India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് ഇല്ലാതാക്കിയത് പ്രവാസികളുടെ തൊഴില്‍; മടങ്ങിയെത്തിയത് 14 ലക്ഷം, മൂന്നര ലക്ഷത്തിന് പണിയില്ല

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ നട്ടെല്ലായ ഗള്‍ഫ് പ്രവാസികളെ കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ചെന്ന് പഠനം. കേരളത്തിലേക്ക് മടങ്ങിവന്ന പ്രവാസികളില്‍ വലിയൊരു വിഭാഗത്തിനും പിന്നീട് തിരിച്ചുപോകാനാവാത്ത സാഹചര്യമാണ് ഉണ്ടായതെന്ന് പഠനത്തില്‍ പറയുന്നു.

ദിലീപ് ഡിലീറ്റ് ചെയ്ത ദൃശ്യം പുറത്ത്? നിര്‍ണായക സംഭാഷണങ്ങള്‍ 'പള്‍സര്‍ സുനി സുരക്ഷിതനല്ല'ദിലീപ് ഡിലീറ്റ് ചെയ്ത ദൃശ്യം പുറത്ത്? നിര്‍ണായക സംഭാഷണങ്ങള്‍ 'പള്‍സര്‍ സുനി സുരക്ഷിതനല്ല'

ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും അതിരൂക്ഷമായ തൊഴിലില്ലായ്മ കൊവിഡിനെ തുടര്‍ന്ന് നേരിട്ടിരുന്നു. എന്നാല്‍ ഗള്‍ഫ് പ്രവാസികളുടെ കൃത്യമായ കണക്കുകള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. പലരുടെയും സ്ഥിതി അതിരൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലേക്ക് കോവിഡ് സാഹചര്യത്തില്‍ മടങ്ങിയെത്തിയത് 14.71 ലക്ഷം പ്രവാസികളാണ്. ഇതില്‍ 77 ശതമാനം ആളുകള്‍ മടങ്ങി പോയിട്ടുണ്ട്.

1

മടങ്ങിപ്പോയവര്‍ക്ക് പഴയ ജോലിയിലോ പുതിയ ജോലിയിലോ പ്രവേശിക്കാനായെന്ന് സര്‍വേ പറയുന്നു. പക്ഷേ ഏതാണ്ട് 3.32 ലക്ഷം പേര്‍ക്ക് ഇപ്പോഴും കേരളത്തില്‍ നിന്ന് തിരികെ പോവാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഉള്ളതെന്ന് സെന്റര്‍ ഫോര്‍ ഡെവലെപ്‌മെന്റ് സ്റ്റഡീസിന്റെ പഠനത്തില്‍ പറയുന്നു. മുന്‍ ധനകാര്യ കമ്മീഷന്‍ അധ്യക്ഷനായ ബിഎ പ്രകാശാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗൗരവമേറിയ തൊഴില്‍ പ്രതിസന്ധിയാണ് പ്രവാസികള്‍ നേരിടുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. ഒപ്പം കേരളത്തിലെ ധനമേഖലയിലും ഇത് പ്രതിഫലിക്കാന്‍ സാധ്യതയേറെയാണ്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം, എന്നീ അഞ്ച് ജില്ലകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.

2

പത്തോ അതില്‍ അധികമോ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ അധ്വാനിച്ച് സംസ്ഥാനത്തിന് വലിയ തോതില്‍ വിദേശനാണ്യം നേടിത്തന്ന പ്രവാസികളാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി 404 പേരില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. ഇവരില്‍ 54 ശതമാനത്തോളം ഗള്‍ഫ് പ്രവാസികളാണ്. ഇവരെല്ലാം പഴയ ജോലി തിരികെ കിട്ടാനാവാത്ത അവസ്ഥയിലാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ യാത്രാ നിയന്ത്രണങ്ങള്‍, വാക്‌സിനേഷന്‍ നയങ്ങള്‍, മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാനത്ത് കൊവിഡ് സമയത്ത് മറ്റുള്ളവര്‍ക്ക് ജോലി കൊടുക്കല്‍ എന്നിവയാണ് പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയായിരിക്കുന്നത്.

3

കൊവിഡിന് ശേഷം തൊഴില്‍ മേഖല ആകെ മാറി പോയതും പ്രവാസികള്‍ നേരിടുന്ന വെല്ലുവിളിയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലയിലുള്ള സ്വദേശിവത്കരണം മറ്റൊരു പ്രതിസന്ധിയാണ്. കൊവിഡ് വ്യാപനം കാരണം കടകള്‍, ഹോട്ടലുകള്‍, സേവന യൂണിറ്റുകള്‍, വ്യാവസായിക-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അടച്ചുപൂട്ടിയതും പകര്‍ച്ചവ്യാധി മൂലമുള്ള തടസ്സങ്ങളുമാണ് തിരിച്ചുവരവിന്റെ പ്രധാന കാരണങ്ങള്‍. തിരിച്ചുവന്നവര്‍ പോലും മടങ്ങിപോയ അവസ്ഥയുമുണ്ട്. ഇത്തരത്തില്‍ മടങ്ങി വന്നവരില്‍ 32 ശതമാനവും കേരളത്തിലേക്ക് മടങ്ങി. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ പൂട്ടി പോയത് കൊണ്ടാണ് മടങ്ങിയത്.

