അഖിലിനൊപ്പം ടൂര്‍ പോകാന്‍ ഇറങ്ങി ആതിര; യാത്രയ്ക്കിടെ തര്‍ക്കം, ഒടുവില്‍ ക്രൂര കൊലപാതകം
തൃശൂര്‍ : എറണാകുളം കാലടിയില്‍ നിന്നും ഒരാഴ്ച മുമ്പ് കാണാതായ ആതിര എന്ന യുവതിയെ അതിരപ്പള്ളി വനത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ അറസ്റ്റിലായ ആതിരയുടെ സുഹൃത്ത് അഖിലിനെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കഴിഞ്ഞ ആറ് മാസമായി അഖിലും ആതിരയും അടുപ്പത്തിലാണെന്നാണ് വിവരം. ഇവര്‍ രണ്ട് പേരും ഒരേ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു.
കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇക്കാര്യം അഖില്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ആതുരയുടെ വീട്ടില്‍ നിന്ന് അഞ്ച് പവന്‍ സ്വര്‍ണം കാണാതായെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏപ്രില്‍ 29ന് ആണ് ആതിരയും അഖിലും അതിരപ്പള്ളിയിലേക്ക് യാത്ര തിരിച്ചത്.

ടൂര്‍ പോകാമെന്ന പേരിലായിരുന്നു ആതിരയെ പ്രതി വിളിച്ചുവരുത്തിയത്. കടം വാങ്ങിച്ച തുക തിരിച്ചു ചോദിച്ചതോടെ ആതിരയെ വകവരുത്തണമെന്ന് ഉറപ്പിച്ച പ്രതി, വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ബുട്ട് ഉപയോഗിച്ച് കഴുത്തില്‍ ചവിട്ടി മരണം ഉറപ്പാക്കി.
തുമ്പൂര്‍ മൂഴിയില്‍ നിന്ന് അതിരപ്പള്ളിയിലേക്ക് പോകുന്ന വഴിയിലുള്ള വനത്തിനുള്ളില്‍ മൂന്നൂറ് മീറ്റര്‍ ഉള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി നാട്ടിലേക്ക് മുങ്ങി. ഒന്നും അറിയാത്ത രീതിയില്‍ അഭിനയിക്കുകയായിരുന്നു. അതേസമയം, ആതിരയെ ഏപ്രില്‍ 29 മുതല്‍ കാണ്മാനില്ലെന്നുമായിരുന്നു ഭര്‍ത്താവ് സനല്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നത് .
പൊലീസ് സംഭവത്തില്‍ വിശഗദമായി അന്വേഷണം നടത്തിയപ്പോഴാണ് അഖിലിന്റെ അടുത്തേക്കാണ് പോയതെന്ന് വ്യക്തമായത്. ഒരു റെന്റ് എ കാറില്‍ ആതിരയും അഖിലും തുമ്പൂര്‍ മൂഴിയിലേക്ക് സഞ്ചരിക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുടര്‍ന്നാണ് അഖിലിനെ പൊലീസ് ചോദ്യം ചെയതപ്പോഴാണ് കൊലപതാതകത്തെ കുറിച്ച് തുറന്നുപറഞ്ഞത്.
സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് ആതിരയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു . കൊലയില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നുള്ള കാര്യവും പൊലീസ് പരിശോധിക്കും .












Click it and Unblock the Notifications