മയക്കുമരുന്ന് പാര്‍ട്ടി നടത്തുന്ന നടി... സെക്‌സ് റാക്കറ്റുമായും ബന്ധം; അശ്വതിയെ കുറിച്ചുള്ള വിവരങ്ങൾ
Recommended Video

കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ ഡ്രഗ് പാര്‍ട്ടിയും മയക്കുമരുന്ന് വില്‍പനയും നടത്തിയ സംഭവത്തില്‍ സിനിമ-സീരിയല്‍ നടി അശ്വതി ബാബു അറസ്റ്റിലാകുന്നത്. ഗ്രാമിന് 2000 രൂപ നിരക്കില്‍ ആയിരുന്നു നിരോധിത മയക്കുമരുന്ന് ഇവര്‍ വിറ്റിരുന്നത്. അപ്പോള്‍ തന്നെ കേസില്‍ വമ്പന്‍ കണ്ണികള്‍ ഉണ്ടാകുമെന്ന് പോലീസിന് ഉറപ്പായിരുന്നു.
അശ്വതിയെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. മയക്കുമരുന്ന് വില്‍പന മാത്രമല്ല, സെക്‌സ് റാക്കറ്റ് റാക്കറ്റുമായും അശ്വതിക്ക് ബന്ധമുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
സിനിമ, സീരിയല്‍ രംഗത്ത് അത്ര സജീവമൊന്നും അല്ല അശ്വതി. എന്നാല്‍ അഭിനയിച്ച സിനിമകളുടേയും സീരിയലുകളുടേയും പേരിലാണ് ഇവര്‍ പലരുമായും ബന്ധം പുലര്‍ത്തിയിരുന്നത്. അശ്വതിയ്ക്ക് മേഖലയിലെ പല പ്രമുഖരുമായും അടുത്ത ബന്ധമുണ്ട് എന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

അശ്വതി ബാബു
തിരുവനന്തപുരം സ്വദേശിനിയാണ് അശ്വതി ബാബു. ഇവര്‍ക്ക് എറണാകുളം പാലച്ചുവടില്‍ ഒരു ഫ്‌ലാറ്റുണ്ട്. ഇവിടെ വച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ഡ്രഗ് പാര്‍ട്ടിയും വില്‍പനയും
പാലച്ചുവടിലെ ഫ്‌ലാറ്റില്‍ വച്ച് ഇവര്‍ ഡ്രഗ് പാര്‍ട്ടി നടത്തിയിരുന്നു എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇവിടെ മയക്കുമരുന്നിന്റെ വില്‍പനയും നടത്തിയിരുന്നു. എന്തായാലും ലക്ഷക്കണക്കിന് രൂപയുടെ നിരോധിത മയക്കുമരുന്നാണ് ഇവിടെ നിന്നും പോലീസ് അന്ന് പിടിച്ചെടുത്തത്.

ഗ്രാമിന് രണ്ടായിരം രൂപ
ഗ്രാമിന് രണ്ടായിരം രൂപ നിരക്കില്‍ ആയിരുന്നു അശ്വതി മയക്കുമരുന്ന് വിറ്റിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എംഡിഎംഎ (മെഥലിന്‍ ഡയോക്‌സി മെഥാഫിറ്റമിന്‍) എന്ന നിരോധിത മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തത്. മാസങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ 200 കോടി രൂപയുടെ ഇതേ നിരോധിത മയക്കുമരുന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു.

സെക്‌സ് റാക്കറ്റ്
മയക്കുമരുന്ന് കച്ചവടം മാത്രമല്ല, പെണ്‍വാണിഭ സംഘവുമായും അശ്വതി ബാബുവിന് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. അശ്വതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നടിയുടെ ബെംഗളൂരു ബന്ധങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഉത്തരേന്ത്യയില്‍ നിന്ന്
ഉത്തരേന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികളെ ആണ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ എത്തിച്ച് ഇടപാടുകാര്‍ക്ക് നല്‍കിയിരുന്നത് എന്നാണ് വിവരം. അറസ്റ്റിലാകുമ്പോള്‍ അശ്വതിയുടെ ഫ്‌ലാറ്റില്‍ ഇടപാടിനെത്തിയ ഒരു മുംബൈ സ്വദേശിയും ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പ്രമുഖര്‍?
ഇടപാടിനായി ഫ്‌ലാറ്റില്‍ എത്തുന്നവര്‍ക്കും ഇവര്‍ മയക്കുമരുന്നുകള്‍ വിറ്റിരുന്നു എന്നാണ് പോലീസ് പറയുന്നത്. അശ്വതി ബാബു നടത്തിയിരുന്ന ഡ്രഗ് പാര്‍ട്ടികളില്‍ സിനിമ-സീരിയല്‍ മേഖലയിലെ പല പ്രമുഖരും പങ്കെടുത്തിരുന്നു എന്നും സംശയിക്കുന്നുണ്ട്.

പത്താംക്ലാസ്സ് വിദ്യാഭ്യാസം
വെറും പത്താംക്ലാസ്സ് വിദ്യാഭ്യാസം മാത്രമാണ് തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ അശ്വതി ബാബുവിനുള്ളത്. പ്രായം 22 വയസ്സും. സീരിയല്‍, സിനിമ മേഖലയിലെ ബന്ധങ്ങള്‍ കൊണ്ട് തന്നെയാണ് ഇവര്‍ മയക്കുമരുന്ന് കച്ചവടവും പെണ്‍വാണിഭവും നടത്തിയിരുന്നത് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

ദുബായില്‍ പിടിയില്‍
മയക്കുമരുന്നുമായ ബന്ധപ്പെട്ട സംഭവത്തില്‍ ആദ്യമായിട്ടല്ല നടി പിടിയിലാകുന്നത്. ലഹരിമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് 2016 ല്‍ ഇവരെ ദിബായില്‍ വച്ച് പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവര്‍ യാത്രാവിലക്കും നേരിട്ടിരുന്നു.

സഹോദരനും
നടിയുടെ സഹോദരന്റെ പശ്ചാത്തലവും ഏതാണ്ട് സമാനമാണ്. വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവത്തില്‍ ഇയാളെ എക്‌സൈസ് വകുപ്പ് പിടികൂടിയിരുന്നു. മുപ്പതില്‍പരം കഞ്ചാവ് ചെടികള്‍ ആയിരുന്നു തിരുവനന്തപുരത്തെ വീട്ടില്‍ ഇയാള്‍ നട്ടുവളര്‍ത്തിയിരുന്നത്.

എംഡിഎംഎയ്ക്ക് പിറകില്‍
ഒട്ടുമിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുള്ള മയക്കുമരുന്നാണ് എംഡിഎംഎ. ഇതെങ്ങനെ കൊച്ചിയില്‍ എത്തുന്നു എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അടുത്തിടെ പിടികൂടിയ 200 കോടിയുടെ മയക്കുമരുന്ന് മലേഷ്യയിലേക്ക് കടത്താന്‍ ആയിരുന്നു കൊച്ചിയില്‍ എത്തിച്ചത് എന്നാണ് വിവരം.












Click it and Unblock the Notifications