കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറുകൾക്കം കേരളത്തിലെത്തുന്നത് 1200 പേർ: സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ ബസ് സർവീസ്

Google Oneindia Malayalam News

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തീരുമാനം. ബുധനാഴ്ച വൈകുന്നേരത്തിനും രാത്രിക്കും ഇടയിൽ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാമനത്താവളത്തിലെത്തുക. ഈ സാഹചര്യത്തിൽ യാത്രക്കാരെ പ്രത്യേക ബസുകളിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് സർക്കാർ നീക്കം. ഇതിനായി ബസുകൾ വിട്ടുനൽകാൻ കെഎസ്ആർടിസിയോടാണ് ആവശ്യമുന്നയിച്ചിട്ടുള്ളത്.

ഇറാനില്‍ 225 ഇന്ത്യക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; യുഎഎയിലും 12 ഇന്ത്യക്കാര്‍ വൈറസ് ബാധിതര്‍ഇറാനില്‍ 225 ഇന്ത്യക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; യുഎഎയിലും 12 ഇന്ത്യക്കാര്‍ വൈറസ് ബാധിതര്‍

ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നവരെയാണ് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റുന്നത്. വൈകിട്ട് നാല് മണി മുതൽ വ്യാഴാഴ്ച എട്ട് മണി വരെയുള്ള സമയത്തിനുള്ളിലാണ് മോട്ടോർവാഹന വകുപ്പ് ബസ് സർവീസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഡിഎംഒ നിർദേശിക്കുന്ന ആശുപത്രികളിലേക്കാണ് യാത്രക്കാരെ എത്തിക്കേണ്ടത്. എന്നാൽ പിന്നീട് ആവശ്യമുള്ള ബസുകൾ വിട്ടു നൽകാൻ കെഎസ്ആർടിസി തയ്യാറാവുകയായിരുന്നു. 30 ബസുകളാണ് ഈ ആവശ്യത്തിനായി കെഎസ്ആർടിസി വിട്ടുനൽകുക.

xairport-1584181101

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി കർശന നിർദേശങ്ങളാണ് മെഡിക്കൽ ഷോപ്പുകൾക്ക് നൽകിയിട്ടുള്ളത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ജലദോഷം, ചുമ, തൊണ്ടവേദന എന്നീ അസുഖങ്ങൾക്ക് മരുന്ന് നൽകുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതോടെയാണ് ആരോഗ്യ വകുപ്പ് മന്ത്രി മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്. ഗുരുതരമായ പ്രശ്നങ്ങൾ മുന്നിൽക്കണ്ട് ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഡ്രഗ് കൺട്രോളർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

ഇറ്റലിയും ഗൾഫ് രാജ്യങ്ങളുമുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടികൾ കർശനമാക്കുന്നത്. സംസ്ഥാനത്തെ കരിപ്പൂർ, കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്നവരെയും ഇത്തരത്തിൽ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതർ നടത്തുന്ന ആലോചന.

എന്നാൽ വിമാനത്താവളത്തിലെത്തുന്നവരെ മാറ്റുന്നതിനായി ബസുകൾ വിട്ടുനൽകാനാവില്ലെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. മോട്ടോർവാഹന വകുപ്പ് മുഖേനയാണ് സർക്കാർ ഇക്കാര്യം കെഎസ്ആർടിസിയ്ക്ക് മുമ്പാകെ ഈ ആവശ്യം ഉന്നയിച്ചത്. ഒരുമിച്ച് 50 ബസുകൾ ഒരുമിച്ച് വിട്ടുനൽകാനാവില്ലെന്ന നിലപാടിലാണ് കെഎസ്ആർസിടി. ഈ വിഷയത്തിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകാനാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോസ്ഥരുടെ നീക്കം.

കൊറോണ: ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസ്സുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്.. കടുതൽ ഫലം ഉടൻ...കൊറോണ: ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസ്സുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്.. കടുതൽ ഫലം ഉടൻ...

ഇറാനിൽ കുടുങ്ങിയ 260 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു? വാദം ഇന്ത്യൻ തീർത്ഥാടകന്റെത്, സത്യാവസ്ഥ...ഇറാനിൽ കുടുങ്ങിയ 260 ഇന്ത്യക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു? വാദം ഇന്ത്യൻ തീർത്ഥാടകന്റെത്, സത്യാവസ്ഥ...

English summary
More than thousand passengers from arriving in Tvm airport, govt took intiative to shift them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X