Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ യുവാവിനെ തല്ലിക്കൊന്നത് പൊതുവിചാരണയ്ക്ക് ശേഷം..!!മരണം കാത്ത് മണിക്കൂറുകളോളം റോഡില്‍..!!

കണ്ണൂരിലെ യുവാവിനെ കൊലപ്പെടുത്തിയത് നാട്ടുക്കൂട്ടം മോഡലില്‍. ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

പരിയാരം: കണ്ണൂരിലെ പരിയാരത്ത് യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് പൊതുവിചാരണ നടത്തിയ ശേഷമാണ് അബ്ദുള്‍ ഖാദറെന്ന യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം. മര്‍ദ്ദനത്തിന് ശേഷം റോഡരികില്‍ ഉപേക്ഷിച്ച ഇയാള്‍ ജീവന് വേണ്ടി യാചിച്ച് മൂന്ന് മണിക്കൂറോളം റോഡില്‍ കിടന്നു.

MURDER

ബക്കളം സ്വദേശിയായ അബ്ദുള്‍ഖാദര്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. നാട്ടുകാര്‍ ഇയാളെ പിടികൂടി നാട്ടുക്കൂട്ടം മാതൃകയില്‍ വിചാരണ നടത്തുകയായിരുന്നുവെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. വിജനമായ പറമ്പില്‍ വെച്ചായിരുന്നു വിചാരണയും മര്‍ദ്ദനവും. അവശനായ അബ്ദുള്‍ ഖാദറിനെ നാട്ടുകാര്‍ക്ക് കാണുന്നതിന് വേണ്ടി റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ കിടന്ന ഇയാളെ ബന്ധുക്കള്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും പറയുന്നു.

KANNUR

നോക്കി നിന്നവര്‍ വെള്ളം കൊടുത്തെങ്കിലും കാലിലെ കെട്ടഴിക്കുകയോ ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ലെന്നും പോലീസ് പറയുന്നു. മനപൂര്‍വ്വമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കായി നാട്ടില്‍ പണപ്പിരിവ് നടത്തുന്നതായും വിവരമുണ്ട.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+