സംസ്ഥാനത്ത് ഒരു കോടി പിന്നിട്ട് സമ്പൂര്‍ണ വാക്സിനേഷന്: 90 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ നിർണ്ണായക കുതിപ്പുമായി കേരളം. ഒരു കോടിയിലധികം പേര് കോവിഡ് വാക്സിന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ 90 ശതമാനം പേർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകിരിച്ചിട്ടുണ്ട്. വാക്സിനേഷന് വിജയകരമായി മുന്നോട്ടുപോകുന്നതിനിടെ 50,000 ഡോസ് കോവാക്സിന്‍കൂടി സംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ആണ് വാക്സിനേഷന് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
2,41,20,256 പേര് ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര് രണ്ടാം ഡോസ് വാക്സിനും (37.78 ശതമാനം) സ്വീകരിച്ചിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 ഡോസ് വാക്സിനും ഇതിനകം നല്കിക്കഴിഞ്ഞിട്ടുണ്ട്. അതേ സമയം കേരളത്തിൽ വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നിലുള്ളത്. വാക്സിനേഷനിൽ സംസ്ഥാനം പുതിയ നാഴികക്കല്ലുകൾ പിന്നിടുമ്പോൾ പല വാക്സിനേഷന് കേന്ദ്രങ്ങളിലും വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ തിരക്കും കുറഞ്ഞിട്ടുണ്ട്.

ഇനി വാക്സിൻ സ്വീകരിക്കാനുള്ളവർ എത്രയും വേഗം വാക്സിനെടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാക്സിനേഷനിൽ സ്ത്രീകളാണ് മുന്നിലുള്ളത്. സ്ത്രീകള്‍ 1,77,51,202 ഡോസും പുരുഷന്മാര് 1,64,51,576 ഡോസും വാക്സിൻ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിന് നല്‍കിയിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications