നിങ്ങള്‍ കന്യകയാണോ..പോണ്‍ കാണാറുണ്ടോ!! അങ്കമാലി കോളേജിലെ പെണ്‍കുട്ടികളോട് ചെയ്യുന്നത്.!ഞെട്ടിക്കും.!
നെഹ്‌റു കോളേജിന് പിന്നാലെ അങ്കമാലി ഡിപോള്‍ കോളേജും. പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്
തിരുവനന്തപുരം: പട്ടാമ്പി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി പീഡനം സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നതിന് പിറകെ അങ്കമാലി ഡിപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളേജില്‍ നടക്കുന്ന പീഡനക്കഥകള്‍ പുറത്ത് വരുന്നു.
കോളേജിലെ മുന്‍ അധ്യാപികയായ രാധു എസ് രാജ് കോളേജില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനങ്ങളെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാവുകയാണ്. നെഹ്‌റു കോളേജിനേയും ലക്ഷ്മി നായരുടെ ലോ കോളേജിനേയും കവച്ചുവെയ്ക്കുന്ന സംഭവങ്ങളാണ് അങ്കമാലി ഡിപോളില്‍ നടക്കുന്നത്.

കോളേജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി പീഡനത്തെ സംബന്ധിച്ച് രാധു എസ് രാജ് അക്കമിട്ട് നിരത്തുന്നു. കോളേജ് ക്യാംപസില്‍ മുഴുവന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ക്ലാസ്സ്‌റൂമുകളിലെ ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാകാന്‍ കാരണം സര്‍വ്വകലാശാലയുടെ നിയന്ത്രണമുള്ളതിനാല്‍ ആണെന്നും പോസ്റ്റില്‍ പറയുന്നു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അടുത്തിടപഴകുന്നതിന് കടുത്ത നിയന്ത്രണമാണ് ഈ ക്യാംപസ്സിലുള്ളത്. അടുത്തിരിക്കുന്നത് പോലും കുറ്റകരമാണത്രേ.

സ്പിരിച്യല്‍ കൗണ്‍സിലിംഗിന് പോകുന്ന പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളാണ് ഭീകരം. നിങ്ങള്‍ കന്യകയാണോ, പോണ്‍ വീഡിയോ കാണാറുണ്ടോ എന്നൊക്കെയാണ് ചോദ്യം. കാണാറുണ്ട് എന്ന് പറയുന്നവര്‍ സാത്താന്റെ പിടിയിലാണത്രേ. ഇവര്‍ക്ക് പ്രാര്‍ത്ഥന ഫ്രീയാണെന്നും രാധു പറയുന്നു.

പെണ്‍കുട്ടികള്‍ ജീന്‍സും ടോപ്പും ധരിക്കുന്നത് ഇവിടെ കുറ്റകരമാണ്. ഇത് ആണുങ്ങളെ വശീകരിക്കാനാണെന്നും സ്ത്രീധനമില്ലാതെ കല്യാണം നടക്കുമെന്നതിനാല്‍ പെണ്‍കുട്ടികളുടെ അച്ഛന്‍മാര്‍ പിന്തുണയ്ക്കുമെന്നുമാണ് ഇവിടുത്തെ ലേഡീസ് ഹോസ്‌ററല്‍ വാര്‍ഡന്‍ പറയാറുള്ളതത്രേ.

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല. അധ്യാപകര്‍ക്കുമുണ്ട് നിയമങ്ങള്‍. അധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ. ക്ലാസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ നടക്കരുത്, ഇരിക്കരുത്. പോഡിയത്തില്‍ നിന്നു മാത്രമേ ക്ലാസ്സ് എടുക്കാവൂ എന്നൊക്കെയാണ് അലിഖിത നിയമങ്ങള്‍. വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടത്രേ.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നത് പോലും ഡിപോളില്‍ കുറ്റകരമാണെന്ന് പറയുന്നു ഈ അധ്യാപിക. ഇടവേളകളിലോ ക്ലാസ്സ് കഴിഞ്ഞുള്ള സമയങ്ങളിലോ കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുന്ന അധ്യാപികമാര്‍ ശരിയല്ലെന്നാണ് കോളേജിന്റെ നിലപാടത്രേ.
അങ്കമാലി കോളേജിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ കോളേജില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. കോളേജിലെ പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ രംഗത്ത് വന്നു കഴിഞ്ഞു.












Click it and Unblock the Notifications