കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 10 ലേറെ ട്രെയിനുകൾ സർവ്വീസ് നിർത്തിവെച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വീസ് നടത്തുന്ന വിവിധ ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. ഈ മാസം 301 വരെയാണ് റദ്ദാക്കിയത്. പാലരുവി എക്സ്പ്രസ്, വേണാട്, കണ്ണൂര്‍ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ- തിരുവനന്തപുരം വീക്കിലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം - തിരുവനന്തപുരം, നിസാമുദ്ധീന്‍ - തിരുവനന്തപുരം വീക്കിലി തുടങ്ങിയ വണ്ടികളാണ് റദ്ദ് ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
Pandemic effect: Southern Railways cancels services due to low occupancy

സംസ്ഥാനത്ത് യാത്രക്കാരുടെ എണ്ണത്തിലെ കുറവ് പരിഗണിച്ചാണ് തിരുമാനമെന്ന് റെയിൽ അധികൃതർ ഇറിയിച്ചു.ഇന്ന് മുതൽ സർവ്വീസുകൾ ഉണ്ടാകില്ല. പകരം സംവിധാനങ്ങൾ ഒരുക്കുമെന്നും റെയിൽവേ അറിയിച്ചു.

train

അതേസമയം സംസ്ഥാനത്ത് മെയ് 8 മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 6,7 തീയതികളിൽ കൂടുതൽ ദീർഘ ദൂര ബസുകൾ സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കൂടുതൽ തിരക്കനുഭവപ്പെടാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. ആവശ്യമെങ്കിൽ ബെംഗളൂരുവിൽ നിന്ന് എമർജൻസി ഇവാക്വേഷന് വേണ്ടി മൂന്ന് ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയതായി സിഎംഡി അറിയിച്ചിട്ടുണഅട്.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 9 ദിവസത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. 8 ന് രാവിലെ ആറ് മുതലാണ് ലോക്ക് ഡൗൺ. മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലിലെ മിനി ലോക്ഡൗൺ അപര്യാപ്തമെന്ന വിദഗ്ദ സമിതി നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷം; മേയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ ലോക്ഡൗൺകൊവിഡ് വ്യാപനം രൂക്ഷം; മേയ് 8 മുതൽ 16 വരെ കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ

'9 കാരനായ ആ കുഞ്ഞ് ആരാധകനെ തിരിഞ്ഞ് നോക്കാത്ത താങ്കളാണ് ചുറ്റും നോക്കാൻ പറയുന്നത്';ഷാഹിദ കമാൽ'9 കാരനായ ആ കുഞ്ഞ് ആരാധകനെ തിരിഞ്ഞ് നോക്കാത്ത താങ്കളാണ് ചുറ്റും നോക്കാൻ പറയുന്നത്';ഷാഹിദ കമാൽ

English summary
more than 10 train services cancelled in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X