Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദിര്‍ഷയെ അറസ്റ്റ് ചെയ്യും? ഒളിവില്‍ കഴിഞ്ഞത് പുനലൂരില്‍.. അടുത്ത ഉന്നം കാവ്യാ മാധവനോ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ശേഷം ഉറ്റസുഹൃത്തായ നാദിര്‍ഷയും കുടുങ്ങിയേക്കും എന്ന് സൂചന നല്‍കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ദിലീപ് പുതിയ ജാമ്യാപേക്ഷ നല്‍കുന്നതിന് മുന്നോടിയായി പോലീസിന്റെ ഭാഗത്ത് നിന്നും നാദിര്‍ഷയ്‌ക്കെതിരെ നിര്‍ണായക നീക്കങ്ങളാണ് നടക്കുന്നത്. നാദിര്‍ഷ നല്‍കിയ മൊഴികള്‍ കളവാണെന്ന് പോലീസ് കണ്ടെത്തിക്കഴിഞ്ഞു. അനിവാര്യമായ അടുത്ത് അറസ്റ്റിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത് ?

ദിലീപിനെ സഹായിച്ചു

ദിലീപിനെ സഹായിച്ചു

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ കുരുക്കാന്‍ മാത്രമുള്ള വിവരങ്ങള്‍ പോലീസിന്റെ പക്കലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചനയില്‍ നാദിര്‍ഷയ്ക്കും പങ്കുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അതേസമയം മറ്റ് വിധത്തില്‍ നാദിര്‍ഷ ദിലീപിനെ സഹായിച്ചിട്ടുണ്ട് എന്നാണ് പോലീസ് കരുതുന്നത്.

ഒളിവിൽ കഴിഞ്ഞു

ഒളിവിൽ കഴിഞ്ഞു

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാന്‍ നാദിര്‍ഷ ശ്രമിച്ചതായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. മാത്രമല്ല ആദ്യത്തെ ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ ഒളിവില്‍ കഴിഞ്ഞിരുന്നു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന

മാരത്തൺ ചോദ്യം ചെയ്യൽ

മാരത്തൺ ചോദ്യം ചെയ്യൽ

ആലുവയിലെ പോലീസ് ക്ലബ്ബില്‍ വെച്ചാണ് ദിലീപിനേയും നാദിര്‍ഷയേയും മാനേജര്‍ അപ്പുണ്ണിയേയും പോലീസ് ആദ്യമായി ചോദ്യം ചെയ്തത്. 13 മണിക്കൂറോളം നീണ്ട് നിന്ന മാരത്തണ്‍ ചോദ്യം ചെയ്യലായിരുന്നു അത്. ശേഷം മൂവരേയും വിട്ടയച്ചു

പുനലൂരിലെ എസ്റ്റേറ്റിൽ

പുനലൂരിലെ എസ്റ്റേറ്റിൽ

ഈ ചോദ്യം ചെയ്യലിന് ശേഷം അപ്പുണ്ണി ഒളിവില്‍ പോയിരുന്നു. ഇതേ സമയത്ത് നാദിര്‍ഷയും ഒളിവിലായിരുന്നു എന്നാണ് പോലീസ് പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യവട്ട ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷയെക്കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു

സുഹൃത്തുക്കളുടെ എസ്റ്റേറ്റ്

സുഹൃത്തുക്കളുടെ എസ്റ്റേറ്റ്

ഈ സമയത്ത് പൊതുരംഗത്തും നാദിര്‍ഷ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പുനരൂലിലെ ഒരു എസ്റ്റേറ്റില്‍ ഒളിവിലായിരുന്നു നാദിര്‍ഷ എന്നാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്റെ സുഹൃത്തുക്കളുടേത് ആണത്രേ പുനലൂരിലെ ഈ എസ്റ്റേറ്റ്.

പലതും മറച്ച് വെച്ചു

പലതും മറച്ച് വെച്ചു

നാദിര്‍ഷയുടെ ഈ ഒളിവ് ജീവിതം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.പള്‍സര്‍ സുനിയുമായി ഫോണില്‍ പലതവണ സംസാരിച്ചത് അടക്കമുള്ള വിവരങ്ങള്‍ പോലീസില്‍ നിന്നും നാദിര്‍ഷ മറച്ചുവെച്ചുവെന്നാണ് വിവരം

അറസ്റ്റിലേക്കാണോ കാര്യങ്ങൾ

അറസ്റ്റിലേക്കാണോ കാര്യങ്ങൾ

നാദിര്‍ഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം എന്നാണ് അറിയുന്നത്. പിന്നീട് അറസ്റ്റിലേക്ക് അടക്കം കാര്യങ്ങള്‍ നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നാദിര്‍ഷയോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

നാദിർഷ ആശുപത്രിയിൽ

നാദിർഷ ആശുപത്രിയിൽ

അതേസമയം നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് നാദിര്‍ഷ പോലീസിന് മറുപടി നല്‍കിയിരിക്കുന്നത്. മാത്രമല്ല തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നാദിര്‍ഷ ആരോപിക്കുകയുണ്ടായി.

പോലീസ് ഭീഷണിപ്പെടുത്തിയെന്ന്

പോലീസ് ഭീഷണിപ്പെടുത്തിയെന്ന്

പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കാനും പോലീസ് നിര്‍ബന്ധിക്കുന്നതായും നാദിര്‍ഷ വെളിപ്പെടുത്തുന്നു. എന്നാല്‍ നാദിര്‍ഷ കള്ളം പറയുകയാണ് എന്നും പോലീസ് നാദിര്‍ഷയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് വ്യക്തമാക്കുന്നത്.

മുൻകൂർ ജാമ്യത്തിന് ശ്രമം

മുൻകൂർ ജാമ്യത്തിന് ശ്രമം

ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നാദിര്‍ഷയുടെ ആശുപത്രി വാസം എന്നാണ് പോലീസ് കരുതുന്നത്. മാത്രമല്ല ഹൈക്കോടതിയില്‍ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.

അടുത്തത് കാവ്യയോ

അടുത്തത് കാവ്യയോ

നാദിര്‍ഷ ആശുപത്രി വിട്ട ഉടന്‍ ചോദ്യം ചെയ്യുമെന്നതാണ് പോലീസ് നിലപാട്. നാദിര്‍ഷയുടെ കാര്യത്തില്‍ പോലീസ് ഉറച്ച നിലപാട് എടുത്ത സാഹചര്യത്തില്‍ ഇനി ചോദ്യം ഉയരുന്നത് കാവ്യാ മാധവന്റെ കാര്യത്തിലാണ്. കാവ്യയാണ് മാഡം എന്ന പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+