Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയുടെ മൃതദേഹം ചോര വാർന്ന് വിവസ്ത്രമായ നിലയിൽ! കല്ലുകൊണ്ട് തലയ്ക്കടിച്ചു, പരിമൾ സാഖു...

പാലാട് ഡേവിഡിന്റെ ഭാര്യ മോളി(60)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൊച്ചി: പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 60 വയസ് പ്രായമുള്ള വീട്ടമ്മയെ അസം സ്വദേശി കൊലപ്പെടുത്തിയത് അതിക്രൂരമായി. അസം സ്വദേശി പരിമൾ സാഖു എന്ന മുന്ന സംഭവത്തെക്കുറിച്ച് വിവരിച്ചപ്പോൾ പോലീസുകാർ പോലും ഞെട്ടിത്തരിച്ചു.

പുത്തൻവേലിക്കര സ്വദേശി പാലാട് ഡേവിഡിന്റെ ഭാര്യ മോളി(60)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാനസിക വൈകല്യമുള്ള മകനോടൊപ്പമായിരുന്നു മോളി പുത്തൻവേലിക്കരയിൽ താമസിച്ചിരുന്നത്. മോഷണശ്രമത്തിനിടെയാകാം കൊലപാതകമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിൽ ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് കണ്ടെത്തി.

ഞായറാഴ്ച രാത്രി...

ഞായറാഴ്ച രാത്രി...

മാർച്ച് 18 ഞായറാഴ്ച രാത്രിയാണ് മോളി കൊല്ലപ്പെട്ടതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. സംഭവസമയം മാനസിക വൈകല്യമുള്ള മകൻ ഡെനി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. എന്നാൽ അർദ്ധരാത്രിയിലുണ്ടായ ആക്രമണവും കൊലപാതകവുമൊന്നും മകൻ അറിഞ്ഞിരുന്നില്ല. മോളിയുടെ വീടിന് സമീപം താമസിക്കുന്ന പരിമൾ സാഖു എന്ന മുന്ന(26) ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് വീടിന്റെ വാതിലിൽ മുട്ടുന്നത്. അർദ്ധരാത്രിയിൽ ആരോ വാതിലിൽ മുട്ടുന്നത് കേട്ട് മോളി തന്നെയാണ് വാതിൽ തുറക്കാൻ പോയത്. എന്നാൽ വാതിൽ തുറന്നയുടൻ തന്നെ പരിമൾ സാഖു മോളിയെ കല്ലു കൊണ്ട് ആക്രമിച്ചു. കൈയിൽ കരുതിയിരുന്ന കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് പരിമൾ സാഖു മോളിയെ ആക്രമിച്ചത്.

വലിച്ചിഴച്ച്...

വലിച്ചിഴച്ച്...

തലയ്ക്കടിയേറ്റ മോളി ഉടൻതന്നെ താഴെ വീണെന്നാണ് പരിമൾ സാഖു പോലീസിന് മൊഴി നൽകിയത്. തുടർന്ന് നിലത്ത് വീണ മോളിയെ വലിച്ചിഴച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി. ഇവിടെവച്ചാണ് പരിമൾ സാഖു വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ പരിമൾ സാഖുവിന്റെ മാനഭംഗശ്രമത്തെ മോളി അതിശക്തമായി ചെറുത്തുനിന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ പരിമൾ സാഖു മോളിയെ കഴുത്ത് ഞെരിച്ചും, കഴുത്തിൽ മുറിവേൽപ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട പരിമൾ സാഖു താമസസ്ഥലത്ത് തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ വീടിന് സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളെ തന്നെയാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. പിന്നീട് പോലീസ് നായയുടെയും വിരലടയാള വിദഗ്ദരുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഈ സംശയം ബലപ്പെടുകയും ചെയ്തു.

 വിവസ്ത്രമായ നിലയിൽ...

വിവസ്ത്രമായ നിലയിൽ...

രാവിലെ ഏഴ് മണിയോടെ മകൻ ഡെനിയാണ് മോളിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ ആദ്യം കണ്ടത്. തുടർന്ന് വിവരമറിഞ്ഞെത്തിയ അയൽവാസികൾ പോലീസിനെ വിളിച്ചുവരുത്തി. വിവസ്ത്രമായ നിലയിൽ തലയിലെയും കഴുത്തിലെയും മുറിവുകളിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കിടപ്പുമുറിയിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വീട്ടമ്മയുടെ കഴുത്തിൽ തോർത്ത് മുറുക്കിയതിന്റെ പാടുകളും കണ്ടെത്തി. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മാനസിക വൈകല്യമുള്ള മകനിൽ നിന്ന് മൊഴിയെടുത്ത പോലീസ് സംഘം പിന്നീട് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. പിന്നീട് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ പരിമൾ സാഖു എന്ന മുന്നയാണ് അതിക്രൂരമായി വീട്ടമ്മയെ കൊലപ്പെടുത്തിയതെന്ന് പോലീസ് സംഘം കണ്ടെത്തി.

 മദ്യപിച്ചിരുന്നു...

മദ്യപിച്ചിരുന്നു...

സംഭവദിവസം രാത്രി പരിമൾ സാഖു അമിതമായി മദ്യപിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. പതിമൂന്ന് വർഷം മുൻപ് കേരളത്തിലെത്തിയ ഇയാൾ, രണ്ട് വർഷം മുൻപാണ് മോളിയുടെ വീടിന് സമീപം താമസം തുടങ്ങിയത്. വിവിധ ജോലികൾ ചെയ്തുവന്നിരുന്ന ഇയാൾക്ക് സ്വഭാവ ദൂഷ്യമുള്ളതായാണ് സുഹൃത്തുക്കൾ പറഞ്ഞത്. കൃത്യം നടത്തിയ ശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയ മുന്നയുടെ പെരുമാറ്റത്തിൽ തങ്ങൾക്ക് അസ്വാഭാവികത തോന്നിയില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. അതേസമയം, മോളിയുടെ മൃതദേഹം പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മോളിയുടെ മകൾ എമി സ്കോട്ട് ലാൻഡിൽ നിന്ന് എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+