• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; ട്യൂഷൻ സെന്ററുകളും പരിശീല കേന്ദ്രങ്ങളും തുറക്കാം, മറ്റ് ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങള്‍ ,കമ്പ്യൂട്ടർ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവ ഇനി തുറന്ന് പ്രവർത്തിക്കാം. സംസ്ഥാന ദുരന്ത നിരവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറത്തുവിട്ടത്.

ക്ലാസുകളിൽ ഒരേസമയം 50ശതമാനം വിദ്യാർത്ഥികളോ 100പേരെയോ മാത്രമേ ഉൾക്കൊള്ളിക്കാൻ കഴിയൂ. മറ്റ് കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം കർശനമായി പാലിക്കണം. കൊവിഡ് കേസുകൾ കുറയുന്ന സാഹചക്യത്തിൽ സ്ഥാപനങ്ങൽ തുറക്കാൻ അനുവദിക്കണമെന്ന് സ്ഥാപന ഉടമകൾ ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ തിരുമാനം.

അതേസമയം സ്കൂളുകൾ തുറക്കുന്നത് ഇനിയും വൈകിയേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ശേഷമാകും ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളുക. നേരത്തേ അൺലോക്ക് 5 ന്റെ ഭാഗമായി സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നുവെങ്കിലും കേരളം ഇത് സംബന്ധിച്ച് തിരുമാനമെടുത്തിരുന്നില്ല. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കേണ്ടെന്നായിരുന്നു സർക്കാർ നിലപാട്,

ഹൈസ്കൂൾ,ഹയർസെക്കന്ററി ക്ലാസുകൾ ഈ വർഷമെങ്കിലും തുടങ്ങാൻ സാധിക്കുമോയെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം. അഥവാ സ്കൂളുകൾ തുറന്നാൽ തന്നെ 10,12 ക്ലാസുകളാകും ആദ്യം ആരംഭിച്ചേക്കുക.ഷിഫ്റ്റ് സമ്പ്രദായത്തിൽ സ്കൂളുകൾ തുറക്കാനാണ് സാധ്യത.നേരത്തേ സ്കൂളുകൾ തുരക്കുന്ന വിഷയത്തിൽ വിദഗ്ദസമിതി വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

cmsvideo
  കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

  കൊവിഡ്;മുഖ്യമന്ത്രിമാരുമായുളള യോഗത്തിൽ ജിഎസ്ടി കുടിശികയെ കുറിച്ച് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച് മമത

  കെ റെയിൽ പിണറായിയുടെ ഹൈ സ്പീഡ് അഴിമതി..സൂത്രധാരൻ ശിവശങ്കർ എന്നും ചെന്നിത്തല

  വിമാനത്താവളത്തിലെ മാലിന്യപ്പെട്ടിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്

  നെത്യാഹു മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടോ? സൗദിയുടെ മറുപടി ഇങ്ങനെ, അങ്ങനൊരു കൂടിക്കാഴ്ച്ച പോലുമില്ല!!

  English summary
  More Relaxations in Kerala; Tuition centers and training centers may be opened
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X