കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടി നൽകാൻ സുധാകരൻ; മുൻ സിപിഎം എംഎൽഎ കോൺഗ്രസിലേക്ക്? ഒപ്പം ബിജെപി നേതാക്കളും?

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും പുനഃസംഘടനയ്ക്കും ശേഷം കോൺഗ്രസിൽ നിന്നും ഇതുവരെ 7 നേതാക്കളാണ് പാർട്ടി വിട്ടത്. ഇതിൽ മൂന്ന് നേതാക്കൾ സിപിഎമ്മിൽ ചേരുകയും ചെയ്തു. ഇനിയും കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നും തങ്ങൾക്കൊപ്പം ചേരുമെന്നുമാണ് സി പി എം അവകാശപ്പെടുന്നത്. എന്നാൽ സി പി എമ്മിന് മറുപണി നൽകാൻ ഒരുങ്ങുകയാണ് കോൺഗ്രസ് എന്നാണ് റിപ്പോർട്ട്.

ബ്ലൂ സാരി അണിഞ്ഞാൽ ഇത്രയും സുന്ദരിയാകുമോ?.. വൻ ലുക്ക് എന്ന് ആരാധകർ.. ആര്യയുടെ പുതിയ ഫോട്ടോഷൂട്ട്

സിപിഎം മുൻ എം എൽ എ ഉൾപ്പെടെയുള്ള പ്രമുഖരെ പാർട്ടിയിലെത്തിക്കാനുള്ള അണിയറ നീക്കങ്ങളാണത്രേ നടക്കുന്നത്. ബി ജെ പിയിൽ നിന്നുള്ള ചില പ്രമുഖരേയും കോൺഗ്രസിൽ എത്തിക്കുമെന്നാണ് വിവരങ്ങൾ. വിശദാംശങ്ങൾ അറിയാം.

 കോൺഗ്രസിലെ കൂട്ടക്കൊഴിഞ്ഞ് പോക്ക്

ഡി സി സി പുനഃസംഘടനയ്ക്ക് ശേഷം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയായിരുന്നു ഉണ്ടായിരുന്നത്. പുതിയ കെ പി സി സി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിടുന്ന സ്ഥിതി വിശേഷമായിരുന്നു. പാർട്ടി വിട്ടവരിൽ മൂന്ന് പേർ എൻ സി പിയിലേക്കും മൂന്ന് പേർ സി പി എമ്മിലേക്കും ചേക്കേറി. പുതിയ കെ പി സി സി നേതൃത്വത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു നീക്കം.

 ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത് കെ സുധാകരൻ

എന്നാൽ ഇനി ആരും പാർട്ടി വിടാതിരിക്കാനും ഒപ്പം മറുപാർട്ടികളിൽ നിന്നുൾപ്പെടെ പ്രമുഖരെ അടർത്തിയെടുത്ത് കരുത്ത് തെളിയിക്കാനുമാണ് കോൺഗ്രസ് നീക്കമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മധ്യകേരളത്തിൽ നിന്നുള്ള മുൻ സി പി എം എം എൽ എയെയാണ് കോൺഗ്രസ് ക്യാമ്പിൽ എത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതെന്നാണ് വിവരം.കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ തന്നെയാണ് നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്.

 ആദ്യ റൗണ്ട് ചർച്ച പൂർത്തിയാക്കിയെന്ന് റിപ്പോർട്ട്

കോൺഗ്രസ് കുടുംബത്തിൽ നിന്നും സി പി എമ്മിലെത്തിയ നേതാവായ ഇദ്ദേഹം മൂന്ന് തവണ എം എൽ എ ആയിരുന്നു. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടത് നേതാവിനെ ചൊടുപ്പിച്ചത്രേ. മാത്രമല്ല പാർട്ടിയിൽ അച്ചടക്ക നടപടിയും നേരിട്ടിരുന്നു. നേതാവുമായി കെ പി സി സി അധ്യക്ഷൻ നേരിട്ട് ആദ്യ രണ്ട് റൗണ്ട് ചർച്ച നടത്തിയിട്ടുണ്ട്.

 അർഹമായ പരിഗണന നൽകുമെന്ന്

പാർട്ടിയിൽ അർഹമായ പരിഗണന നൽകുമെന്ന ഉറപ്പും കെ പി സി സി അധ്യക്ഷൻ നൽകിയിട്ടുണ്ട്. അതേസമയം ബി ജെ പിയിൽ ചില നേതാക്കൾ കോൺഗ്രസിൽ എത്തിയേക്കുമെന്നാണ് വിവരം. ബിജെപിയിൽ പുനഃസംഘടന നടപടികളിൽ പാർട്ടിക്കുള്ളിൽ വലിയ അതൃപ്തി നിലനിൽക്കുന്നുണ്ട്. കെ സുരേന്ദ്രനെതിരെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി കഴിഞ്ഞിരുന്നു.
ചിലർ പരസ്യമായി പാർട്ടി വിടുമെന്ന് ഉൾപ്പെടെയുള്ള ഭീഷണികളും പാർട്ടിയിൽ മുഴക്കിയിരുന്നു. ഈ നേതാക്കളെ ലക്ഷ്യം വെച്ചാണ് കെ പി സി സിയുടെ രഹസ്യ നീക്കം എന്നാണ് വിവരം.