4

വേറെയും കാരണങ്ങള്‍ മടക്കത്തിന് പിന്നിലുണ്ട്. ശമ്പളം വെട്ടിക്കുറച്ചത് പ്രധാന പ്രശ്‌നമാണ്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തതും പ്രശ്‌നത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. മടങ്ങിയെത്തിവരില്‍ 54 ശതമാനം പേര്‍ അവധിയെടുത്തോ അല്ലെങ്കില്‍ തൊഴിലുടമയുടെ അനുമതിയോടെയോ നാട്ടിലേക്ക് മടങ്ങിയവരാണ്. ഇവര്‍ക്ക് പല കാരണങ്ങളാല്‍ തിരിച്ചുപോരാനായിട്ടില്ല. കണക്കുകള്‍ നോക്കുകയാണെങ്കിലും പരിതാപകരമാണ്. എല്ലാ മാസവും 20000 രൂപ വരെ നാട്ടിലേക്ക് അയച്ചിരുന്ന പലരും ഇപ്പോള്‍ അതിനനസരിച്ചുള്ള തൊഴിലില്ലാതെ നട്ടം തിരിയുകയാണ്. വര്‍ഷം ശരാശരി 1.47 ലക്ഷം മുതല്‍ 2.32 ലക്ഷം രൂപ വരെ പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് അയച്ചിരുന്നു. രാജ്യത്തെ വിദേശ പണലഭ്യതയും നിലച്ചിരിക്കുകയാണ്. ഈ പണത്തെ ആശ്രയിച്ചിരുന്ന കുടുംബങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.

5

കേരളത്തില്‍ വന്നിട്ടും ഇത്തില്‍ 71 ശതമാനം പേര്‍ക്കും തൊഴില്‍ കിട്ടിയിട്ടില്ല. കേരളത്തില്‍ തൊഴിലില്ലാത്തവരുടെ എണ്ണം ഇതോടെ പതിന്മടങ്ങ് കൂടിയിരിക്കുകയാണ്. കണ്ണൂര്‍, മലപ്പുറം, പത്തനംതിട്ട, ജില്ലകളില്‍ മടങ്ങിയെത്തിയ 75 ശതമാനത്തോളം ആളുകളും തൊഴില്‍ രഹിതരാണ്. വരുമാനത്തിനായി ഓട്ടോറിക്ഷ വരെ ഓടിക്കുന്നവരുണ്ട്. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ചെറുകിട ജോലിയുള്ളത്. തിരികെ വന്നവരില്‍ പലരും ബിപിഎല്‍ കാര്‍ഡിലേക്ക് മാറേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടത് തന്നെ പ്രധാന കാരണം. പലരും ഇതില്‍ കടക്കെണിയിലാണ്. 98 ശതമാനം ആളുകളും കടം വാങ്ങിയവരാണ്. കേരളത്തില്‍ സ്ഥിരവും ലാഭകരവുമായ തൊഴില്‍ അവസരങ്ങള്‍ കുറവാണെന്നതാണ് പ്രവാസികളായിരുന്ന പലരെയും അലട്ടുന്നത്.

6

കേരളത്തിലെ തൊഴില്‍ സാഹചര്യത്തോട് പലര്‍ക്കും പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. തിരികെ പോകുന്നതാണ് നല്ലതെന്ന് 88 ശതമാനം ആളുകളും കരുതുന്നു. ഇങ്ങനെ തിരിച്ച് പോയാല്‍ പഴയത് പോലെ പണമയക്കാന്‍ സാധിക്കുമെന്നാണ് പ്രാവസികള്‍ വിശ്വസിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളില്‍ 53.5 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളത്. രാജ്യത്ത് തിരിച്ചെത്തിയത് 40.24 ലക്ഷം പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയത്. ഇതില്‍ നല്ലൊരു ഭാഗം മലയാളികളാണ്. നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളെ തിരികെ അയക്കാന്‍ വായ്പ നല്‍കിയാല്‍ പഴയത് പോലെ കേരളത്തിന് വരുമാനം ലഭിക്കുമെന്ന് പഠനത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.

ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍ഗുജറാത്തില്‍ പാട്ടീദാര്‍ വോട്ട് ഉറച്ചു, ആദിവാസി വോട്ടിന് കോണ്‍്ഗ്രസ്, ഇത്തവണ ഞങ്ങളെന്ന് രാഹുല്‍

English summary
more than 3 lakh kerala expatriates loses job in gulf countries over pandemic period claims study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X