കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍; നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിലെത്തും: എംഎം മണി

Google Oneindia Malayalam News

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നിന്ന് വരും ദിനങ്ങളില്‍ നേതാക്കളടക്കം കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുമെന്ന് മന്ത്രി എംഎം മണി. എഴംകുലം ജംഗ്ഷനില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്ന വിവരം പങ്കുവെച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് മന്ത്രിയുടെ പരാമര്‍ശം.

പ്രതാപനേയും ഡീനിനേയും നിന്നും പുറത്താക്കാന്‍ ബിജെപി നീക്കം; ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്പ്രതാപനേയും ഡീനിനേയും നിന്നും പുറത്താക്കാന്‍ ബിജെപി നീക്കം; ശക്തമായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ്

പത്തനംതിട്ട ജില്ലയിലെ 5 നിയമസഭ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചതോടെ കോൺഗ്രസ്സിലും ബിജെപിയിലും തമ്മിലടി തുടങ്ങിയെന്ന് കുറിപ്പില്‍ എംഎം മണി അവകാശപ്പെടുന്നു.

cmani-1

എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പത്തനംതിട്ട ജില്ലയിലെ 5 നിയമസഭ മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിച്ചതോടെ കോൺഗ്രസ്സിലും ബിജെപിയിലും തമ്മിലടി തുടങ്ങി.
ബിജെപി, കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് ചെങ്കൊടി തണലിലേക്ക് എത്തിയത് നൂറിൽപ്പരം പ്രവർത്തകർ. പത്തനംതിട്ട ഏഴംകുളം ജംഗ്ഷനിൽ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് സിപിഎമ്മിലേക്ക് വന്ന പ്രവർത്തകരെ സ്വീകരിച്ചു.

ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്, ജനവിധി തേടുന്നവരില്‍ മുഖ്യമന്ത്രിയുംജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്, ജനവിധി തേടുന്നവരില്‍ മുഖ്യമന്ത്രിയും

കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറാൻ തക്കം പാർത്തിരിക്കുമ്പോളാണ് മുങ്ങാൻ പോകുന്ന കപ്പലിൽ നിന്നും ജീവൻ നിലനിർത്താൻ അണികളും പ്രാദേശിക നേതാക്കളും കൂട്ടത്തോടെ ചെങ്കൊടി തണലിലേക്ക് എത്തിയത്.
വരും ദിവസങ്ങളിൽ കോൺഗ്രസ്‌ നേതാക്കളടക്കം കൂടുതൽ പ്രവർത്തകർ സിപിഎമ്മിനൊപ്പം അണിചേരും.

English summary
more congress party workers will join cpm says mm mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X