കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് തിരിച്ചടി; ലതികാ സുഭാഷിന് പിന്നാലെ കൂടുതൽ വനിതാ നേതാക്കൾ എൻസിപിയിലേക്ക്

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശാന്തകുമാരി, സി അജിത, ഡോളി കെ.ജോർജ് എന്നിവരാണ് രാജവെച്ചിരിക്കുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും കോൺഗ്രസിനെ വേട്ടയാടുകയാണ്. സംസ്ഥാന, ജില്ലാ നേതൃത്വങ്ങളിലടക്കം അഴിച്ചുപണികൾ തുടരുമ്പോൾ വനിതാ നേതാക്കളുടെ കൊഴിഞ്ഞുപോക്കാണ് ഇപ്പോൾ കോൺഗ്രസിനെ അലട്ടുന്ന മറ്റൊരു പ്രശ്നം. മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാർട്ടി വിട്ടിരുന്നു. ഇപ്പോൾ അവർ എൻസിപിയുടെ ഭാഗമാണ്. ഇതിന് പിന്നാലെയാണ് കൂടുതൽ പ്രവർത്തകരുടെ രാജി.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

Congress NCP

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശാന്തകുമാരി, സി അജിത, ഡോളി കെ.ജോർജ് എന്നിവരാണ് രാജവെച്ചിരിക്കുന്നത്. ഇവരും ലതികാ സുഭാഷിന് പിന്നാലെ എൻസിപിയിലേക്ക് എത്തും. തിരഞ്ഞെടുപ്പിന് ശേഷം ലതികാ സുഭാഷിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ വനിതാ നേതാക്കൾ എൻസിപിയിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ലതികാ സുഭാഷിനൊപ്പം പ്രവർത്തിക്കാനാണ് ഇവർ താൽപര്യപ്പെടുന്നത്.

നിയമസഭാ സ്ഥാനാർഥി നിർണയത്തിൽ വിവേചനമുണ്ടായതാണ് വനിതാ നേതാക്കൾ ആരോപിക്കുന്നത്. അർഹരായിരുന്നിട്ടും പലർക്കും ഗ്രൂപ്പ് സമവായങ്ങളുടെ പേര് പറഞ്ഞ് സീറ്റ് നിഷേധിച്ചതായും ആരോപിക്കുന്നു. ഇത്തരത്തിൽ ലതിക സുഭാഷിന് കഴിഞ്ഞ തിരഞ്ഞെടുപ്പിലും സീറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ടായി. തുടർച്ചയായ അവഗണനയോട് ശക്തമായ പ്രതിഷേധമാണ് അവർ അന്ന് രേഖപ്പെടുത്തിയത്. കെപിസിസി ആസ്ഥാനത്തിരുന്ന് തല മുണ്ഡനം ചെയ്തുകൊണ്ടായിരുന്നു ലതികയുടെ പ്രതിഷേധം.

പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിനെ നേരിടപകയും ചെയ്തു അവർ. ഏറ്റുമാനൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ ലതിക 7624 വോട്ടുകളും നേടിയിരുന്നു. ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർഥിയുടെ പരാജയത്തിൽ നിർണായക സ്വാധീന ഘടകമാകാനും ലതികാ സുഭാഷിന് ലഭിച്ച വോട്ടുകൾക്ക് സാധിച്ചു.

കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടി ആയതിനാലാണ് എൻസിപിയുമായി സഹകരിക്കാൻ തീരുമാനിച്ചതെന്നായിരുന്നു എൻസിപി പ്രവേശനത്തോട് ലതികാ സുഭാഷ് പ്രതികരിച്ചത്. കോൺഗ്രസ് വിട്ട് എൻസിപിയിലേക്ക് എത്തിയ മുതിർന്ന നേതാവ് പി.സി ചാക്കോയാണ് നിലവിൽ പാർട്ടി അധ്യക്ഷൻ. പാർട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം കോൺഗ്രസിന് ബദലായ ശക്തിയായി എൻസിപി മാറുമെന്ന് പി.സി ചാക്കോ പറഞ്ഞിരുന്നു. നിരാശരായ കോൺഗ്രസുകാർ എൻസിപിയിലേക്ക് വരും. കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആത്മഹത്യ പ്രവണതയാണെന്നും പി.സി ചാക്കോ പരിഹസിച്ചിരുന്നു.

നടി ചാഹത് ഖന്നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Mullappally Ramachandran To quit as KPCC President | Oneindia Malayalam

English summary
More Mahila Congress state leader to join NCP after Lathika Subhash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X