കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജി ഇതില്‍ ശരിക്കും കുടുങ്ങും! ലീഗുകാര്‍ തന്നെ മൊഴി നല്‍കി? തെളിവുകള്‍ സഹിതം വിജിലന്‍സ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി അനുവദിച്ചതിന് 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസില്‍ കെഎം ഷാജിയ്‌ക്കെതിരെ തെളിവുകള്‍ ഏറെയെന്ന് റിപ്പോര്‍ട്ട്. മുസ്ലീം ലീഗിലെ തന്നെ ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ ഷാജിയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Recommended Video

cmsvideo
More details revealed on Vigilance case against KM Shaji MLA | Oneindia Malayalam

അഴീക്കോട് സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിച്ച് കിട്ടുന്നതിനായി സ്‌കൂള്‍ മാനേജ്‌മെന്റ് മുസ്ലീം ലീഗ് പൂതപ്പാറ ശാഖ കമ്മിറ്റിയെ ആയിരുന്നു സമീപിച്ചത്. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി ലഭിച്ചതിന് ശേഷം പണം ഷാജി കൈപ്പറ്റുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിഷയത്തില്‍ കെഎം ഷാജിയ്‌ക്കെതിരെ പ്രാദേശിക നേതൃത്വം മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു എന്നും പരാതിക്കാരന്‍ പറയുന്നുണ്ട്.

മൂന്ന് വര്‍ഷം മുമ്പ്

മൂന്ന് വര്‍ഷം മുമ്പ്

2017 ജനുവരി 19 ന് ആണ് പത്മനാഭന്‍ കെഎം ഷാജിയ്‌ക്കെതിരെ പരാതി നല്‍കിയക്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി ഷാജി 25 ലക്ഷം രൂപ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് കൈപ്പറ്റി എന്നാണ് പരാതിയില്‍ പറയുന്നത്. പ്രമുഖ സിപിഎം നേതാവും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആണ് കെ പത്മനാഭന്‍.

മുസ്ലീം ലീഗിനെ സമീപിച്ചു

മുസ്ലീം ലീഗിനെ സമീപിച്ചു

2013-2014 കാലഘട്ടത്തിലാണ് അഴീക്കോട് സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിച്ചിട്ട് കിട്ടുന്നതിനായി സ്‌കൂള്‍ മാനേജര്‍ മുസ്ലീം ലീഗ് കമ്മിറ്റിയെ സമീപിക്കുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. മുസ്ലീം ലീഗ് പൂതപ്പാറ ശാഖാ കമ്മിറ്റിയെ ആണ് മാനേജ്‌മെന്റ് സമീപിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്.

പണം ലീഗിന് നല്‍കാന്‍?

പണം ലീഗിന് നല്‍കാന്‍?

ഗൗരവമായ ആരോപണം ആണ് പരാതിയില്‍ പറയുന്ന മറ്റൊന്ന്. ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിച്ച് കിട്ടിയാല്‍, ഒരു അധ്യാപക നിയമനത്തിന് വാങ്ങുന്ന പണം മുസ്ലീം ലീഗ് കമ്മിറ്റിയ്ക്ക് നല്‍കണം എന്നായിരുന്നത്രെ ആവശ്യം. മുസ്ലീം ലീഗ് ഓഫീസ് നിര്‍മാണത്തിന് വേണ്ടിയാണിത് എന്നും നേതാക്കള്‍ പറഞ്ഞത്രെ.

പണം വേണ്ടെന്ന് പറഞ്ഞതും ഷാജി

പണം വേണ്ടെന്ന് പറഞ്ഞതും ഷാജി

2014 ല്‍ സ്‌കൂളിന് ഹയര്‍ സെക്കന്‍ഡിറി വിഭാഗം അനുവദിച്ച് കിട്ടി. എന്നാല്‍ ഇത്തരത്തില്‍ പണം നല്‍കേണ്ടതില്ലെന്ന് കെഎം ഷാജി സ്‌കൂള്‍ മാനേജ്‌മെന്റിനോട് പറയുകയായിരുന്നത്രെ. ഇതേ തുടര്‍ന്ന് മുസ്ലീം ലീഗ് കമ്മിറ്റി ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.

പണം വാങ്ങിയതും ഷാജി

പണം വാങ്ങിയതും ഷാജി

ഈ വിഷയം അവിടെ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ 2017 ല്‍ സ്‌കൂള്‍ ജനറല്‍ ബോഡിയില്‍ വന്ന അന്വേഷണമാണ് ഷാജിയ്ക്ക് വിനയായത്. ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ എത്ര രൂപ ചെലവായി എന്നതായിരുന്നു വിഷയം. കെഎം ഷാജിയ്ക്ക് 25 ലക്ഷം രൂപ നല്‍കിയതായി ഇതില്‍ പറയുകയും ചെയ്തു. ഇതിന്റെ രേഖകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട് എന്നാണ് വിവരം.

ഷാജിയ്‌ക്കെതിരെ ലീഗ് നേതാക്കളുടെ മൊഴി?

ഷാജിയ്‌ക്കെതിരെ ലീഗ് നേതാക്കളുടെ മൊഴി?

ഈ വിഷയത്തില്‍ ചില മുസ്ലീം ലീഗ് നേതാക്കള്‍ തന്നെ കെഎം ഷാജിയ്‌ക്കെതിരെ വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് മനോര റിപ്പോര്‍ട്ട് ചെയ്യുന്നത്. മുസ്ലീം ലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, മുസ്ലീം ലീഗ് പൂതപ്പാറ ശാഖാ സെക്രട്ടറി എന്നിവരാണ് ഷാജിക്കെതിരെ വിജിലന്‍സിന് മൊഴി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂള്‍ മാനേജ്‌മെന്റ്

സ്‌കൂള്‍ മാനേജ്‌മെന്റ്

അഴീക്കോട് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. 39 പേരാണ് സൊസൈറ്റി അംഗങ്ങള്‍. കെഎം ഷാജിയ്ക്ക് 25 ലക്ഷം രൂപ നല്‍കിയ കാര്യം സൊസൈറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.

വിജിലന്‍ലിന്റെ ആവശ്യം

വിജിലന്‍ലിന്റെ ആവശ്യം

വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് മേല്‍പറഞ്ഞ കാര്യങ്ങള്‍ കണ്ടെത്തിയത്. കെഎം ഷാജിയ്ക്ക് നേരിട്ട് പണം കൊടുത്തിട്ടുണ്ടോ എന്ന കാര്യം മനസ്സിലാക്കണമെങ്കില്‍ സ്‌കൂള്‍ മാനേജരേയും കെഎം ഷാജിയേയും കൂടി പ്രതിചേര്‍ക്കണം എന്നായിരുന്നു വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നത്.

തിടുക്കത്തിലുള്ള അനുമതിയോ

തിടുക്കത്തിലുള്ള അനുമതിയോ

തുടരന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടിയിട്ട് കുറച്ചായി. ഈ വിഷയത്തിൽ നിയമസഭ സ്പീക്കർ അനുമതി നൽകിയത് മാർച്ച് 16 ന് ആണ് എന്നാണ് വിവരം. ഏപ്രിൽ 17 ന് സംസ്ഥാന സർക്കാരും കേസെടുക്കാൻ അനുമതി നൽകി.

സര്‍ക്കാരിനെതിരെ കെഎം ഷാജി രംഗത്ത് വന്നതും അതിന് പിണറായി വിജയന്‍ മറുപടി നല്‍കിയതും എല്ലാം വലിയ വിവാദമായിരുന്നു. അതിന് ശേഷം കെഎം ഷാജി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഇതാണ്

English summary
More details revealed on Vigilance case against KM Shaji MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X