Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹിന്ദുക്കളേക്കാൾ മുസ്ലീം കുട്ടികൾ കേരളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായി..പിസി പിതൃതുല്യൻ';രാഹുൽ ഈശ്വർ

തിരുവനന്തപുരം; കഴിഞ്ഞ വർഷം കേരളത്തിൽ ഹിന്ദുക്കളേക്കാൾ മുസ്ലീം കുട്ടികൾ ഉണ്ടായെന്ന് രാഹുൽ ഈശ്വർ. ഹിന്ദുക്കളുടെ ഫേർട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തിൽ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് ശ്രമിക്കേണ്ടതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിൽ നടന്ന 'വിദ്വേഷത്തിന് പൂട്ടിടാൻ വഴിയെന്ത്' എന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. രാഹുലിന്റെ വാക്കുകളിലേക്ക്

ഫേർട്ടിലിറ്റി റേറ്റ്

'ക്രിസ്റ്റ്യൻ ഫേർട്ടിലിറ്റി റേറ്റ് 1.6 ആണ്. എന്നാൽ മുസ്ലീം ഫേർട്ടിലിറ്റി റേറ്റ് 2.6 ആണ്. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ കുട്ടികളിൽ ഹിന്ദുക്കളേക്കാൾ കൂടുതൽ മുസ്‌ലിം കുട്ടികളുണ്ടായി .ഹിന്ദുക്കളുടെ ഇടയിൽ കുറച്ച് കാലങ്ങളായി ഉള്ള തെറ്റായ ധാരണ കുറച്ച് കാലം കഴിഞ്ഞാൽ നമ്മൾ ഇല്ലാതായി പോകും എന്നതാണ്. ഹിന്ദുക്കളുടെ ഫെർട്ടിലിറ്റി റേറ്റ് 2.1 ആകണം'.

തിരിച്ച് പിടിക്കണം


'ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്യാനിയായലും ഫേർട്ടിലിറ്റി റേറ്റ് 2.1 ആകണമെന്നതാണ് കണക്ക്. ഇപ്പോൾ ഹിന്ദുക്കളുടെ ഫേർട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തിൽ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് നമ്മൾ നോക്കേണ്ടത്. മുസ്ലീം സഹോദരങ്ങൾ നേരത്തേയാണ് വിവാഹം കഴിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും 25 ലും 26 ലുമൊക്കെയാണ് വിവാഹം കഴിക്കുന്നത്. അത് മുസ്ലീങ്ങളുടെ മെച്ചമാണ്. നമ്മുക്ക് ഇതൊന്നും പറഞ്ഞ് തരാൻ ആളില്ല'.

തീവ്ര നിലപാടുകാർ

'ക്രിസ്ത്യാനികൾക്ക് ഞായറാഴ്ചയും മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ചയും ഉള്ളത് പോലെ ഞങ്ങൾക്ക് ഒരു ശനിയാഴ്ചയൊന്നുമില്ല. അതുകൊണ്ട് ഹിന്ദുക്കൾക്കിടയിലെ തീവ്രസ്വരക്കാർ സ്വന്തമായി പശുവിനെ വെട്ടിയിട്ടിട്ട് മുസ്ലീങ്ങളുടെ തലയിൽ ചാരാൻ ശ്രമിക്കും. രാമനവമി ആഘോഷങ്ങൾ നടക്കുമ്പോൾ സ്വന്തമായി മാറി നിന്ന് കല്ലെറിഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും'.

മറ്റൊരു വഴിയില്ല

'1850 മുതൽ പശുവിന്റെ പേരിൽ വിഘടിച്ച് നിൽക്കുന്നവരെ സംഘടിപ്പിക്കാൻ തുടങ്ങുന്നത് സവർണ മനസിന്റെ ഇൻസെക്യൂരിയാണ്. അത് ഏതെങ്കിലും സംഘടന വഴി ചാനൽ ചെയ്യപ്പെടുന്നുണ്ടാകാം. വിഘടിച്ച് നിൽക്കുന്ന ഹിന്ദുക്കളെ ഒന്നിപ്പിക്കാൻ ഞങ്ങൾക്ക് മറ്റൊരു വഴിയില്ല. അപ്പോൾ ഒരു ശത്രു അപ്പുറത്ത് ഉണ്ടെന്ന് സ്ഥാപിച്ച് ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിഷയങ്ങൾ അഡ്രസ് ചെയ്യാൻ ഒരു മോഡറേറ്റ് സമീപനം ഉണ്ടാകണം. ഹിന്ദു ജനസംഖ്യയെ കുറച്ച് തുറന്ന് സംസാരിക്കണം. മുസ്ലീങ്ങളല്ല പ്രശ്നം നമ്മുടെ ഇടയിലെ ജനസംഖ്യ കുറയന്നതാണ് പ്രശ്നമെന്ന് ഹിന്ദുക്കളെ ബോധ്യപ്പെടുത്തണം'.

 അറസ്റ്റ് കൊണ്ട് വിദ്വേഷം തീരില്ല

'സ്‌നേഹവും നന്മയും കൊണ്ട് വിദ്വേഷത്തെ തോൽപ്പിനാകും.മറ്റന്നാൾ ഈദുൽ ഫിത്തറാണ്.മുസ്‌ലിം പരിപാടിയിലേക്ക് പി.സി ജോർജിനെ അതിഥിയായി ക്ഷണിക്കുകയാണ് വേണ്ടത്. ആരേയും അറസ്റ്റ് ചെയ്തത് കൊണ്ട് വിദ്വേഷം തീരില്ല. വിദ്വേഷം പ്രസംഗിക്കുന്നവർക്കെതിരെ കേസെടുത്താൽ ഇവർക്ക് രക്തസാക്ഷി പരിവേഷം കിട്ടുകയാണ് ചെയ്യുക. കേസ് എടുക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് പലരും വിദ്വേഷ പ്രസംഗം നടത്തുന്നത്'.

Recommended Video

cmsvideo
    പിസി ജോർജിന് അറസ്റ്റിന് പിന്നാലെ ജാമ്യം
    പിസി പിതൃതുല്യൻ

    'പി സി ജോർജ് സർ എനിക്ക് പിതൃതുല്യനാണ്. അദ്ദേഹവും മകനും ഒരുപാട് സഹായിച്ചതാണ് ഞങ്ങളുടെ ശബരിമല പ്രക്ഷോഭം ശക്തിപ്പെടാൻ. പിസി ജോർജിന്റെ വിഷയത്തിൽ ഞാൻ മാത്രമാണ് സത്യം പറയുന്നത്. ഈ നാട്ടിൽ ഒരു മനുഷ്യനും വന്ധ്യതയുടെ മരുന്ന് ആർക്കും ഒന്നിലും ഇട്ട് കൊടുക്കാറില്ല. അങ്ങനെ കൊടുത്താൽ തന്നെ ഒരു പുരുഷനോ സ്ത്രീക്കോ ഫേർട്ടിലിറ്റിക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും' രാഹുൽ ഈശ്വർ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+