ഗൃഹനാഥന്‍റെ കൊലപാതകം, ഭാര്യയ്ക്കും പങ്ക്
വര്‍ക്കല: വര്‍ക്കലയില്‍ ഗൃഹനാഥനെ ഡ്രൈവര്‍ തലയ്ക്കടിച്ച് കൊന്ന കേസില്‍ ഭാര്യയ്ക്കും പങ്ക്. ഭാര്യയുടെ സാന്നിദ്ധ്യത്തിലാണ് പ്രതി ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നതെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ശനിയാഴ്ചയാണ് വര്‍ക്കല സ്വദേശിയായ സുരേഷ് ബാബു (52)വിനെ വീട്ടിലെ ഡ്രൈവറും തമിഴ്‌നാട് സ്വദേശിയുമായ പരമേശ്വരന്‍ (30) കൊലപ്പെടുത്തിത്.
വടി കൊണ്ടുള്‌ള തലയ്ക്കടിയേറ്റാണ് സുരേഷ് ബാബു മരിച്ചത്. ഈ സമയം സുരേഷ് ബാബുവിന്റെ ഭാര്യ സതിയും ഡ്രൈവറുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. താനാണ് കൊലപാതകം നടത്തിയതെന്നാണ് പരമേശ്വരന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ സതിയുടെ പങ്കും ഇയാള്‍ വെളിപ്പെടുത്തി.

സുരേഷ് ബാബുവിന്റെ സ്വവര്‍ഗ ലൈംഗിക പങ്കാളിയായിരുന്നു പരമേശ്വരന്‍. പരമേശ്വരന് സതിയുമായും അവിഹിത ബന്ധമുണ്ടായിരുന്നു. സുരേഷ് ബാബു ഇതിനെ ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് ഇടയാക്കിയത്. കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ സതിയും പരമേശ്വരനും ശ്രമിച്ചു.
സുരേഷിന്‍റെ മൃതദേഹം കയറില്‍ കെട്ടി തൂങ്ങി മരണമാക്കി മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ കയര്‍ പൊട്ടി.തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിയ്ക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതിനിടെ പരമേശ്വരനോട് രക്ഷപ്പെടാന്‍ സതി ആവശ്യപ്പെട്ടു. സതിയയെും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി. പ്രതികളെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications