കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൾക്കൂട്ടം വിലക്കി സർക്കാർ, അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒരു സമയം കൂട്ടം ചേരരുതെന്ന് ഉത്തരവ്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രണ്ട് ദിവസമായി 8000ത്തിന് മുകളില്‍ ആണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒരു സമയം കൂട്ടം ചേരരുത് എന്നാണ് ഉത്തരവ്.

വർധിത വീര്യത്തിൽ കോൺഗ്രസ് കളത്തിൽ, രാഹുലിനെ തൊട്ടതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനംവർധിത വീര്യത്തിൽ കോൺഗ്രസ് കളത്തിൽ, രാഹുലിനെ തൊട്ടതോടെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം

മറ്റന്നാള്‍ രാവിലെ 9 മണി മുതല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം. അതേസമയം പ്രാദേശികമായ സാഹചര്യങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാം എന്നും ഉത്തരവില്‍ പറയുന്നുണ്ട്. വിവഹാ, മരണ ചടങ്ങുകള്‍ക്ക് നിലവിലുളള ഇളവുകള്‍ തുടരും.

covid

വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും പങ്കെടുക്കാം. സിആര്‍പിസി 144 പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. അതേസമയം സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂര്‍ 613, പാലക്കാട് 513, കാസര്‍ഗോഡ് 471, കണ്ണൂര്‍ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 218 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1013, മലപ്പുറം 879, എറണാകുളം 740, തിരുവനന്തപുരം 708, ആലപ്പുഴ 774, കൊല്ലം 620, തൃശൂര്‍ 603, പാലക്കാട് 297, കാസര്‍ഗോഡ് 447, കണ്ണൂര്‍ 279, കോട്ടയം 316, പത്തനംതിട്ട 135, വയനാട് 135, ഇടുക്കി 67എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തോടെ 72,339 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,31,052 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 771 ആയി.

English summary
More than 5 people at a time at public place not allowed from saturday onwards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X