ആറ്റിങ്ങല്‍കൊലപാതകം;കാമുകന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ്

ആറ്റിങ്ങല്‍: "എന്റെ വക നിനക്കൊരു സര്‍പ്രൈസ് ഗിഫ്റ്റുണ്ട് വൈകിട്ട് വരെ കാത്തിരിയ്ക്കുക". ആറ്റിങ്ങല്‍ കൊലപാതകത്തിന് മുമ്പ് പ്രതി കാമുകിയും കൊല്ലപ്പെട്ട നാലു വയസുകാരിയുടെ അമ്മയുമായ അനുശാന്തിയ്ക്ക് അയച്ച സന്ദേശമാണിത്. ഭര്‍ത്താവിന്റെ മരണമായിരിയ്ക്കും സര്‍പ്രസ് ഗിഫ്‌റ്റെന്ന് പ്രതീക്ഷിച്ചിരുന്നെന്നും മകളെ കൊല്ലുമെന്ന സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും അനു.

ടെക്‌നോപാര്‍ക്കിലെ സഹപ്രവര്‍ത്തകരായ അനുവും നിനോ മാത്യുവും അടുപ്പത്തിലായിരുന്നു. ഓഫീസില്‍ നിന്ന് ബസ് സ്റ്റോപ്പ് വരെ അനുവിനെ കൊണ്ട് വിടുന്നത് നിനോ മാത്യുവാണ്. ഇയാള്‍ക്ക് മറ്റൊരു കുടുംബമുണ്ട്. അനുവിന് ഇയാളുമായി സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നെന്ന് സൂചന.

Anusanthi

സംഭവ ദിവസം അനുവിന് അയച്ച സന്ദേശത്തിലാണ് കാമുകനായ നിനോ മാത്യു സര്‍പ്രൈസ് ഗിഫ്റ്റുണ്ടെന്ന് പറഞ്ഞത്. ഭര്‍ത്താവിനെ നിനോ കൊല്ലുമെന്ന് അനു ഉറപ്പിച്ചിരുന്നത്രേ. എന്നാല്‍ മകളെ കൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

സര്‍ക്കാര്‍ ജീവനക്കാരനായ അനുവിന്റെ ഭര്‍ത്താവ് ലിജേഷ് നിനോ മാത്യുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അനുവിനോട് ലിജേഷിനൊപ്പം പോയി ജീവിയ്ക്കാനും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി കിട്ടിയാല്‍ താന്‍ ഒപ്പം പോരാമെന്ന അനു നിനോ മാത്യുവിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് പ്രതി കൊലപാതകം നടത്തിയതെന്ന് സൂചന. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അനുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+