കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടിവിട്ട് കൊവിഡ്; പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കും

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ സർക്കാർ. ഇവരെ കൂടാതെ എന്‍സിസി, എന്‍എസ്എസ്, എസ്പിസി വളണ്ടിയര്‍മാരെയും ഇതില്‍ ഉള്‍പ്പെടുത്തും. ചികിത്സാ കേന്ദ്രങ്ങളിലും ക്വാറന്റീൻ കേന്ദ്രങ്ങളിലും ഇവരെ നിയമിക്കാനാണ് തിരുമാനം.

1 വയസ്സിന് താഴെ കുട്ടികളുള്ള അമ്മമാർ രോഗാവസ്ഥയുള്ളവർ മുലയൂട്ടുന്ന സ്ത്രീകൾ ഒഴികെ എല്ലാ വകുപ്പുകളിലെയും സർക്കാർ ജീവനക്കാർക്ക് പരിശീലനം നൽകും. ഇതുകൂടാതെ ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർമാർ, സപ്പോർട്ട് സ്റ്റാഫ്, ഡ്രൈവർമാർ തുടങ്ങിയവരെ ബ്ലോക്ക് തലത്തിൽ ആവശ്യമാണ്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യം ഉണ്ടായാൽ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങേണ്ടതുണ്ട്.

 xcoronavirus46-15

പരീശീലനം നൽകുന്നത് സംബന്ധിച്ചുള്ള രൂപ രേഖ തയ്യാറാക്കാൻ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റം റിസോഴ്‌സ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഷിനു കെ എസിനെ സർക്കാർ ചുമതലപ്പെടുത്തി. രൂപ രേഖ തയ്യാറാക്കി വരികയാണ്. പ്രോഗ്രാം ഷെഡ്യൂൾ തയ്യാറാക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥരുമായും മറ്റ് വളണ്ടിയർമാരുമായി ബന്ധപ്പെട്ടുകയാണ്. ഉടൻ തന്നെ പരീശീലനം ആരംഭിക്കുമെന്ന് ഡോ ഷിനു എക്ണോമിക് ടൈംസിനോട് പ്രതികരിച്ചു.

Recommended Video

cmsvideo
Scientists says corona is airborne | Oneindia Malayalam

ആരോഗ്യപ്രവർത്തകർക്ക് ഇപ്പോൾ അമിതഭാരമുണ്ട്. മറ്റ് വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിരവധി ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സാധിക്കും, കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജിഎസ് വിജയകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ കൊവിഡ് ഉണ്ടെന്ന് കണ്ടെത്തിയാൽ രോഗികളുടെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് അതത് സ്ഥലങ്ങളുടെ ചുമതലയുള്ള മെഡിക്കൽ ഓഫീസർമാരാണ്. ഇത്തരം കാര്യങ്ങൾ വളണ്ടിയർമാർക്ക് ചെയ്യാൻ സാധിക്കണം, അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആകെ എണ്ണം 50,000 ആണ്. ഇവരെ മാത്രം വെച്ച് കൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും വിജയകൃഷ്ണൻ പറഞ്ഞു. രോഗനിർണയം നടത്തുന്നതിനുള്ള രീതികൾ, കോവിഡ് പ്രിവൻഷൻ സ്ട്രാറ്റജികൾ, ട്രാൻസ്മിഷൻ രീതികൾ, പ്രായമായവരുടെ പരിചരണം എന്നിവയിൽ വളണ്ടിയർമാർക്ക് പരിശീലനം നൽകും. പരിശീലനം നൽകുന്നതിനായി വിദഗ്ദരുടെ ക്ലാസുകൾ, വിവര ലഘുലേഖകൾ, വീഡിയോകൾ എന്നിവയുടെ സഹായത്തോടെയാകും പരിശീലനം നൽകുക.

സ്വപ്‌ന സുരേഷ് തമ്പാനൂര്‍ രവിയുടെ മരുമകളോ? സത്യാവസ്ഥ ഇതാണ്, സൈബര്‍ സഖാക്കൾക്ക് മറുപടിയുമായി കുറിപ്പ്സ്വപ്‌ന സുരേഷ് തമ്പാനൂര്‍ രവിയുടെ മരുമകളോ? സത്യാവസ്ഥ ഇതാണ്, സൈബര്‍ സഖാക്കൾക്ക് മറുപടിയുമായി കുറിപ്പ്

 ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്? ജനിച്ചതും വളർന്നതും അബുദാബിയിൽ! ഇംഗ്ലീഷും അറബിയും അനായാസം വഴങ്ങും, ആരാണ് സ്വപ്ന സുരേഷ്?

'പൊരിച്ച മീൻ കഷണങ്ങൾ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്';ഡബ്ല്യുസിസിക്കെതിരെ ഹരീഷ് പേരടി'പൊരിച്ച മീൻ കഷണങ്ങൾ കിട്ടാതാവുമ്പോൾ മാത്രമല്ല നീതി ഇല്ലാതാവുന്നത്';ഡബ്ല്യുസിസിക്കെതിരെ ഹരീഷ് പേരടി

English summary
More govt officials will be appointed for covid duty in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X