കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ധ്യാനം; നൂറോളം വൈദികർക്ക് കൊവിഡ്;2വൈദികര്‍ മരിച്ചു
തിരുവനന്തപുരം; മൂന്നാറിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സഭാ വൈദികർ ധ്യാനം നടത്തിയെന്ന് പരാതി. സിഎസ്ഐ വൈദിക സഭയ്ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ധ്യാനത്തിൽ പങ്കെടുത്ത നൂറോളം പുരോഹിതർക്ക് കൊവിഡ് ബാധ ഉണ്ടെന്നും രോഗം ബാധിച്ച രണ്ട് പേർ മരിച്ചെന്നും പരാതിയിൽ പറയുന്നു.

ഏപ്രില്‍ 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാണ് മൂന്നാറില്‍ സിഎസ്ഐ സഭ വൈദികർ ധ്യാനം നടന്നത്.480 വൈദികരാണ് ധ്യാനത്തിൽ പങ്കെടുത്തിരുന്നത്. മാസ്കോ മറ്റ് സുരക്ഷാ നടപടികളോ സ്വീകരിക്കാതെയായിരുന്നു ധ്യാനം നടത്തിയത്. ധ്യാനത്തില്‍ പങ്കെടുത്ത വൈദികര്‍ പള്ളികളിലുമെത്തിയിരുന്നു.നിലവിൽ കൊവിഡ് സ്ഥിരീകരിച്ച 50 ഓളം പേരുടെ നില ഗുരുതരമാണെന്നും പരാതിയിൽ പറയുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച സഭാ നേതൃത്വത്തിനെതിരെ കേസെടുക്കണമെന്നും വിശ്വാസികൾ ആവശ്യപ്പെട്ടു.
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം
കൊവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി മധ്യകേരള ധ്യാനം മാറ്റിവെച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതര്‍ രഹസ്യമായി നടത്തുകയായിരുന്നു. കൊവിഡ് നിയന്ത്രണം പാലിച്ച് വെറും 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ. എന്നാൽ എന്നാല്‍ പ്രോട്ടോകളുകല്‍ പാലിച്ച് ധ്യാനം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെന്നാണ് നേതൃത്വത്തിൻറെ വിശദീകരണം.
നടി പാര്‍വതി നായരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications