• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അവന്‍ വരും, അവന്‍ അതിശക്തനാണ്; വന്‍ രാഷ്ട്രീയ ചുവടുമാറ്റങ്ങളുടെ സൂചനയുമായി ശ്രീധരന്‍പിള്ള

മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള ഉന്നതനേതാക്കളുള്‍പ്പടേ സാമൂഹിക-സാസ്‌കാരിക-രാഷ്ട്രീയ രംഗത്തുള്ളു പ്രമുഖരെ സ്വന്തം പാര്‍ട്ടിയില്‍ എത്തിക്കുന്നതില്‍ മറ്റാരേക്കാളും മിടുക്ക് ബിജെപിക്കുണ്ട്. ദേശീയ തലത്തില്‍ തന്നെ ഇത്തരത്തില്‍ പല ഉന്നതരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.എന്നാല്‍ കേരളത്തില്‍ ബിജെപിയുടെ ഈ തന്ത്രം അത്ര ഏശിയിട്ടില്ല.

സുരേഷ് ഗോപി, രാജസേനന്‍ തുടങ്ങിയ സിനിമാപ്രവര്‍ത്തകര്‍ ബിജെപിയില്‍ എത്തിയെങ്കിലും വലിയ രാഷ്ട്രീയ നേതാക്കളെയൊന്നും പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ താമസിയാതെ തന്നെ ഒരു വലിയ നേതാവ് ബിജെപിയിലേക്ക് എത്തുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നത്.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

മോഹന്‍ലാല്‍ ബിജെപിയിലേക്ക് എത്തുമെന്നും തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നായിരുന്നു ഏറ്റവും അവസാനമായി പ്രചരിച്ചു കേട്ടത്. എന്നാല്‍ പിന്നീട് മോഹന്‍ലാല്‍ തന്നെ ഈ വാര്‍ത്ത നിരസിച്ചെങ്കിലും അദ്ദേഹം ആര്‍എസ്എസ് നേതൃത്വവുമായി ഏറെ അടുത്ത് നില്‍ക്കുന്ന വ്യക്തി ആണെന്നുള്ളതിനാല്‍ മോഹന്‍ലാല്‍ ബിജെപിയില്‍ എത്താനുള്ള സാധ്യത പലരും പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല.

പല ഉന്നതരും

പല ഉന്നതരും

മോഹാന്‍ലാലെന്ന് വ്യക്തമാക്കിയില്ലെങ്കിലും പല ഉന്നതരും ബിജെപിയില്‍ എത്തുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ പിഎസ് ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നത്. മറ്റുപാര്‍ട്ടികളില്‍ നിന്ന് ചുമതലയുള്ള പല രാഷ്ട്രീയ നേതാക്കളും ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആരൊക്കെ വരും, എപ്പോള്‍ വരും

ആരൊക്കെ വരും, എപ്പോള്‍ വരും

ആരൊക്കെ വരും, എപ്പോള്‍ വരും തുടങ്ങിയ തന്ത്രങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്താനാവില്ല. അവന്‍ വരും, അവന്‍ ശക്തനായിരിക്കും. അവനുവേണ്ടി കാത്തിരിക്കുകയാണ്. വരും ദിനങ്ങളില്‍ നിങ്ങള്‍ക്കത് കാണാമെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

എണ്ണവില വര്‍ധനവിന് ഉത്തരവാദി

എണ്ണവില വര്‍ധനവിന് ഉത്തരവാദി

എണ്ണവില വര്‍ധനവിന് ഉത്തരവാദി യുപിഎ സര്‍ക്കാരാണ്. പെട്രോളിയം വിലനിര്‍ണയാധികാരം എണ്ണക്കമ്പനികളെ ഏല്‍പ്പിച്ചതു യുപിഎ സര്‍കാരാണ്. നികുതി കുറയ്‌ക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണ്. വിലവര്‍ധനവിനെതിരായി പേരിനുവേണ്ടി സമരങ്ങള്‍ നടത്തുന്ന ഏര്‍പ്പാടിന് ബിജെപിക്ക് താല്‍പര്യമില്ല.

നടപടി

നടപടി

എണ്ണവില കുറയ്ക്കാനുള്ള നടപടി വൈകാതെയുണ്ടാകുമെന്ന് ദേശീയ പ്രസിഡന്റ് അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രഖ്യാപനത്തില്‍ വിശ്വാസമുണ്ട്. ജനങ്ങളെ കൊള്ളയടിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം നികുതി കുറയക്കാന്‍ തയ്യാറാകണം

കേരളം നികുതി കുറയക്കാന്‍ തയ്യാറാകണം

മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളം നികുതി കുറയക്കാന്‍ തയ്യാറാകണം. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയില്‍ ഉല്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കണമെന്നും കണ്ണൂര്‍ പ്രസക്ലബിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പി ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇപിയുടെ വാക്കും പഴയചാക്കും

ഇപിയുടെ വാക്കും പഴയചാക്കും

കേന്ദ്രം വിചാരിച്ചാല്‍ എണ്ണ വില പകിതിയാക്കാമെന്ന മന്ത്രി ഇപി ജയരാജന്റെ പ്രസ്താവനയില്‍ വലിയ കാര്യമില്ല. ഇപിയുടെ വാക്കും പഴയചാക്കും ഒരുപേലെയാണ് രണ്ടും ചോര്ന്നും പോകും. മുഖ്യമന്ത്രി ചികിത്സയക്ക് പോയത് മുതല്‍ കേരളത്തില്‍ ഭരണ പ്രതിസന്ധിയാണ്.

ഭരണം നടത്തുന്നത്

ഭരണം നടത്തുന്നത്

മന്ത്രിമാരല്ല ചീഫ് സെക്രട്ടറിയാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. അതിന് ഭരണഘടനയില്‍ വ്യവസ്ഥയില്‍. പീഡന പരാതി നേരിടുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള വാദഗതി നിരത്തുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുധാകരനില്ല

സുധാകരനില്ല

മറ്റു പാർട്ടികളിലെ മുതിർന്ന പലനേതാക്കളും ബിജെപിയില്‍ എത്തുമെന്ന് പലപ്പോഴും പ്രചരണം നടന്നിരുന്നെങ്കിലും ഇതുവരെ അത് നടന്നിട്ടില്ല. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍റെ പേരായിരുന്നു ഇത്തരത്തില്‍ പ്രചരണത്തില്‍ മുന്നിലുണ്ടായത്. എന്നാല്‍ കെ സുധാകരന്‍ തന്നെ ഇ പ്രചരണങ്ങള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.

പ്രവര്‍ത്തകര്‍യ്‌ക്കൊപ്പമാണ് പാര്‍ട്ടി

പ്രവര്‍ത്തകര്‍യ്‌ക്കൊപ്പമാണ് പാര്‍ട്ടി

സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പാരതിയില്‍ പോലീസ് നടപടി എടുക്കാത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകന വനിതാ കമ്മീഷന്‍ ആസ്ഥാനത്ത് സമരം നടത്തിയതിനെ പാര്‍ട്ടി പിന്തുണച്ചില്ലല്ലോ എന്ന ചോദിച്ചപ്പോള്‍ പരാതിക്കാരിയായ പ്രവര്‍ത്തകര്‍യ്‌ക്കൊപ്പമാണ് പാര്‍ട്ടി.

കോടതിയയോട് ക്ഷമ

കോടതിയയോട് ക്ഷമ

എന്നാല്‍ സമരങ്ങള്‍ പോസിറ്റീവ് ആകണമെന്നാണ് അഭിപ്രായം. കേരളത്തിലെ പല സമരങ്ങലും നെഗറ്റീവ് സമരങ്ങളാണ്. ഹൈക്കോടതി ജഡ്ജിയുടെ തീരുമാനത്തിനെതിരെ സമരം നടത്തിയിതിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടതിയയോട് ക്ഷമ പറയുകയും 1000 രൂപ പിഴയടക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം

മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം

കേരളത്തിലെ ബിജെപിക്ക് വീണ് കിട്ടുന്ന നിരവധി അവസരങ്ങളുണ്ടെന്നും അവയ്ക്ക് വേണ്ടി കാത്തിരുന്ന് കരുക്കള്‍ നീക്കുകയാണ് തങ്ങളെന്നുമായിരുന്നു മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരിക്കവേ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞത്. മോഹന്‍ലാല്‍ മത്സരിക്കുകയാണ് അത് ബിജെപിയെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നതിന് തുല്യമാണ്.

ഒ രാജഗോപാല്‍

ഒ രാജഗോപാല്‍

ഒ രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയായ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12,000 വോട്ടുകളുടെ കുറവ് മത്രമേ ബിജെപിക്കുണ്ടായിരുന്നുള്ളൂ. ഇത്തവണ മോഹന്‍ലാലിനെ പോലൊരു സ്ഥാനാര്‍ത്ഥിയെ കിട്ടിയാല്‍ ശശി തരൂരിനെ അട്ടിമറിക്കാമെന്ന് തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. അത്തരത്തിലൊരു ചര്‍ച്ച നേതൃത്വത്തിലും പാര്‍ട്ടി അണികള്‍ക്കിടയിലും നടക്കുന്നുമുണ്ട്.

താന്‍ അറിഞ്ഞിട്ടില്ല

താന്‍ അറിഞ്ഞിട്ടില്ല

തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് താന്‍ അറിഞ്ഞിട്ടില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞത് സത്യമാണ് എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് മത്സരിച്ചേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

English summary
more leaders join bjp: ps sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more