കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസില്‍ കൂടുതല്‍ മലയാളികള്‍! അഫ്ഗാനിസ്ഥാനില്‍ പരിശീലനം! കേരളത്തില്‍ ആക്രമണം ലക്ഷ്യം

കൂടുതല്‍ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി എന്‍ഐഎ. ഇവരെ കണ്ടെത്തുന്നതിനായി ഇന്‍റര്‍പോളിന്‍റെയും എന്‍ഐഎയുടെയും സഹായം തേടാന്‍ എന്‍ഐഎ ഒരുങ്ങുന്നു.

  • By Gowthamy
Google Oneindia Malayalam News

കരിപ്പൂര്‍: കേരളത്തെ ഞെട്ടിച്ച് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് കൂടുതല്‍ മലയാളികള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടെന്ന് എന്‍ഐഎ. ഇവര്‍ അഫ്ഗാനിസ്ഥാനിലെ നഹംഗറില്‍ പരിശീലനത്തിലാണെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

നാടുവിട്ടവരും നേരത്തെ പോയവരുമടക്കം മുപ്പതോളം പേര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. ഇവരില്‍ 22 പേര്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം.

കഴിഞ്ഞ ദിവസം കേരളത്തില്‍ ജിഹാദി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ഉറവിടം അഫ്ഗാനിസ്ഥാനാണെന്ന് വ്യക്തമായത്.

 കേരളത്തില്‍ വിശുദ്ധ യുദ്ധം

കേരളത്തില്‍ വിശുദ്ധ യുദ്ധം

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നത് 30 ഓളം പേരാണെന്നാണ് എന്‍ഐഎ നല്‍കുന്ന വിവരം. ഇവരില്‍ 22 പേര്‍ അഫ്ഗാനിസ്ഥാനില്‍ പരിശീലനത്തിലുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. കേരളത്തില്‍ ആക്രമണം നടത്താനാണ് ഇവരുടെ പദ്ധതിയെന്നും എന്‍ഐഎ പറയുന്നു.

 എന്‍ഐഎ സഹായം തേടി

എന്‍ഐഎ സഹായം തേടി

ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ എന്‍ഐഎ ഇന്റര്‍പോളിന്റെയും അഫ്ഗാന്‍ സര്‍ക്കാരിന്റെയും സഹായം ആവശ്യപ്പെടാന്‍ എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഐസിസ് ക്യാംപിനെ കുറിച്ച് അഫ്ഗാനിസ്ഥാന്‍ ഇന്റലിജന്‍സാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

 വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍

അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറിലാണ് ഐസിസ് ക്യാംപ് എന്നാണ് വിവരം. അടുത്ത കാലത്താണ് ഐസിസ് ക്യാംപ് ഇവിടെ ആരംഭിച്ചതെന്നാണ് സൂചനകള്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 1000 മുതല്‍ 3000 വരെ ഐഎസ് തീവ്രവാദികള്‍ ഇവിടെ പരിശീലനം നേടുന്നുണ്ടെന്നും വിവരങ്ങളുണ്ട്.

 ഒസാമ ബിന്‍ലാദന്റെ താവളം

ഒസാമ ബിന്‍ലാദന്റെ താവളം

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിലൊന്നാണ് നാംഗര്‍ഹാര്‍. ഗോത്ര ഭരണത്തിന് നിര്‍ണായക സ്വാധീനമുള്ള ഈ പ്രദേശം 90കളില്‍ ഒസാമ ബിന്‍ലാദന്‍ അമേരിക്കയ്‌ക്കെതിരെ ആക്രമണം നടത്താന്‍ ഒളിത്താവളമാക്കിയിരുന്നു. തലസ്ഥാനമായ ജലാലബാദിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനു നേരെ 2013ലുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 ഫേസ്ബുക്ക് പോസ്റ്റിന്റെ ഉറവിടം

ഫേസ്ബുക്ക് പോസ്റ്റിന്റെ ഉറവിടം

സംസ്ഥാനത്തെ മുഖ്യ ഐഎസ് റിക്രൂട്ടറും കേരളഘടകം നേതാവുമായ ഷജീര്‍ മംഗളാസ് സെരി അബ്ദുല്‍ ലാ എന്ന സമീര്‍ അലിയും അഫ്ഗാനിലെ ഈ ക്യാംപില്‍ ഉണ്ടെന്നാണ് വിവരം. കേരളത്തില്‍ ജിഹാദി ആഹ്വാനം ചെയ്തു കൊണ്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അഫ്ഗാനിലുണ്ടെന്ന് വിവരം ലഭിച്ചത്.

