കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ പ്രമുഖ മുസ്ലീം നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്ന് അബ്ദുള്ളക്കുട്ടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ കൂറ്റന്‍ വിജയത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെ കുത്തൊഴുക്കാണ്. നേതാക്കളെ പരമാവധി മറുകണ്ടം ചാടിച്ച് അധികാരമില്ലാത്ത സംസ്ഥാനങ്ങള്‍ കൈപ്പിടിയില്‍ ആക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി. അതിനിടെ കേരളത്തില്‍ നിന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ബിജെപിയില്‍ എത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എപി അബ്ദുള്ളക്കുട്ടി.

<strong>'പോ മോനെ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോ', കാശ്മീരി നേതാവിനോട് അര്‍ണബ്, പറപ്പിച്ച് മറുപടി</strong>'പോ മോനെ ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോ', കാശ്മീരി നേതാവിനോട് അര്‍ണബ്, പറപ്പിച്ച് മറുപടി

പ്രമുഖ മുസ്ലീം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് അബ്ദുള്ളക്കുട്ടി അവകാശപ്പെടുന്നത്. തൃശ്ശൂരില്‍ ബിജെപി ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ പരിപാടിയിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം പറഞ്ഞത്. വിശദാംശങ്ങളിലേക്ക്

 ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വിരോധം

ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വിരോധം

ബിജെപിക്ക് ഏറെ അനുകൂലമായ സാഹചര്യത്തില്‍ പോലും ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ഒരു സീറ്റിലും ജയിക്കാന്‍ സാധിക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയിലെ വിരോധമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിജെപി പേടി മൂലമാണ് ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന ന്യൂനപക്ഷ വിഭാങ്ങളിലുള്ളവരും ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നാണ് കണക്കാപ്പെടുന്നത്.

 പ്രത്യേക പദ്ധതി

പ്രത്യേക പദ്ധതി

ന്യൂനപക്ഷങ്ങള്‍ക്കിടയിലെ അകല്‍ച്ച മാറ്റിയെടുത്തില്ലെങ്കില്‍ കേരളത്തില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവില്‍ ന്യുനപക്ഷങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപി പ്രത്യേക പദ്ധതിയാണ് സംസ്ഥാനത്ത് ഒരുക്കുന്നത്. കേരളത്തിലെ അംഗ സംഖ്യ 40 ലക്ഷത്തില്‍ എത്തിക്കുന്നതിനൊപ്പം ന്യൂനപക്ഷങ്ങളേയും പരമാവധി പാര്‍ട്ടിയില്‍ എത്തിക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യം.

 അമിത് ഷായുടെ നിര്‍ദ്ദേശം

അമിത് ഷായുടെ നിര്‍ദ്ദേശം

ജുലൈ ആറിന് തുടങ്ങിയ ബിജെപിയുടെ മെമ്പര്‍ഷിപ്പ് കാമ്പെയ്നില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകം മുന്‍തൂക്കം നല്‍കണമെന്നും അമിത് ഷാ കേരളഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബിജെപിയുടെ പദ്ധതികള്‍ ഫലം കണ്ടെന്ന സൂചനകളാണ് അബ്ദുള്ളക്കുട്ടി നല്‍കുന്നത്. പ്രമുഖ മുസ്ലീം നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ എത്തുമെന്നാണ് അബ്ദള്ളക്കുട്ടി അവകാശപ്പെട്ടത്.

 എല്‍ഡിഎഫും യുഡിഎഫും ഒന്ന്

എല്‍ഡിഎഫും യുഡിഎഫും ഒന്ന്

മോദി ഭരണത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഇല്ലാതായി. ഏകാത്മ മാനവ ദര്‍ശനവും ഗാന്ധിയന്‍ മൂല്യങ്ങളും ഉയര്‍ത്തിപിടിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. നിശബ്ദമായ ക്ഷേമ പദ്ധതികളാണ് മോദിയുടെ രണ്ടാം വിജയത്തിന്‍റെ രഹസ്യം. കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും ഒന്നാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

 ബാഖഫി കുടുംബം

ബാഖഫി കുടുംബം

നേരത്തേ മുസ്ലിം ലീഗ് സ്ഥാപകനേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ മകനുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബാഫഖി തങ്ങളുടെ മകന്‍റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശാണ് കോഴിക്കോട് കൂടിക്കാഴ്ച്ച നടത്തിയതായിരുന്നു അഭ്യൂഹങ്ങളുടെ തുടക്കം. അബ്ദുള്ളക്കുട്ടിയുടെ വെളിപ്പെടുത്തലോടെ ഇത്തരം ചര്‍ച്ചകള്‍ക്ക് ചൂടേറിയിരിക്കുകയാണ്.

<strong>വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി</strong>വിമത എംഎല്‍എമാര്‍ വിഷം കുടിക്കണോ? പൊട്ടിത്തെറിച്ച് യെഡ്ഡി! ഇരിപ്പുറക്കാനാതെ ബിജെപി

<strong>കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്!! പ്രതിപക്ഷ നേതൃ പദവിക്ക് ചരടവ് വലിച്ച് ഡികെ,വിട്ടുകൊടുക്കാതെ സിദ്ധരാമയ്യ</strong>കോണ്‍ഗ്രസില്‍ പൊരിഞ്ഞ പോര്!! പ്രതിപക്ഷ നേതൃ പദവിക്ക് ചരടവ് വലിച്ച് ഡികെ,വിട്ടുകൊടുക്കാതെ സിദ്ധരാമയ്യ

English summary
More muslim leaders will join BJP soon says AP Abdullakkutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X