Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് 10 ലേറെ ട്രെയിനുകൾ സർവ്വീസ് നിർത്തിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന വിവിധ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. ഈ മാസം 301 വരെയാണ് റദ്ദാക്കിയത്. പാലരുവി എക്സ്പ്രസ്, വേണാട്, കണ്ണൂര്‍ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ- തിരുവനന്തപുരം വീക്കിലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം - തിരുവനന്തപുരം, നിസാമുദ്ധീന്‍ - തിരുവനന്തപുരം വീക്കിലി തുടങ്ങിയ വണ്ടികളാണ് റദ്ദ് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
    Pandemic effect: Southern Railways cancels services due to low occupancy

    സംസ്ഥാനത്ത് യാത്രക്കാരുടെ എണ്ണത്തിലെ കുറവ് പരിഗണിച്ചാണ് തിരുമാനമെന്ന് റെയിൽ അധികൃതർ ഇറിയിച്ചു.ഇന്ന് മുതൽ സർവ്വീസുകൾ ഉണ്ടാകില്ല. പകരം സംവിധാനങ്ങൾ ഒരുക്കുമെന്നും റെയിൽവേ അറിയിച്ചു.

    train

    അതേസമയം സംസ്ഥാനത്ത് മെയ് 8 മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 6,7 തീയതികളിൽ കൂടുതൽ ദീർഘ ദൂര ബസുകൾ സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കൂടുതൽ തിരക്കനുഭവപ്പെടാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. ആവശ്യമെങ്കിൽ ബെംഗളൂരുവിൽ നിന്ന് എമർജൻസി ഇവാക്വേഷന് വേണ്ടി മൂന്ന് ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയതായി സിഎംഡി അറിയിച്ചിട്ടുണഅട്.

    കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 9 ദിവസത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. 8 ന് രാവിലെ ആറ് മുതലാണ് ലോക്ക് ഡൗൺ. മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലിലെ മിനി ലോക്ഡൗൺ അപര്യാപ്തമെന്ന വിദഗ്ദ സമിതി നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+