കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയും അമലയും ഫഹദും ചെയ്തത് ക്രിമിനൽ കുറ്റം!! ഏഴ് വർഷം വരെ അഴിയെണ്ണാം.. സംഘം പോണ്ടിച്ചേരിയിൽ

  • By Desk
Google Oneindia Malayalam News

കൊച്ചി: നികുതി വെട്ടിപ്പ് നടത്തിയ സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖരെല്ലാം കുടുങ്ങുന്ന മട്ടാണ്. ആഡംബര വാഹനങ്ങള്‍ വാങ്ങി പോണ്ടിച്ചേരിയിലും ഗോവയിലും രജിസ്‌ട്രേഷന്‍ നടത്തിയവരെ വെറുതെ വിടാനുദ്ദേശിച്ചിട്ടില്ല മോട്ടോര്‍ വാഹന വകുപ്പ്. ചില്ലറക്കാരൊന്നുമല്ല ഈ പട്ടികയിലുള്ളത്. സിനിമാ താരങ്ങളായ അമല പോള്‍, ഫഹദ് ഫാസില്‍, നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി എന്നിവരൊക്കെയാണ് നികുതി വെട്ടിപ്പുകാരിലെ പ്രമുഖരെന്ന് മാതൃഭൂമി വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഇവരെ കാത്തിരിക്കുന്നത് സന്തോഷവാര്‍ത്തയേ അല്ല.

ദിലീപ് കേസിൽ മാത്രമല്ല, മഞ്ജു വാര്യർ പുതിയ വിവാദത്തിൽ.. പിച്ചച്ചട്ടിയിൽ കൈയിട്ട് വാരരുതെന്ന്ദിലീപ് കേസിൽ മാത്രമല്ല, മഞ്ജു വാര്യർ പുതിയ വിവാദത്തിൽ.. പിച്ചച്ചട്ടിയിൽ കൈയിട്ട് വാരരുതെന്ന്

ലേഡീസ് ഹോസ്റ്റൽ കുളിമുറിയിൽ പടം പിടിക്കാനെത്തി.. 25 പെൺകുട്ടികൾ ചേർന്ന് യുവാവിനെ ചെയ്തത്!! ഞെട്ടുംലേഡീസ് ഹോസ്റ്റൽ കുളിമുറിയിൽ പടം പിടിക്കാനെത്തി.. 25 പെൺകുട്ടികൾ ചേർന്ന് യുവാവിനെ ചെയ്തത്!! ഞെട്ടും

ഖജനാവിന് നഷ്ടം

ഖജനാവിന് നഷ്ടം

കേരളത്തെ അപേക്ഷിച്ച് വാഹനരജിസ്‌ട്രേഷന് നികുതി വളരെ കുറവാണ് പോണ്ടിച്ചേരിയിലും ഗോവയിലും. അത് തന്നെയാണ് താരങ്ങള്‍ അടക്കമുള്ളവര്‍ മുതലാക്കുന്നതും. കേരളത്തില്‍ വാങ്ങിക്കുന്ന വാഹനങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യാതെ ലക്ഷങ്ങളുടെ നഷ്ടമാണ് ഇവര്‍ കേരളത്തിലെ ഖജനാവിന് വരുത്തി വെച്ചിരിക്കുന്നത്. ഇത് ഗുരുതരമായ ഒരു വിഷയമാണ്.

ആയിരത്തിലധികം കാറുകൾ

ആയിരത്തിലധികം കാറുകൾ

കേരളത്തില്‍ നിന്നുള്ള ആയിരത്തിലധികം ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായാണ് വിവരം. കൃത്യമായി പറഞ്ഞാല്‍ കേരളത്തില്‍ നിന്നുള്ള 1178 ആഢംബര കാറുകള്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനാണ്. ഇത് വഴി നികുതി ഇനത്തില്‍ കേരള സര്‍ക്കാരിന് നഷ്ടമായിരിക്കുന്നത് കോടികളാണ്.

സംഘം പോണ്ടിച്ചേരിയിലേക്ക്

സംഘം പോണ്ടിച്ചേരിയിലേക്ക്

ഈ കാറുകളില്‍ ഭൂരിഭാഗവും വ്യാജ മേല്‍വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പോണ്ടിച്ചേരിയിലേക്ക് പോയതായി റിപ്പോര്‍ട്ടുകളുണ്ട്. കാറുകള്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തെക്കുറിച്ച് സംഘം അന്വേഷണം നടത്തും.

മറുപടിയില്ലെങ്കിൽ പോലീസ്

മറുപടിയില്ലെങ്കിൽ പോലീസ്

നികുതി വെട്ടിപ്പ് സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് സുരേഷ് ഗോപി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ നോട്ടീസിന് വാഹന ഉടമകള്‍ തൃപ്തികരമായ മറുപടിയല്ല നല്‍കുന്നതെങ്കില്‍ സുരേഷ് ഗോപി എംപി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പ് പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ നിന്നും റവന്യൂ റിക്കവറി പ്രകാരം നികുതിയും ഈടാക്കും.

നിഷാമിന്റെ കാറും

നിഷാമിന്റെ കാറും

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി നിഷാമിന്റെ കാറും ഈ പട്ടികയിലുണ്ട്. ഒന്നരക്കോടി രൂപയോളം വിലവരുന്ന കാര്‍ നിഷാം രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയിലായിരുന്നു. ഇത് വഴി വെട്ടിച്ചത് 25 ലക്ഷം രൂപയോളമാണ്. നിഷാം അടക്കം പത്ത് ആഢംബര വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

പ്രതികരണം പരിഹാസം

പ്രതികരണം പരിഹാസം

നടി അമല പോള്‍ ഇത്തരത്തില്‍ നികുതി വെട്ടിച്ചതായുള്ള വാര്‍ത്തയാണ് ആദ്യം പുറത്ത് വന്നത്. പോണ്ടിച്ചേരിയിലെ ഒരു വിദ്യാര്‍ഥിയുടെ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥിക്ക് അമല പോളിനെ അറിയില്ലെന്ന് വ്യക്തമാക്കിയതാണ്. വാര്‍ത്തകളോട് സോഷ്യല്‍ മീഡിയയില്‍ പരിഹാസ രൂപത്തിലാണ് അമല പോള്‍ പ്രതികരിച്ചത്.

രജിസ്ട്രേഷൻ മാറ്റും

രജിസ്ട്രേഷൻ മാറ്റും

ഫഹദ് ഫാസിലിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണ്. ഈ വിലാസത്തിലുള്ള കുടുബവും ഫഹദിനെ അറിയില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ വന്നതോടെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരുന്നു.

എംപിയുടെ ഓഡി കാർ

എംപിയുടെ ഓഡി കാർ

75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7 കാറാണ് സുരേഷ് ഗോപിയെ വിവാദത്തിലാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ നടനെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നിരുന്നു. തനിക്ക് പോണ്ടിച്ചേരിയില്‍ വിലാസം ഉണ്ടെന്നും അതിനാല്‍ കുഴപ്പം ഇല്ലെന്നുമായിരുന്നു അന്ന് സുരേഷ് ഗോപി പ്രതികരിച്ചത്. നടനും എംഎല്‍എയുമായ മുകേഷ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും പോണ്ടിച്ചേരിയിലാണ് എന്നും സുരേഷ് ഗോപി പറയുകയുണ്ടായി

വെട്ടിക്കുന്നത് ലക്ഷങ്ങൾ

വെട്ടിക്കുന്നത് ലക്ഷങ്ങൾ

ആഢംബര കാറുകള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ലക്ഷത്തിന് മുകളിലുള്ള കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 20 ശതമാനത്തോളം നികുതി അടയ്ക്കണം. പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റ് ടാക്‌സ് 55,000 രൂപ മാത്രമാണ്.

ഇത് ക്രിമിനൽ കുറ്റം

ഇത് ക്രിമിനൽ കുറ്റം

ഇന്ത്യന്‍ പൗരന് രാജ്യത്ത് എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാം. പക്ഷേ സ്ഥിര താമസക്കാരനാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ വേണം. കേരളത്തിന് പുറത്തുള്ള വാഹനങ്ങള്‍ സ്ഥിരമായി ഇവിടെ ഓടിക്കണമെങ്കില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണം. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. ഇത് ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്രേ.

English summary
More than thousand luxury cars registered in Pondicherry from Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X