Get Updates
Get notified of breaking news, exclusive insights, and must-see stories!

17-ാം വയസ്സില്‍ നാടുവിട്ടു...സിനിമക്കാരുമായി അടുത്ത ബന്ധം;പള്‍സര്‍ സുനിയെക്കുറിച്ച് അറിയേണ്ടതെല്ലാം

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ പോലീസ് തിരയുന്ന പള്‍സര്‍ സുനി എന്ന ഇടമ്പകപ്പിള്ളി നെടുവേലിക്കുടി സുനില്‍ കുമാര്‍ പത്തൊമ്പതാം വയസ്സില്‍ സ്വഭാവ ദൂഷ്യം കാരണം നാടുവിട്ട വ്യക്തി. ചെറുപ്രായത്തില്‍ തന്നെ വീടുവിട്ട് പല തൊഴിലും ചെയ്ത് ഒടുവില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു.

സിനിമ നടീ-നടന്മാര്‍ ഉള്‍പ്പെടെ സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു പള്‍സര്‍ സുനി. ഇയാള്‍ സ്ഥിരമായി ഒരാള്‍ക്കൊപ്പം ജോലി ചെയ്തിരുന്നില്ല. പലരും പല കാരങ്ങള്‍ കൊണ്ട് ഇയാളെ ഒഴിവാക്കുമ്പോഴും മറ്റൊരാളില്‍ ഇയാള്‍ അഭയം കണ്ടെത്തുകയായിരുന്നു. പലപ്പോഴും സ്വഭാവ ദുഷ്യം
കാരണമാണ് ഇയാള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുള്ളത്.

 സിനിമാക്കാരന്‍

സിനിമാക്കാരന്‍

അപൂര്‍വ്വമായി മാത്രമേ പള്‍സര്‍ സുനി വീട്ടിലെത്തിയിരുന്നുള്ളൂ. ഇയാള്‍ നാട്ടില്‍ അറിയപ്പെടുന്നതും സിനിമ പ്രവര്‍ത്തകന്‍ എന്ന തന്നെയാണ്.

നിര്‍മ്മാതാവ്

നിര്‍മ്മാതാവ്

പ്രമുഖ താരങ്ങളായ മുകേഷും ദിലീപുമൊക്കെ ഉപേക്ഷിച്ച പള്‍സര്‍ സുനി ഇപ്പോള്‍ എറണാകുളത്തെ ഒരു നിര്‍മ്മാതാവിന്റെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.

 ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു

സ്വഭാവ ദൂഷ്യവും ക്രിമിനല്‍ പശ്ചാത്തലവും ചൂണ്ടിക്കാട്ടിയാണ് പലരും പള്‍സര്‍ സുനിയെ ജോലിയ്ല്‍ നിന്ന് പിരിച്ചു വിട്ടത്.

 ആറ് മാസം മുമ്പ് വരെ

ആറ് മാസം മുമ്പ് വരെ

കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയുടെ ഡ്രൈവറായി ഇയാള്‍ ആറു മാസം മുന്‍പ് വരെ ജോലി ചെയ്്തിരുന്നു. പിന്നീട് സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പിരിച്ചു വിടുകയായിരുന്നു.

 പ്രചരണം

പ്രചരണം

പള്‍സര്‍ സുനിക്ക് ഒരു പ്രമുഖ നടന്റെ ഫാന്‍സ് അസോസിയേഷന്‍ ചുമതല ഉണ്ടായിരുന്നെന്ന പ്രചരണവും ശക്തമാണ്.

 പ്രൊഡക്ഷന്‍ യൂണിറ്റ്

പ്രൊഡക്ഷന്‍ യൂണിറ്റ്

ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനില്‍ അംഗത്വം പോലുമില്ലാത്ത പള്‍സര്‍ സുനി പ്രൊഡക്ഷന്‍ യൂണിറ്റില്‍ എങ്ങിനെ ജോലി ചെയ്യുന്നുവെന്നും വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+