കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറവിടം കണ്ടെത്താനാവാതെ കൊവിഡ് രോഗികള്‍; കടുത്ത ആശങ്ക; തിരുവനന്തപുരത്ത് സാമൂഹിക വ്യാപനം?

Google Oneindia Malayalam News

തിരുവനന്തപുരം: നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് കേസുകളുടെ ഉറവിടം കണ്ടെത്താനാവാത്തതും സമ്പര്‍ക്ക വ്യാപനവുമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക് നയിച്ചത്.

പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ചയാൡ നിന്നും ഇന്നലെ മാത്രം പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് എല്ലാവരേയും ആശങ്കയിലാഴ്ത്തുകയാണ്. ഒപ്പം തലസ്ഥാനത്തെ മൂന്ന് മരണങ്ങളില്‍ ഇതുവരേയും ഉറവിടം കണ്ടെത്താനായില്ല.

CORONA

സമ്പര്‍ക്ക വ്യാപനമുണ്ടായ സ്ഥലങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളാക്കി നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കെ തന്നെ ഇന്നലെ ഒറ്റ ദിവസം മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 14 എണ്ണത്തിനും ഉറവിടം കണ്ടെത്തിയിട്ടില്ല. 2 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ഉറവിടമില്ലാത്ത നാല്‍പത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരെല്ലാം തന്നെ ഡ്രൈവര്‍മാര്‍, കടയുടമകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്‍ അടക്കമുള്ള മുന്‍നിരപ്രവര്‍ത്തകരാമെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഓരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Community Transmission Happened In Kerala:IMA | Oneindia Malayalam

ജില്ലയില്‍ ഇന്ന് 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.രാവിലെ 6 മുതല്‍ തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിലെ 100 വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. തിരുവനന്തപുരം നിവാസികള്‍ ജാഗ്രത തുടരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ ഭാഗമായി നഗരം സെക്രട്ടേറിയറ്റ് പൂര്‍ണമായും അടച്ചിടും. നഗരത്തിലേക്ക് പ്രവേശിക്കാന്‍ ഒരു വഴി മാത്രം ഏര്‍പ്പെടുത്തും.

കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിടും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും മെഡിക്കല്‍ ഷോപ്പുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കും. ആവശ്യസാധനങ്ങള്‍ എത്തിക്കാന്‍ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും. തലസ്ഥാനത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാവിലെ അറിയിച്ചിരുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം നഗരത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ ഡെലിവറി ബോയിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരത്തിലെ മുഴുവന്‍ ഭക്ഷണ വിതരണ ജീവനക്കാരേയും രണ്ട് ദിവസത്തിനുള്ള ആന്റിനജന്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

കൊറോണ വായുവിലൂടെ പകരുന്നതിന് തെളിവ്, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞർകൊറോണ വായുവിലൂടെ പകരുന്നതിന് തെളിവ്, ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞർ

''അപ്പടി മോശമാണെന്ന് ആരോപിക്കാൻ എഴുതിയതല്ല, കേരളം തീർച്ചയായും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്''''അപ്പടി മോശമാണെന്ന് ആരോപിക്കാൻ എഴുതിയതല്ല, കേരളം തീർച്ചയായും വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്''

നിർമ്മലയും പിയൂഷ് ഗോയലും പുറത്തേക്ക്? മന്ത്രിഭയിൽ പൊളിച്ചെഴുത്തിനായി മോദി!! എത്തുക വിദഗ്ദർനിർമ്മലയും പിയൂഷ് ഗോയലും പുറത്തേക്ക്? മന്ത്രിഭയിൽ പൊളിച്ചെഴുത്തിനായി മോദി!! എത്തുക വിദഗ്ദർ

English summary
More Restrictions;Community Transmission Happened in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X