Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീ പീഡനത്തില്‍ തിരുവനന്തപുരം,തട്ടിക്കൊണ്ടുപോകലില്‍ കൊച്ചി!അതിക്രമങ്ങള്‍ കൂടുതല്‍ മലപ്പുറത്തും...

സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2015ല്‍ 12,383 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016ല്‍ അത് 14,061 ആയി ഉയര്‍ന്നു.

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2015നെ അപേക്ഷിച്ച് 2016ല്‍ ഇത്തരം കേസുകളുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2015ല്‍ 12,383 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016ല്‍ അത് 14,061 ആയി ഉയര്‍ന്നു. ബലാത്സംഗക്കേസുകളിലും പീഡനക്കേസുകളിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം 1644 ബലാത്സംഗക്കേസുകളും 4035 പീഡനക്കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. സ്ത്രീ പീഡനക്കേസുകളുടെ എണ്ണത്തില്‍ തിരുവനന്തപുരം ജില്ലയുമാണ് മുന്നില്‍.

കേസുകളുടെ എണ്ണം ഉയര്‍ന്നു...

കേസുകളുടെ എണ്ണം ഉയര്‍ന്നു...

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ സുരക്ഷ ശക്തമാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും അതൊന്നും നടപ്പിലാകുന്നില്ലെന്നാണ് കേസുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിലൂടെ മനസിലാകുന്നത്. 2015നെ അപേക്ഷിച്ച് 2016ല്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പീഡനവും ബലാത്സംഗവും തലസ്ഥാനത്ത്...

പീഡനവും ബലാത്സംഗവും തലസ്ഥാനത്ത്...

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 1406 കേസുകളാണ് മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാനഭംഗക്കേസുകളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനക്കേസുകളും, ബലാത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്.

ഒന്നാമത് കൊച്ചി...

ഒന്നാമത് കൊച്ചി...

യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവമുണ്ടായ കൊച്ചിയിലാണ് കഴിഞ്ഞവര്‍ഷം ഏറ്റവുമധികം തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നഗരത്തില്‍ 80 കേസുകളും നഗരത്തിന് പുറത്ത് 11 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. മാനഭംഗമോ പീഡനമോ അല്ലാത്ത കേസുകള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലുമാണെന്ന് കണക്കുകള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+