മാവോയിസ്റ്റുകൾക്കിടയിലും തമ്മിലടി!പിടിച്ചു നിൽക്കാനാവുന്നില്ല!! കൂടുതൽ പേർ കീഴടങ്ങുന്നു!!
മാവോയിസ്റ്റുകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് കൂട്ട കീഴടങ്ങൽ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
കാളികാവ്: മാവോയിസ്റ്റ് നേതാവ് കന്യാകുമാരിക്ക് പിന്നാലെ കേരളത്തിൽ പ്രവർത്തിക്കുന്നതടക്കം നിരവധി മാവോയിസ്ററുകൾ കീഴടങ്ങാൻ ഒരുങ്ങുന്നതായി സൂചന. കന്യാകുമാരി തന്നെയാണ് ഇക്കാര്യം പോലിീസിനെ അറിയിച്ചിരിക്കുന്നത്. പശ്ചിമഘട്ട മേഖയിൽ പ്രവർത്തിക്കുന്നവരാണ് കീഴടങ്ങളിന് തയ്യാറാകുന്നത്.
മലയാളിയായ പ്രമുഖ മാവോയിസ്റ്റ് നേതാവുൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നും സൂചനകളുണ്ട്. സംസ്ഥാന സർക്കാർ സൗകര്യങ്ഗൾ ഒരുക്കുകയാണെങ്കിൽ കേരളത്തിൽ തന്നെ കീഴടങ്ങുമെന്നാണ് വിവരങ്ങൾ. കന്യാകുമാരിയുടെ കീഴടങ്ങൽ ഇതിൻറെ ഭാഗമാണെന്നാണ് സൂചന.

അഭിപ്രായ വ്യത്യാസം
മാവോയിസ്റ്റുകൾക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് കൂട്ട കീഴടങ്ങൽ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. നിലമ്പൂർ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്ററുകൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതെന്നാണ് സൂചനകൾ.

മലയാളി നേതാവടക്കം
മാവോയിസ്റ്റ് സംഘത്തിലെ പ്രമുഖ മലയാളി നേതാവ് സോമനടക്കമുള്ളവർ കീഴടങ്ങലിന് തയ്യാറായി നിൽക്കുന്നുവെനനാണ് കന്യാകുമാരിയുടെ മൊഴികളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. നിലമ്പൂർ മേഖലയിൽ സായുധ പോരാട്ടത്തിനുള്ള സാഹചര്യം ഒരുക്കുന്ന ചുമതല സോമനായിരുന്നു. നിലമ്പൂർ ഏറ്റുമുട്ടലിൽ രണ്ട് നേതാക്കൾ കൊല്ലപ്പെട്ടത് സംഘടനയുടെ പിഴവാണെന്നാണ് ആരോപണം. കൂടാതെ ആദിവാസികളെ മാവോയിസ്റ്റുകളുമായി അടുപ്പിക്കുന്നതിൽ സോമൻ പരാജയപ്പെട്ടതായും നേതൃത്വം കണ്ടെത്തി.

സാഹചര്യം ഒരുക്കിയാൽ
സംസ്ഥാന സർക്കാർ സാഹചര്യം ഒരുക്കുകയാണെങ്കിൽ കേരളത്തിൽ തന്നെ കീഴടങ്ങുമെന്നാണ് ഇവർ പറയുന്നത്. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് സർക്കാർ ആനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കൂടാതെ കീഴടങ്ങുന്നവരോട് പോലീസ് പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന ആശങ്കയുമുണ്ട്. ഇതാണ് കീഴടങ്ങുന്നതിന് ഇവരെ വൈകിപ്പിക്കുന്നത്.

രൂപേഷിന് പിന്നാലെ
നാടുകാണി ദളത്തിൻറെ നേതൃത്വം സോമനാണ് സോമൻ കീഴടങ്ങുന്നതോടെ നാടുകാണി ദളത്തിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലാകും. സേനാധിപനായ രൂപേഷ് പിടിയിലായതിന് പിന്നാലെയാണ് സോമൻ പ്രമുഖനായത്.

മാവോയിസ്റ്റുകളെ കണ്ടു
സോമന്റെ കീഴടങ്ങലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. കീഴടങ്ങൽ വാർത്ത പുറത്തു വരുന്നതിനിടെ വെളളിയാഴ്ച രാത്രി വയനാട്ടിലെ നടുവൻ ചോല പരപ്പൻപാറ ആദിവാസി കോളനിയിൽ സോമന്റെ നേതൃത്വത്തിലുള്ള 15 അംഗ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി പറയുന്നു. ആയുധമില്ലാതെയാണ് ഇവരെ കണ്ടത്.

പ്രതികാരം ചെയ്യും
കൂടുതൽ പേർ കീഴടങ്ങാൻ തയ്യാറാകുന്നുണ്ടെങ്കിലും നിലമ്പൂർ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികാരം ചെയ്യാനാണ് സംഘടനയുടെ തീരുമാനമെന്നാണ് കീഴടങ്ങിയ കന്യാകുമാരിയുടെ മൊഴി. കർണാടക പോലീസിന് മുന്നിലാണ് കന്യാകുമാരി കീഴടങ്ങിയത്.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications