കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഒരു കോടി പിന്നിട്ട് സമ്പൂര്‍ണ വാക്സിനേഷന്‍: 90 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ നിർണ്ണായക കുതിപ്പുമായി കേരളം. ഒരു കോടിയിലധികം പേര്‍ കോവിഡ് വാക്സിന്‍ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചപ്പോൾ 90 ശതമാനം പേർ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകിരിച്ചിട്ടുണ്ട്. വാക്സിനേഷന്‍ വിജയകരമായി മുന്നോട്ടുപോകുന്നതിനിടെ 50,000 ഡോസ് കോവാക്സിന്‍കൂടി സംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ആണ് വാക്സിനേഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

വീട്ടിലിരുന്ന് ഡോക്ടറെ കാണാം, സമയവും സുരക്ഷയും ഉറപ്പ്, എഫ്ഐടിടിഒയുടെ വിര്‍ച്വല്‍ ക്ലിനിക്ക്വീട്ടിലിരുന്ന് ഡോക്ടറെ കാണാം, സമയവും സുരക്ഷയും ഉറപ്പ്, എഫ്ഐടിടിഒയുടെ വിര്‍ച്വല്‍ ക്ലിനിക്ക്

2,41,20,256 പേര്‍ ആദ്യ ഡോസ് വാക്സിനും 1,00,90,634 പേര്‍ രണ്ടാം ഡോസ് വാക്സിനും (37.78 ശതമാനം) സ്വീകരിച്ചിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,42,10,890 ഡോസ് വാക്സിനും ഇതിനകം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. അതേ സമയം കേരളത്തിൽ വയനാട്, പത്തനംതിട്ട, എറണാകുളം, തിരുവനന്തതപുരം, ഇടുക്കി എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നിലുള്ളത്. വാക്സിനേഷനിൽ സംസ്ഥാനം പുതിയ നാഴികക്കല്ലുകൾ പിന്നിടുമ്പോൾ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെ തിരക്കും കുറഞ്ഞിട്ടുണ്ട്.

vaccine-16322

ഇനി വാക്സിൻ സ്വീകരിക്കാനുള്ളവർ എത്രയും വേഗം വാക്സിനെടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാക്സിനേഷനിൽ സ്ത്രീകളാണ് മുന്നിലുള്ളത്. സ്ത്രീകള്‍ 1,77,51,202 ഡോസും പുരുഷന്‍മാര്‍ 1,64,51,576 ഡോസും വാക്സിൻ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും 100 ശതമാനം ആദ്യ ഡോസും 87 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 56 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

മഹാവികാസ് അഗാഡിയില്‍ തര്‍ക്കം മുറുകുന്നു, ശരത് പവാര്‍ പിന്നില്‍ നിന്ന് കുത്തുന്നവനെന്ന് ശിവസേനമഹാവികാസ് അഗാഡിയില്‍ തര്‍ക്കം മുറുകുന്നു, ശരത് പവാര്‍ പിന്നില്‍ നിന്ന് കുത്തുന്നവനെന്ന് ശിവസേന

English summary
More than One Crore people receives two doses of Covid vaccine in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X