Get Updates
Get notified of breaking news, exclusive insights, and must-see stories!

'രണ്ട് തവണ വിമാനത്തില്‍ നിന്ന് ഇറക്കി': കരിപ്പൂരില്‍ വിമാനം റദ്ദാക്കി കുടുങ്ങിയത് 160 ലേറെ പ്രവാസികള്‍

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ബഹ്റൈന്‍ വിമാനം റദ്ദാക്കിയതോടെ പ്രതിസന്ധിയിലായി നൂറിലേറെ യാത്രക്കാർ. ഇന്നലെ പുലർച്ചെ അഞ്ച് മണിക്ക് ബഹ്റൈനിലേക്ക് പുറപ്പെടേണ്ട ഗള്‍ഫ് എയറിന്റെ വിമാനം സാങ്കേതിക തകരാറുകള്‍ കാരണം റദ്ദാക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞിട്ടും പകരം വിമാനം ഉറപ്പായിട്ടില്ല. യാത്രക്കാരെ ഇപ്പോള്‍ ഒരു സ്വകാര്യ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണ്.

ബഹ്റൈനിലെത്തി കണക്ടിങ് ഫ്ലൈറ്റുകളില്‍ യാത്ര ചെയ്യേണ്ടവരും സമയത്തിന് എത്തിയില്ലെങ്കില്‍ വിസ റദ്ദാകുന്നവരും പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളും യാത്രാ സംഘത്തിലുണ്ട്. ഇന്ന് രാത്രി പരിഹാരം കാണുമെന്നാണ് കമ്പനി യാത്രക്കാർക്ക് നൽകിയിരിക്കുന്ന വാഗ്ദാനം.

flightticket

'നാല് മണിയോടെ വിമാനത്തില്‍ കയറി ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോഴാണ് സങ്കേതിക തകരാറിന്റെ വിഷയം പറയുന്നത്. ആ സാഹചര്യത്തില്‍ നമ്മള്‍ അവരോട് സഹകരിച്ചു. രണ്ട് മൂന്ന് മണിക്കൂർ വൈകിയതോടെ കാര്യം അന്വേഷിക്കാന്‍ തുടങ്ങി. ഇതോടെ യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്നും പുറത്തിറിക്കി. അവിടെ നിന്ന് രാവിലത്തെ ഭക്ഷണമൊക്കെ തന്നു. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോള്‍ വീണ്ടും വിമാനത്തിലേക്ക് കയറ്റി. വീണ്ടും അതേ വിഷയം. ഇതോടെ യാത്രക്കാർ പ്രശ്നമുണ്ടാക്കാന്‍ തുടങ്ങി' ഒരു യാത്രക്കാരന്‍ പറഞ്ഞു.

പിന്നീട് മണിക്കൂറുകളോളം എല്ലാവരോടുമായി സംസാരിച്ചപ്പോള്‍ ഇന്ന് രാവിലെ പത്ത് മണിക്ക് പകരം വിമാനം ഏർപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ രാവിലെ പത്ത് മണിയായപ്പോള്‍ പറയുന്നു രാത്രി എട്ട് മണിയെന്ന്. ഇക്കാര്യത്തിലും ഉറപ്പൊന്നും കിട്ടിയിട്ടില്ല. എങ്ങനെയാണ് ഇവരെ വിശ്വസിച്ച് ഇവിടെ നില്‍ക്കു. യുകെയില്‍ ഉള്‍പ്പെടെ പോകേണ്ട ആളുകളുണ്ടെന്നും യാത്രക്കാർ പറയുന്നു.

മാനേജർമാർ സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ മാത്രമാണ് ഇടപെടുന്നത്. ഇവർ ഈ വിമാനം ശരിയാക്കുന്നത് വരെ കാത്തിരിക്കുകയാണ്. ടിക്കറ്റ് വേറെ വിമാനത്തിലേക്ക് മാറ്റിത്തരാന്‍ പറഞ്ഞിട്ട് അതും നടക്കുന്നില്ല. ബോർഡിങ് പാസ് എടുത്തതിനാല്‍ ടിക്കറ്റിന്റെ പൈസ തിരിച്ച് തരാന്‍ കഴിയില്ലെന്നാണ് പറയുന്നതെന്നും യാത്രക്കാർ വ്യക്തമാക്കുന്നു.

കണക്ഷന്‍ വിമാനത്തിന്റെ കാര്യത്തില്‍ അടക്കം യാതൊരു കാര്യവും പറയുന്നില്ല. ഇത്രയും വൈകുമെന്ന് പറഞ്ഞിരുന്നെങ്കില്‍ സ്വന്തം പൈസ മുടക്കി വേറെ വിമാനത്തില്‍ പോകുമായിരുന്നു. എന്നാല്‍ അതിനും അവർ തയ്യാറായില്ലെന്നും ഇന്ന് രാത്രി 12 മണിയോടെ ദോഹയില്‍ എത്തിയില്ലെങ്കില്‍ വിസ റദ്ദാകുന്ന ഒരു പ്രവാസി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+