Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രൻ പറഞ്ഞത് സത്യമാകുന്നു!! മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നു!! കേന്ദ്രവും സമ്മതിക്കുന്നു!!

വോട്ട് ചെയ്തതായി രേഖകളിലുള്ള 20 പേർ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് വിദേശത്ത് ആയിരുന്നുവെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

കൊച്ചി: മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ കള്ളവോട്ട് വ്യാപകമായി നടന്നുവെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ആരോപണം യഥാർഥ്യമാകുന്നതായി സൂചന. മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നതായി കേന്ദ്ര സർക്കാരും സമ്മതിക്കുന്നു. മാതൃഭൂമി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വോട്ട് ചെയ്തതായി രേഖകളിലുള്ള 20 പേർ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് വിദേശത്ത് ആയിരുന്നുവെന്ന് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

കള്ളവോട്ട് നടന്നു

കള്ളവോട്ട് നടന്നു

സുരേന്ദ്രന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കള്ളവോട്ട് നടന്നുവെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് സുരേന്ദ്രൻ.

വിദേശത്തായിരുന്നു

വിദേശത്തായിരുന്നു


വോട്ട് ചെയ്തതായി രേഖകളിലുള്ള 26 പേരിൽ 20 പേരും തിരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നുവെന്ന് വ്യക്തമായി. ബാക്കിയുള്ളവരുടെ യാത്ര രേഖകൾ പരിശോധിച്ച് വരികയാണ്. ഇവരുടെ പേരു വിവരങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.ഇനി നൂറിലധികം പേരുടെ യാത്രാ രേഖകൾ പരിശോധിക്കാനുണ്ട്.

 സുരേന്ദ്രന്‍റെ ആരോപണം

സുരേന്ദ്രന്‍റെ ആരോപണം

മരിച്ച നാലുപേരുടെ പേരിൽ കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ആരോപണം. ഇതിൽ ഒരാളുടെ മരണ സർട്ടിഫിക്കറ്റ് നേരത്തെ ഹാജരാക്കിയിരുന്നു. മരിച്ചവരും സ്ഥലത്തില്ലാതിരുന്നവരുമായ 259 പേരുടെ പേരിൽ കള്ളവോട്ട് നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിക്കുന്നു.

 ഹൈക്കോടതി സമൻസ്

ഹൈക്കോടതി സമൻസ്

കള്ളവോട്ടിൽ ഉൾപ്പെട്ടുവെന്ന് പറയുന്ന വോട്ടർമാരോട് നേരിട്ട് ഹാജരായി വോട്ട് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി സമൻസ് അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന വിസ്താരത്തിൽ മൂന്നു പേർ മാത്രമാണ് ഹാജരായത്.

മരിച്ച മുഹമ്മദ് വോട്ട് ചെയ്തു

മരിച്ച മുഹമ്മദ് വോട്ട് ചെയ്തു

മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ.മുഹമ്മദിന്‍റെ മരണ സര്‍ട്ടിഫിക്കറ്റാണ് സുരേന്ദ്രൻ ഹാജരാക്കിയത്. ഈ രേഖ പ്രകാരം 2015 നവംബര്‍ 5ന് മുഹമ്മദ് മരിച്ചു. എന്നാല്‍ 2016 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പർ ബൂത്തിൽ മുഹമ്മദിന്റെ വോട്ട് രേഖപെടുത്തപ്പെട്ടിരുന്നു എന്നാണ് റിട്ടേണിങ് ഓഫീസറഉം മൊഴി നൽകിയത്.

സുരേന്ദ്രന്റെ പരാജയം

സുരേന്ദ്രന്റെ പരാജയം


89 വോട്ടിനാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. മുസ്ലീംലീഗ് സ്ഥാനാർഥി അബ്ദുൾ റസാഖിനോടാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+