കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരവൂര്‍ ദുരന്തത്തിന് കാരണം കരാറുകാരന്‍റെ പിടിവാശി

Google Oneindia Malayalam News

പരവൂര്‍: കരാറുകാരന്റെ പിടിവാശിയാണ് പരവൂര്‍ ദുരന്തത്തിന് കാരണമെന്ന് ക്രൈംബ്രാഞ്ചിന് മൊഴി. ക്ഷേത്രം കമ്മിറ്റിയുടെ വിലക്ക് മറികടന്ന് കരാറുകാരന്‍ സുരേന്ദ്രന്‍ കരിമരിന്നുമായി എത്തിയതാണ് പരവൂര്‍ വെടിക്കെട്ട് ദുരന്തമാക്കിയതെന്നാണ് ക്രൈംബ്രാഞ്ചിന് മൊഴി.

ക്ഷേത്രം ഭാരവാഹികളായ ഏഴുപ്രതികളുടെ മൊഴികളിലും ഇക്കാര്യം പറയുന്നുണ്ട്. മത്സരവെടിക്കെട്ടിന് അനുമതി ഇല്ലെന്നും കരിമരുന്ന തിരികെ കൊണ്ടുപോകണെന്ന് ആവശ്യപ്പെട്ടിട്ടും സുരേന്ദ്രന്‍ തയ്യാറായില്ലെന്ന് പ്രതികളുടെ മൊഴി. പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് മത്സരമൊഴിവാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതികളായ ഏഴ് ഭാരവാഹികളും ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു.

Kollam Paravoor

വാങ്ങിയ വെടിമരുന്ന് നശിപ്പിയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ആചാരവെടിക്കെട്ടിനൊപ്പം പൊട്ടിയ്ക്കുമെന്നും സുരേന്ദ്രന്‍ വാശിപിടിച്ചു. തുടര്‍ന്നാണ് കമ്പം മത്സരവെടിക്കെട്ടായി മാറിയെന്നാണ് ഭാരവാഹികളുടെ മൊഴി. കൃഷ്ണന്‍ കുട്ടിയുടെ കമ്പത്തിന് പിന്നാലെയാണ് സുരേന്ദ്രന്റെ കമ്പം ആരംഭിച്ചത്. ഉടന്‍ തന്നെ കമ്പപ്പുരയക്ക് തീപിടിച്ചത് വലിയ ദുരന്തമായി മാറിയെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിയ്ക്കുന്ന മൊഴി.

English summary
More revelations about Paravoor Tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X