കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2021 ല്‍ കേരളം പിടിക്കാന്‍ വന്‍ പദ്ധതികളുമായി ബിജെപി: കെ സുരേന്ദ്രന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക്

Google Oneindia Malayalam News

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയാണ് കേരത്തില്‍ ബിജെപി നേതൃത്വം വെച്ചുപുലര്‍ത്തുന്നത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും നൂറ് ശതമാനം വിജയം ഉറപ്പിക്കുന്ന പാര്‍ട്ടി തൃശ്ശൂരില്‍ സുരേഷ് ഗോപിയിലൂടെ ഒരു അട്ടിമറിയാണ് പ്രതീക്ഷിക്കുന്നത്.

<strong>നൂറ് കണക്കിന് വൈറസില്‍ നിന്ന് സംരക്ഷിക്കുന്ന ബുര്‍ഖ നിരോധിക്കണോ: ബുര്‍ഖയില്‍ മറയില്ലാത്ത ട്രോളുകള്‍</strong>നൂറ് കണക്കിന് വൈറസില്‍ നിന്ന് സംരക്ഷിക്കുന്ന ബുര്‍ഖ നിരോധിക്കണോ: ബുര്‍ഖയില്‍ മറയില്ലാത്ത ട്രോളുകള്‍

ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ കാഴ്ച്ചവെക്കാന്‍ കഴിഞ്ഞ ചിട്ടയായ പ്രവര്‍ത്തനം തുടരാന്‍ കഴിഞ്ഞാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ കഴിയുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ഇതിനുള്ള തന്ത്രങ്ങളാണ് ആര്‍ എസ് എസും ബിജെപിയും ഇപ്പോള്‍ അണിയറയില്‍ ഒരുക്കുന്നത്.

പുനഃസംഘടന

പുനഃസംഘടന

നിയസഭാ തിരഞ്ഞെടുപ്പിന് പുന്നോടിയായി സമ്പൂര്‍ണ്ണ പുനഃസംഘടനയ്ക്കാണ് ബിജെപിയില്‍ കളമൊരുങ്ങുന്നത്. പൊതുതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ ഉടന്‍ തന്നെ പുനഃസംഘടനയിലേക്കുള്ള ചര്‍ച്ചയിലേക്ക് ബിജെപിയും ആര്‍ എസ് എസും കടക്കും.

കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍

കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍

ജൂണ്‍-ജൂലൈ മാസത്തോടെ പുനഃസംഘടന പൂര്‍ത്തായാക്കുക എന്നതാണ് ലക്ഷ്യം. പാര്‍ട്ടി നേതൃത്വത്തിലേക്ക് കൂടുതല്‍ ആര്‍എസ്എസ് നേതാക്കള്‍ കടന്നു വരുമെന്നും സംസ്ഥാന നേതൃത്വത്തില്‍ സമഗ്ര മാറ്റമുണ്ടാവുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

സ്ഥാന ചലനം

സ്ഥാന ചലനം

സംഘടന ജനറല്‍ സെക്രട്ടറി എം ഗണേഷന്‍ ഉള്‍പ്പടേയുള്ള നേതാക്കളുടെ സ്ഥാനങ്ങള്‍ മാറിയേക്കും. ഗണേഷന് പകരം കുമ്മനം രാജശേഖരന്‍റെ പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എ ജയകുമാര്‍, ആറ്റിങ്ങളിലെ ചുമതലക്കാരന്‍ സുദര്‍ശന്‍, കോട്ടയത്തെ ചുമതലക്കാരന്‍ ഹരി എന്നിവരുടേയും പേരുകള്‍ പരിഗണിക്കുന്നുണ്ട്.

പാളിച്ച

പാളിച്ച

ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ആര്‍ എസ് എസിന് തൃപ്തിയില്ല. ശബരിമല വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സംസഥാന പ്രസിഡന്‍റ് ശ്രീധരന്‍പിള്ളക്ക് പാളിച്ച സംഭവിച്ചെന്ന അഭിപ്രായം പാര്‍ട്ടിയിലും സഘത്തിലുമുണ്ട്.

കൂടുതല്‍ പ്രശ്നത്തിലായി

കൂടുതല്‍ പ്രശ്നത്തിലായി

സമവായം എന്ന നിലയിലാണ് ശ്രീധരന്‍ പിള്ളയെ പ്രസിഡന്‍റ് ആക്കിയതെങ്കിലും അദ്ദേഹത്തിന്‍റെ വരവോടെ കേരളത്തില്‍ പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നത്തിലായെന്ന് ആ​ർഎ​സ്എ​സ് നേ​തൃ​ത്വം ബിജെ​പി കേ​ന്ദ്ര നേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പേ ധരിപ്പിച്ചിട്ടുണ്ട്.

പകരക്കാരന്‍

പകരക്കാരന്‍

ആര്‍ എസ് എസ് അഭിപ്രായം കേന്ദ്ര നേതൃത്വം പരിഗണിച്ചാല്‍ ശ്രീധരന്‍ പിള്ളക്ക് പകരക്കാരനെ കണ്ടെത്തിയേക്കും. കഴിഞ്ഞ തവണ പ്രസിഡ‍ന്‍റ് ആവുമെന്ന് കരുതിയ കെ സുരേന്ദ്രനാണ് അപ്പോള്‍ സാധ്യത കൂടുതല്‍.

ശബരിമലയിലെ ഇടപെടല്‍

ശബരിമലയിലെ ഇടപെടല്‍

ശബരിമല വിഷത്തില്‍ സുരേന്ദ്രന്‍ നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്‍റെ ഏറെ അനുകൂലമാണ്. പാര്‍ട്ടി അനുകൂലികളില്‍ ഭൂരിപക്ഷത്തിന്‍റേയും പിന്തുണ സുരേന്ദ്രനുണ്ട്. ആര്‍ എസ് എസിനും ഏറെ പ്രിയങ്കരനാണ് സുരേന്ദ്രനിപ്പോള്‍..

മുരളീധര പക്ഷം

മുരളീധര പക്ഷം

കഴിഞ്ഞ പുനഃസംഘടനയില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന പരാതി വി മുരളീധര പക്ഷത്തിനുണ്ട്. നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള വി മുരളീധരന്‍ കേരളത്തിലെ സംഘടനകാര്യങ്ങളില്‍ ഇടപെടുന്നില്ല. കെ സുരേന്ദ്രനാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

പത്തിലേറെ സീറ്റുകള്‍

പത്തിലേറെ സീറ്റുകള്‍

നിലവിലെ അനുകൂല സാഹചര്യങ്ങള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും നേമവും ഉള്‍പ്പടേയുള്ള പത്തിലേറെ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നും ബിജെപി നേതൃത്വം വിലയിരുത്തുന്നു.

English summary
more rss leders move to bjp leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X