• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലിംഗം മുറിഞ്ഞ സ്വാമി മറ്റു പലതിലും വിരുതന്‍...! കണ്ണില്‍ നോക്കി വീഴ്ത്തും..!! ചൂണ്ടുവിരലാണ് ആയുധം..!

  • By Anamika

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ലിംഗം ഛേദിച്ച ഗംഗേശാനന്ദ തീര്‍ത്ഥപാദരെക്കുറിച്ച് പലവിധ കഥകളാണ് പ്രചരിക്കുന്നത്. പീഡനെ കൂടാതെ സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇയാള്‍ മറ്റു ചില കലകളിലും അതിവിരുതനാണെന്നാണ് പറയപ്പെടുന്നത്. സ്വാമിയുടെ സിദ്ധികളെക്കുറിച്ച് പന്മന ആശ്രമത്തിലും പുറത്തും അമ്പരപ്പിക്കുന്ന കഥകളാണ് പറഞ്ഞുകേള്‍ക്കുന്നത്.

Read More: സൗദിയിലെ മലയാളികൾക്ക് വന്‍തിരിച്ചടി..!! ജൂലൈ മുതല്‍ പ്രവാസി കുടുംബങ്ങള്‍ രാജ്യം വിടും..!!

Read More: ശശികലയ്ക്കും സംഘികള്‍ക്കും മറുപടി ബ്ലോഗ് എപ്പോ വരും..? മോഹന്‍ലാലിനെ നൈസായ്ട്ട് തേച്ച് വിടി..!!

ചൂണ്ട്മർമ്മവും തൊടുമർമ്മവും

ആയോധനകലയിലും വൈദ്യത്തിലും ഉള്‍പ്പെടെ അതിവിദഗ്ദനാണ് ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്നാണ് പറയപ്പെടുന്നത്. ചൂണ്ടുവിരല്‍ കൊണ്ട് എതിരാളികളെ തടുത്തുനിര്‍ത്താനുള്ള കഴിവ് ഇയാള്‍ക്കുണ്ടത്രേ. മാത്രമല്ല തൊടുമര്‍മ്മവും സ്വാമിക്ക് വശമുണ്ടെന്നാണ് കേള്‍ക്കുന്നത്.

കണ്ണിൽ നോക്കി വീഴ്ത്തും

ആള്‍ക്കാരെ കണ്ണില്‍ നോക്കി വീഴ്ത്തുന്ന കഴിവുള്ളയാളാണ് പോലും സ്വാമിജി. മാത്രമല്ല അസാമാന്യമായ മെയ്വഴക്കവും ഉണ്ട്. സ്വാമിയെ എതിര്‍ക്കാന്‍ വന്നാല്‍ പിന്നെ നോക്കണ്ടെന്നാണ് ചിലര്‍ പറയുന്നത്. താന്‍ ബ്രഹ്മചാരിയാണെന്നും ഇയാള്‍ സ്വയം കഥ പ്രചരിപ്പിച്ചിരുന്നുവത്രേ.

വൈദ്യത്തിൽ നിപുണൻ

വൈദ്യത്തില്‍ സ്വാമിക്കുള്ള സിദ്ധിയെക്കുറിച്ച് പ്രചരിക്കുന്ന ഒരു കഥയിങ്ങനെയാണ്. ഒരിക്കല്‍ കാറപകടത്തില്‍പ്പെട്ട് സ്വാമിയുടെ കൈ ഒടിഞ്ഞ് തൂങ്ങി. മറ്റേ കൈ കൊണ്ട് കാര്‍ ഓര്‍ ഓടിച്ച് ആശ്രമത്തിലെത്തിയ സ്വാമി പൊട്ടിയ എല്ല് സ്വയം പിടിച്ച് ചേര്‍ത്ത് മുളങ്കമ്പ് കെട്ടി വെച്ച് നേരെയാക്കിയത്രേ.

ഹിമാലയത്തിൽ 4 വർഷം

സ്വാമി താന്ത്രികവിദ്യകളും യോഗയും മറ്റും പഠിച്ചത് ഹിമാലയത്തില്‍ നിന്നാണ് എന്നാണ് ഒരു കഥ. തന്റെ 22മത്തെ വയസ്സില്‍ ഹിമാലയത്തിലെത്തിയ സ്വാമി നാലു വര്‍ഷത്തോളം അവിടെ ധ്യാനത്തിലായിരുന്നുവത്രേ. പിന്നീടാണ് നാട്ടിലേക്ക് മടങ്ങിയതും ഹോട്ടല്‍ തുടങ്ങിയതും.

ഹോട്ടൽ പൂട്ടി സന്ന്യാസത്തിലേക്ക്

എറണാകുളം കോലഞ്ചേരിയിലെ ദൈവസഹായം ഹോട്ടല്‍ കച്ചവടം പൊളിഞ്ഞതിനെ തുടര്‍ന്നാണ് ശ്രീഹരി എന്നയാള്‍ സന്ന്യാസത്തിലേക്ക് തിരിഞ്ഞത്. പതിനഞ്ച് വര്‍ഷം മുന്‍പാണ് കൊല്ലം പന്മന ആശ്രമത്തില്‍ എത്തിയതും ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേര് സ്വീകരിച്ചതും.

സമരത്തിനിടെ അടുപ്പം

വെള്ളമുണ്ടും മേല്‍മുണ്ടുമാണ് സ്വാമിയുടെ സ്ഥിരം വേഷം. നഗ്നപാദനായിരിക്കും. സ്ഥിരമായി കാറിലും ബൈക്കിലുമാണ് കറക്കം. കണ്ണമ്മൂലയില്‍ ഒരു സമരപരിപാടിയുടെ ഭാഗമായി ചെന്നപ്പോഴാണ് സ്വാമി പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്തത്. കുടുംബത്തില്‍ സുപ്രധാന ഇടം നേടിയ സ്വാമി പെണ്‍കുട്ടിയെ കണ്ണുവെച്ചു തുടങ്ങി.

പെൺകുട്ടിയുടെ അറ്റകൈ പ്രയോഗം

അസുഖബാധിതനായ പിതാവിനെ ചികിത്സിക്കാനെന്ന പേരില്‍ വീട്ടില്‍ കയറിക്കൂടിയ സ്വാമിയുടെ ശല്യം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും അവരത് കണക്കിലെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നാളുകള്‍ നീണ്ട പീഡനത്തിനൊടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച പെണ്‍കുട്ടി അറ്റകൈപ്രയോഗം നടത്തിയത്.

ലിംഗം പോയ സ്വാമി

വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിക്കുകയായിരുന്നു . ഈ സമയം മേശപ്പുറത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സ്വാമിക്ക് വേണ്ടി പഴവര്‍ഗങ്ങള്‍ ഒരുക്കി വച്ചിരുന്നു. അതിനടുത്ത് അവ മുറിക്കാനുള്ള കത്തിയും. സ്വാമി കയറിപ്പിടിച്ചതോടെ പെണ്‍കുട്ടി കത്തിയെടുത്ത് സ്വാമിയുടെ ലിംഗം മുറിക്കുകയായിരുന്നു.

അമ്മയുടെ അറിവോടെ

പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടി സംഭവം പോലീസിന് വിവരിക്കുകയായിരുന്നു. പീഡനം നടന്നിരുന്നത് കുട്ടിയുടെ അമ്മയുടെ അറിവോടെയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നുവരികയാണ്. സ്വാമി മറ്റെവിടെയെങ്കിലും സമാനമായ രീതിയില്‍ പീഡനം നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

സ്വാമി തട്ടിയത് വന്‍തുക

അതേസമയം, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുട കുടുംബത്തില്‍ നിന്നു സ്വാമി വന്‍ തുക കൈക്കലാക്കിയെന്നും പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നു 40 ലക്ഷം രൂപയും ഇന്നോവ കാറുമാണ് ഇയാള്‍ സ്വന്തമാക്കിയത്.

കൂടുതൽ വാർത്തകൾ വായിക്കാം

ബിജെപിക്ക് കേരളത്തില്‍ വളമൊരുക്കാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ അജണ്ട..!! തുറന്നടിച്ച് സുനിത ദേവദാസ്..!

പാതിരാത്രി കിടക്കയ്ക്ക് അരികെ ഒരാൾ...!!! തൃശൂരിലെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ കേട്ടാൽ!

English summary
Unbelievable stories on Swami whose penis was chopped off by girl in thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more