കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ ആറായിരം മതപരിവര്‍ത്തനങ്ങള്‍? നാലായിരത്തിലധികം സ്ത്രീകള്‍?

Google Oneindia Malayalam News

തിരുവനന്തപുരം: ഐസിസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്നവരില്‍ നാല് പേര്‍ മറ്റ് മതങ്ങളില്‍ നിന്ന് അടുത്ത കാലത്ത് ഇസ്ലാം മതം സ്വീകരിച്ചവരാണ്. ഇവര്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ആരുടെ പക്കലും ഇല്ല.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് കേരളത്തില്‍ അടുത്ത കാലത്ത് നടന്ന മതപരിവര്‍ത്തനങ്ങളുടെ കണക്ക് സംബന്ധിച്ച വാര്‍ത്തകളാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആറായിരത്തോളം മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ അതെല്ലാം ഇസ്ലാം മതത്തിലേയ്ക്കാണ് എന്ന് കരുതരുത്. ഘര്‍ വാപസിയും ക്രിസ്ത്യന്‍ മതത്തിലേയ്ക്കുള്ള പരിവര്‍ത്തനവും എല്ലാം ഇതില്‍ പെടും.

അഞ്ച് വര്‍ഷം

അഞ്ച് വര്‍ഷം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് ആറായിരത്തോളം മതപരിവര്‍ത്തനങ്ങള്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഏഴ് മാസം മുമ്പ് തന്നെ ഇക്കാര്യത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്രെ.

ഇസ്ലാമിലേയ്ക്ക്

ഇസ്ലാമിലേയ്ക്ക്

ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളത് ഇസ്ലാമിലേയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലായിരത്തിലധികം സ്ത്രീകള്‍

നാലായിരത്തിലധികം സ്ത്രീകള്‍

നായിരത്തിലധികം സ്ത്രീകളാണ് ഇക്കാലയളവില്‍ മതപരിവര്‍ത്തനത്തിന് വിധേയരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

35 ന് താഴെ

35 ന് താഴെ

35 വയസ്സിന് താഴെ പ്രായമുള്ളവരാണ് ഇത്തരത്തില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ ഭൂരിപക്ഷവും എന്നാണ് പറയുന്നത്.

ഘര്‍ വാപസി

ഘര്‍ വാപസി

വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന ഘര്‍ വാപസിയുടെ ഭാഗമായി മറ്റ് പല മതങ്ങളില്‍ നിന്നുള്ളവര്‍ ഹിന്ദുമതം സ്വീകരിച്ചിരുന്നു. ഇതും ഈ കണക്കില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് കരുതുന്നത്.

English summary
Some Online Media report that More than 6,000 religious conversions occurred in Kerala, with in 5 years. They says that there was an intelligence report about this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X