കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് മാധവന്‍ ഭൂമി ഇടപാട്; സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

Google Oneindia Malayalam News

തിരുവനന്തപുരം:വിവാദ സ്വാമി സന്തോഷ് മാധവന്റെ കമ്പനിക്ക മിച്ച ഭൂമി തിരിച്ചു നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. മിച്ചഭൂമി തിരിച്ചു നല്‍കാന്‍ റവന്യൂ മന്ത്രിയുടെ ഓഫീസിലാണ് കമ്പനി നേരിട്ട് സമീപിച്ചിരുന്നതെന്ന് വ്യയക്തമാകുന്ന തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു.

ഭൂമി വിട്ടു നില്‍ക്കുന്നത് പാരിസ്ഥിതികമായും സാമൂഹികമായും തിരിച്ചടിയാകുമെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു ഇത് മറി കടന്നാണ് റവന്യൂ മന്ത്രിയുടെ ഓഫീസിന്റെ നടപടി. സന്തോഷ് മാധവന്‍ ഭൂമി സമ്പാദിച്ചത് ബിനാമി ഇടപാടിലൂടെയെന്ന് കണ്ടെത്തിയിരുന്നു.

Adoor Prakash

മിച്ച ഭൂമിയായി ഏറ്റെടുത്ത 118 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ സന്തോഷ് മാധവന്‍ ഉള്‍പ്പെടുന്ന കമ്പനിക്കായി വിട്ടു നല്‍കിയെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നത്. പുത്തന്‍ വേലിക്കരയിലും കൊടുങ്ങല്ലൂരിലെയും പിടിച്ചെടുത്ത ഭൂമി വിട്ടു നല്‍കണമെന്ന് ആവസ്യപെട്ട് അപേക്ഷ കിട്ടിയതിനു പിന്നാലെ അന്വേഷിക്കാന്‍ റവന്യൂ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. നെല്‍കൃഷിക്ക് അനുയോജ്യമായ ഭൂമി ഐടി വ്യവസായത്തിന് വിട്ടു കൊടുക്കരുതെന്ന്് റിപോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

കൂടാതെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപെടേണ്ടതും, ഡാറ്റാ ബാങ്കില്‍ ഉള്‍പെട്ടെതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിച്ചഭൂമി സ്വകാര്യകമ്പനിക്ക് നല്‍കിയ ഉത്തരവ് വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ബുധനാഴ്ച സര്‍ക്കാര്‍ റദ്ദാക്കിയത്.

English summary
More evidence against Adoor Prakash in Santhosh Madhavan land issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X