 ബിജെപി നേതാക്കളും

അതിനിടെ സി പി എമ്മുമായി അകന്നു നിൽക്കുന്ന ചെറിയാൻ ഫിലിപ്പിനെ മടക്കി കൊണ്ടുവരാനുള്ള നീക്കങ്ങൾ ഇതിനോടകം കോൺഗ്രസ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായി ആഞ്ഞടിച്ച ചെറിയാൻ ഫിലിപ്പുമായി നേതാക്കൾ അനൗദ്യോഗിക ചർച്ചകൾ കോൺഗ്രസ് നടത്തിയെന്നാണ് റിപ്പോർട്ട്. എകെ ആന്റണി, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിഡി സതീശനും കെ സുധാകരനും ഉള്‍പ്പെടെയുള്ള നേതാക്കളായ ചെറിയാന്‍ ഫിലിപ്പുമായി കൂടികാഴ്ച്ച നടത്തിയിയതെന്നാണ് വിവരം.

 ചെറിയാൻ ഫിലിപ്പും മടങ്ങും

സിപിഎമ്മിൽ തഴയപ്പെടുന്നുവെന്ന വികാരത്തിലാണ് ചെറിയാൻ ഫിലിപ്പ്. 2001 ലായിരുന്നു നിയമസഭ തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ കോൺഗ്രസ് വിട്ട് ചെറിയാൻ ഫിലിപ്പ് സി പി എമ്മിലെത്തിയത്. അന്ന് ഉമ്മൻചാണ്ടിയ്ക്കെതിരെ പുതപ്പള്ളിയിൽ മത്സരിച്ചിരുന്നു. പിണറായുമായി ഏറെ അടുപ്പം സൂക്ഷിച്ച ചെറിയാൻ ഒന്നാം പിണറായി സര്‍ക്കാറില്‍ നവകേരള മിഷന്‍ കോഓര്‍ഡിനേറ്റര്‍ കൂടിയായിരുന്നു.

 തഴയപ്പെടുന്നുവെന്ന്

അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും രാജ്യസഭ തിരഞ്ഞെടുപ്പിലും പരിഗണിക്കാതിരുന്നതാണ് ചെറിയാൻ ഫിലിപ്പിനെ ചൊടിപ്പിച്ചതെന്നാണ് വിവരം. നിയമസഭയിലേക്ക് അവസരം ലഭിക്കാതിരുന്നപ്പോൾ രാജ്യസഭയിലേക്ക് പരിഗണിക്കുമെന്നായിരുന്നു സിപിഎം വാഗ്ദാനം. എന്നാൽ ആദ്യ അവസരം എളനരം കരീമിനായിരുന്നു പാർട്ടി നൽകിയത്. രണ്ടാം അവസരം തനിക്ക് നൽകുമെന്ന് ചെറിയാൻ ഫിലിപ്പ് പ്രതീക്ഷിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം നവകേരള മിഷൻ ഡയറക്ടർ സ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ രമ്ടാം സീറ്റ് സിപിഎം ജോൺ ബ്രിട്ടാസിന് നൽകുകയായിരുന്നു.ഇതിൽ ചെറിയാൻ ഫിലിപ്പ് കടുത്ത അതൃപ്തിയിലായിരുന്നു.

 തുറന്ന പോരിന്

ഈ സാഹചര്യം മുതലെടുത്താണ് ചെറിയാനെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചത്. അതേസമയം ഇപ്പോൾ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നാണ് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചത്. അതിനിടെ താൻ തുറന്ന പോരാട്ടം നടത്തുമെന്ന സൂചന നൽകി കൊണ്ട് തന്റെ പുതിയ യുട്യൂബ് ചാനൽ ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് ചെറിയാൻ ഫിലിപ്പ്. 'ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു' എന്ന യുട്യൂബ് ചാനല്‍ ജനുവരി 1 ന് ആരംഭിക്കുമെന്നും അഴിമതി, വര്‍ഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിര്‍ഭയം പോരാടുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

 ഫേസ്ബുക്ക് കുറിപ്പ്

ചെറിയാൻ ഫിലിപ്പിന്റെ വാക്കുകളിലേക്ക്-ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം.
രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും.
കോവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.

Recommended Video

cmsvideo
കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്‌: കെ സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകൾ

 അമരീന്ദറിന്റെ പുതിയ പാർട്ടി; 'വിമർശകരുടെ വായടഞ്ഞു..രാഹുൽ ഗാന്ധി ശരിയാണെന്ന് തെളിഞ്ഞു' അമരീന്ദറിന്റെ പുതിയ പാർട്ടി; 'വിമർശകരുടെ വായടഞ്ഞു..രാഹുൽ ഗാന്ധി ശരിയാണെന്ന് തെളിഞ്ഞു'

കോൺഗ്രസിനെ അടിമുടി മാറ്റാനുള്ള രാഹുൽ ഗാന്ധിയുടെ പുതിയ ഫോർമുല;കണക്കുകളിലെ പ്രതീക്ഷകോൺഗ്രസിനെ അടിമുടി മാറ്റാനുള്ള രാഹുൽ ഗാന്ധിയുടെ പുതിയ ഫോർമുല;കണക്കുകളിലെ പ്രതീക്ഷ

English summary
More leaders may join Congress; K sudhakaran starts discussions with leaders including CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X