കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 ദിവസത്തിനിടെ 36000 ലേറെ രോഗികള്‍, 124 മരണം; കേരളത്തില്‍ പടിവിട്ട് കൊവിഡ് വ്യാപനം

Google Oneindia Malayalam News

തിരുവനന്തപുരം: സെപ്തംബര്‍ 21 ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആറ് ദിനങ്ങളിലും ദിനം പ്രതി രോഗം ബാധിക്കുന്നവരുടെ എണ്ണം ക്രമേണ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ഏഴായിരത്തിലേറെ രോഗികളാണ് ഉണ്ടായിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്.

തുടക്കം ഗംഭീരം

തുടക്കം ഗംഭീരം

കൊവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ കേരളം സ്വീകരിച്ചിരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ വലിയ പ്രതിസന്ധിയോട് രോഗവ്യാപനം പിടിച്ചു കെട്ടുന്നതില്‍ സര്‍ക്കാര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ആകെ 1.75 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

നിരുത്തരവാദപരമായ പെരുമാറ്റം

നിരുത്തരവാദപരമായ പെരുമാറ്റം

ഒരു വിഭാഗം ജനങ്ങളുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്നാണ് ആരോഗ്യമന്ത്രി കെ കെ ഷൈലജ നേരത്തെ വ്യക്തമാക്കിയത്. ജനങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ, മറ്റൊരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനത്തനി കടക്കേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി സൂചിപ്പിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനം

പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനം

പ്രതിപക്ഷ പാര്‍ട്ടികളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തിയേയും പ്രതിഷേധ സമരങ്ങളേയും മന്ത്രി കുറ്റപ്പെടുത്തി. കൊവിഡ‍് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തിയുള്ള പ്രതിപക്ഷ സമരങ്ങള്‍ അണുബാധ പകരാന്‍ ഇടയാക്കിയെന്നാണ് അവര്‍ കുറ്റപ്പെടുത്തുന്നത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പലപ്പോഴും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു.

സെപ്റ്റംബറിൽ മാത്രം

സെപ്റ്റംബറിൽ മാത്രം

സെപ്റ്റംബറിൽ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് കേരത്തില്‍ ഉണ്ടായിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലാവരേക്കാളും കൂടുതലാണ് ഇത്. അതില്‍ തന്നെ ഏകദേശം മൂന്നിലൊന്നും കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 6 ദിവസത്തിനിടെ 36000 ലേറെ രോഗികള്‍, 124 മരണം. നിലവില്‍ രാജ്യത്ത് അതിവേഗം കൊവിഡ് പകരുന്ന സംസ്ഥാനങ്ങളിലൊന്നായും കേരള മാറിയിരിക്കുകയാണ്.

മരണങ്ങള്‍ കുറവ്

മരണങ്ങള്‍ കുറവ്

രോഗബാധ ശക്തമായ മറ്റ് സംസ്ഥാനങ്ങളുടെ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ മരണങ്ങള്‍ കുറവാണ്. എന്നാല്‍ രോഗികളുടെ എണ്ണം കൂടിയാല്‍ അതിന് ആനുപാതികമായ മരണങ്ങളും ഉണ്ടായേക്കുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിലെ ജനസംഖ്യയിൽ പ്രായമായവരുടെ അനുപാതം വളരെ ഉയർന്നതാണെന്നും സംസ്ഥാനത്തെ മരണങ്ങളിൽ 70 ശതമാനത്തിലധികവും 60 വയസ്സിനു മുകളിലുള്ളവരാണെന്നും മന്ത്രി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Recommended Video

cmsvideo
China started giving unproven vaccines to people | Oneindia Malayalam
ദേശീയ തലത്തിൽ

ദേശീയ തലത്തിൽ

അതേസമയം, ദേശീയ തലത്തിൽ രോഗമുക്തി നിരക്ക് ഞായറാഴ്ച കുത്തനെ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം 75,000-ൽ താഴെ രോഗികൾക്ക് മാത്രമാണ് സുഖം പ്രാപിക്കാന്‍ സാധിച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബർ 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണ് ഇത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയ കേസുകളേക്കാള്‍ കൂടുതലായിരുന്നു കോവിഡ് മുക്തരാവുന്നവരുടെ എണ്ണം. ഇതാണ് കുത്തനെ ഇടിഞ്ഞത്,

 കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം

English summary
More than 36,000 patients and 124 deaths in 6 days; covid is spreading fast in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X