 അഫ്ഗാന്‍ കേന്ദ്രീകരിക്കുന്നു

അഫ്ഗാന്‍ കേന്ദ്രീകരിക്കുന്നു

ഇറാഖിലെ മൊസൂള്‍, റാഖ എന്നീ ആസ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് തുടങ്ങിയതോടെയാണ് ഐസിസ് അഫ്ഗാനിസ്ഥാനിലേക്ക് എത്തിയത്. പുതിയതായി ചേര്‍ന്നവര്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്. ഇങ്ങനെയാണ് കാണാതായ മലയാളികള്‍ അഫ്ഗാനിലെത്തിയതെന്നാണ് വിവരം.

 വഴിത്തിരിവായത് പരാതി

വഴിത്തിരിവായത് പരാതി

മെറിന്‍ ജോസഫ് എന്ന യുവതിയുടെ അമ്മ നല്‍കിയ പരാതിയാണ് വഴിത്തിരിവായത്. മകളെ ഭര്‍ത്താവ് മതംമാറ്റിയെന്ന് കാട്ടിയാണ് അമ്മ പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവതി യുവാക്കാളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിവരം പുറത്തു വന്നത്.

കാസര്‍കോട്, പാലക്കാട്

കാസര്‍കോട്, പാലക്കാട്

മെയ്-ജൂണ്‍ മാസങ്ങളിലാണ് പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി യുവതി യുവാക്കളെ കാണാനില്ലെന്ന് വിവരം ലഭിച്ചത്. തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണ് ഇവരെ ഐഎസിലേക്കെത്തിച്ചതെന്നാണ് വിവരം.

 കനകമല അറസ്റ്റ്

കനകമല അറസ്റ്റ്

ഓഗസ്റ്റില്‍ അബ്ദുള്‍ റാഷിദിന്റെ രണ്ടാംഭാര്യയും ബിഹാര്‍ സ്വദേശിനിയുമായ യാസ്മിന്‍ മുബാറക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ നിര്‍ണായകമായത്. കൂടാതെ കനകമലയിലെ ഐഎസ് ക്യാംപില്‍ നിന്ന് ആറ് പേരെ അറസ്റ്റ് ചെയ്തതും അന്വേഷണത്തില്‍ വഴിത്തിരിവായി.

 12 പേരുടെ വ്യക്തമായ വിവരം

12 പേരുടെ വ്യക്തമായ വിവരം

കാണാതായ മലയാളികളെ കുറിച്ച് മാസങ്ങളായി നടത്തി വന്ന അന്വേഷണത്തിലാണ് വ്യക്തമായ വിവരം ലഭിച്ചത്. ഇവരില്‍ 12 പേരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഐഎസില്‍ ചേരാന്‍ പോയവര്‍ ദുബായ്, അബുദാബി എന്നീ രാജ്യങ്ങളിലൂടെയാണ് അഫ്ഗാനിലെത്തിയതെന്നും സൂചനകളുണ്ട്.

 നിര്‍ണായക നടപടി

നിര്‍ണായക നടപടി

ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നാല് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ മൂന്നെണ്ണം മലയാളി ഗ്രൂപ്പുകളാണെന്ന് കണ്ടെത്തി. മലയാളികളെ കൂടാതെ തമിഴ്‌നാട്ടുകാരും ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. ഇവരെ കണ്ടെത്താന്‍ നിര്‍ണായക നടപടി ഉണ്ടാകുമെന്നാണ് വിവരങ്ങള്‍.

English summary
more malayalees in isis, nia report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X