• search

പ്രളയക്കെടുതി: ശുചീകരണ പ്രവൃത്തികള്‍ സജീവം, സംസ്ഥാനത്ത് 25000 വീടുകള്‍ വൃത്തിയാക്കി

  • By
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    തിരുവനന്തപുരം: രക്ഷാ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ പ്രളയത്തെ തുടര്‍ന്ന് ചെളിയും വെള്ളവും കയറി താമസയോഗ്യമല്ലാതായ വീടുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ ശുചിയാക്കുന്ന പ്രവൃത്തികള്‍ സംസ്ഥാനത്ത് അതിവേഗം പുരോഗമിക്കുന്നു. ഇതിനകം മൂവായിരം സ്‌ക്വാഡുകള്‍ ശുചീകരണത്തിനായി സംസ്ഥാനത്ത് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 25000ത്തിലധികം വീടുകളും പതിനായിരത്തോളം പൊതുസ്ഥാപനങ്ങളും അത്ര തന്നെ കിണറുകളും വൃത്തിയാക്കി. സ്‌ക്വാഡില്‍ ഇലക്ട്രീഷ്യന്‍മാര്‍, പ്ളംബര്‍മാര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ ആയിരത്തോളം മൃഗങ്ങളുടെ ജഡം മറവു ചെയ്തു.

    വീടുകളും പരിസരവും വൃത്തിയാക്കി ജനങ്ങളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പു വരുത്തുന്നതിനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങള്‍ക്കായിരിക്കുമെന്ന് വകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചു. ഇതിനായി വാര്‍ഡ് തലത്തില്‍ സ്‌ക്വാഡ് രൂപീകരിക്കുന്നതും ചുമതല സംബന്ധിച്ചും മാനദണ്ഡം പുറപ്പെടുവിച്ചു.

    flood-cleaning-
    cmsvideo
      കേരളത്തെ പുനർനിർമിക്കാൻ പോലീസ് പടയൊരുക്കം
      ശുചീകരണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. 0471 2518886, 2335413, 9446487798, 9037167112, 9447646141 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പരുകള്‍. മൃഗങ്ങളുടെ ജഡം മറവ് ചെയ്യുന്നതിനും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

      തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥികള്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. രൂക്ഷമായ വെള്ളപ്പൊക്കം നേരിട്ട പല പ്രദേശങ്ങളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും അകത്ത് ഉള്‍പ്പെടെ ചെളിയും മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. വരുംദിനങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍.


      മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

      Name of Donee: CMDRF

      Account number : 67319948232

      Bank: State Bank of India

      Branch: City branch, Thiruvananthapuram

      IFSC Code: SBIN0070028

      Swift Code: SBININBBT08

      keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.


      English summary
      More than 2500 houses were cleaned in the state as the flood water recedes,

      Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
      ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

      X
      We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more