കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുമയ്യയെ വിളിച്ചിറക്കി; നിലവിളി കേട്ട് ഓടിയെത്തിയവര്‍ കണ്ടത് കുത്തേറ്റ് പിടയുന്നത്, സംഭവിച്ചതിങ്ങനെ

  • By Desk
Google Oneindia Malayalam News

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ പട്ടാപകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശിയും പാലാരിവട്ടം ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനുമായ സുമയ്യ(27) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആലപ്പുഴ പുന്നുപ്ര സ്വദേശി സജീറിനെയാണ്(32) പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച വൈകിട്ട് അഞ്ചിന് പാലാരിവട്ടം ഹരിഹര ക്ഷേത്രത്തിന് സമീപം ചാത്തങ്ങാട്ട് ഇടറോഡില്‍ യുവതി ജോലി ചെയ്യുന്ന സ്‌നേഹ ലേഡീസ് ഹോസ്റ്റലിന് മുന്നിലായിരുന്നു ദാരുണ സംഭവം.

ഓട്ടൊ ഡ്രൈവറായ സജീറും ഭാര്യയും മാസങ്ങളായി വേര്‍പിരിഞ്ഞാണു താമസം. ദമ്പതികള്‍ക്കു രണ്ടു കുട്ടികളുണ്ട്. ഇവര്‍ പിതാവിനൊപ്പമാണു തങ്ങുന്നത്. ബന്ധം വേര്‍പെടുത്താന്‍ സുമയ്യ നല്‍കിയ കേസ് കുടുംബകോടതിയുടെ പരിഗണനയിലാണ്. ഇന്നലെ വൈകിട്ട് ഹോസ്റ്റലില്‍ എത്തിയ സജീര്‍ സുമയ്യയെ ഫോണില്‍ വിളിച്ചു പുറത്തിറക്കുകയായിരുന്നു. ഹോസ്റ്റലിന് സമീപം വഴിയരികില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

hostelwarden

തനിക്കൊപ്പം വന്നു താമസിക്കണമെന്ന ആവശ്യം യുവതി നിരസിച്ചതോടെ പ്രകോപിനായ ഇയാള്‍ കൈവശം കരുതിയിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നു. ഇടതു നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ സുമയ്യ റോഡരുകില്‍ കമഴ്ന്നു വീണു. സമീപത്തെ ടൈം ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാര്‍ഥികളാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി വിവരമറിയിച്ചത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ റിനൈ മെഡിസിറ്റിയില്‍ എത്തിച്ചു. ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ ഹൃദയമിടിപ്പു നിലച്ചിരുന്നു. സിപിആര്‍ നല്‍കി ഉടന്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യയെ കുത്തിമലര്‍ത്തിയ ശേഷം പ്രതി ഇടറോഡിലൂടെ തമ്മനം റോഡിലേക്ക് കടന്ന പ്രതിയെ പൈപ്പ്ലൈന്‍ ഭാഗത്തു നിന്നാണു പിടികൂടിയത്. സുമയ്യ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ചെന്നു ശല്യപ്പെടുത്തുന്നത് ഇയാളുടെ സ്ഥിരം പതിവായിരുന്നുവെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ അഞ്ചിനാണ് പാലാരിവട്ടത്തെ ഹോസ്റ്റലില്‍ സുമയ്യ വാര്‍ഡനായി ചേര്‍ന്നത്. അര്‍ബുദ രോഗബാധിതനായ പിതാവിന്റെ ചികില്‍സയ്ക്കു പണം കണ്ടെത്താനായിരുന്നു ഇത്.

English summary
More revealation about attack against hostel warden.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X