കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കീച്ചേരിപടിയില്‍ റോഡ് സൈഡിലെ സ്ലാബുകള്‍ തകര്‍ന്ന് അപകടം പതിവാകുന്നു

  • By Desk
Google Oneindia Malayalam News

മൂവാറ്റുപുഴ: കീച്ചേരിപടിയില്‍ റോഡ് സൈഡിലെ സ്ലാബുകളില്‍ ഭാരവണ്ടികള്‍ കയറി തകര്‍ന്ന് കാനയിലേക്ക് വീണ് കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. നിരവധി കാല്‍ നടയാത്രക്കാരും, ഇരുചക്രവാഹന യാത്രക്കാരും നിത്യേനകാനയില്‍ വീണ് അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. കീച്ചേരിപ്പടി ഭാഗത്തെ ഓടകള്‍ നന്നാക്കുന്നതിനായി സ്ലാബുകള്‍ മാറ്റിയിരുന്നു. സ്ലാബുകള്‍ യഥാ സ്ഥാനത്ത് പുനസ്ഥാപിച്ചെങ്കിലും വാഹനങ്ങള്‍ കയറി ഇറങ്ങി സ്ലാബുകള്‍ തകര്‍ന്ന് കാനയിലേക്ക് വീണുകിടക്കുകയാണ്.

keecherypadi

ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ അപകടങ്ങള്‍ പതിവായിരിക്കുകണന്ന്. മാസങ്ങള്‍ക്കു മുമ്പ് കുടിവെള്ളപൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഈ ഭാഗത്തെ റോഡ് വെട്ടിപൊളിച്ച് രൂപപ്പെട്ട കുഴികള്‍ അധികൃതര്‍ റോഡില്‍ കട്ടവിരിച്ച് സഞ്ചാര യോഗ്യമാക്കിയിരുന്നു. ഈ ഭാഗത്തെ റോഡിലെ സ്ലാബുകളാണ് വാഹനങ്ങള്‍ കയറി ഇടിഞ്ഞ് പൊളിഞ്ഞ് കാനയിലേക്ക് വീണ് കിടക്കുന്നത്. സ്ലാബ് പൊളിഞ്ഞതിനോടൊപ്പം റോഡില്‍ വിരിച്ച കട്ടകളുംപൊളിഞ്ഞ് കാനയിലേക്ക് വീണിരിക്കുകയാണ്.

സ്ലാബുകള്‍ പൊട്ടിപൊളിഞ്ഞ കുഴിയികളിലേക്ക് നിരവധി പേരാണ് ദിവസവും വീണുകൊണ്ടിരിക്കുന്നത്. അടിയന്തിരമായി റോഡില്‍ കട്ടവിരിക്കുകയും, പുതിയ സ്ലാബുകള്‍ നിരത്തുകയും ചെയ്ത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടരഹിതമായി സഞ്ചാരമൊരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

English summary
more road accidents in keecherypadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X