കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ നവകേരള സദസ്സിന്റെ ഭാഗമാകും: ആർക്കും ഇവരെ തടയാനാകില്ല: എംവി ജയാരാജന്‍
കണ്ണൂർ: വരും ദിവസങ്ങളില്‍ കൂടുതല്‍ യു ഡി എഫ് നേതാക്കള്‍ നവകേരള സദസ്സിന്റെ ഭാഗമായി മാറുമെന്ന് സി പി എം നേതാവ് എംവി ജയരാജന്‍. അവരെയൊന്നും സസ്‌പെന്റ് ചെയ്തതുകൊണ്ടോ ചാവേർ ആക്രമണം കൊണ്ടോ തടയാനാവില്ലെന്നും അദ്ദേഹം പറയുന്നു. ''നാട് ദ്രുതഗതിയിൽ മാറുകയാണ്. മാറിനിൽക്കാൻ തോന്നിയില്ല. ഇത്തരം പരിപാടികൾ ബഹിഷ്‌കരിക്കേണ്ടതില്ല. നാടിന്റെ മുന്നേറ്റമാകണം രാഷ്ട്രീയ പ്രവർത്തകന്റെ ലക്ഷ്യം.'' ഈ വാക്കുകൾ തിരൂരിൽ നവകേരള സദസ്സിൽ പങ്കെടുത്ത മലപ്പുറം ഡി സി സി അംഗം എ പിമൊയ്തീൻകുട്ടിയുടേതാണ്. ഇത് കേട്ടപ്പോഴുള്ള ഞെട്ടലിൽ നിന്നും കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇതുവരെ വിമുക്തരായിട്ടില്ലെന്നും എംവി ജയരാജന്‍ അവകാശപ്പെടുന്നു.
ഈ ഞെട്ടലുള്ളതുകൊണ്ടാണ് ഉടൻ സസ്‌പെൻഷൻ പ്രഖ്യാപിച്ചത്. നവകേരള സദസ്സ് കാസർകോടും കണ്ണൂരും പിന്നിട്ടപ്പോഴാണ് ചാവേർപ്പട ആക്രമണത്തിന് പുറമേ സസ്‌പെൻഷനും ആരംഭിച്ചത്. കണ്ണൂരിൽ ഒരിടത്തും കോഴിക്കോട്ട് അഞ്ചിടത്തും ചാവേർപ്പടയുടെ പ്രകടനമുണ്ടായി. കോഴിക്കോട് മൂന്നുപേരെ സസ്‌പെന്റ് ചെയ്തു. കാസർകോട് മുതിർന്ന നേതാക്കളും കണ്ണൂരിൽ നിരവധി സാധാരണ പ്രവർത്തകരും കോൺഗ്രസ്സിന്റെയും ലീഗിന്റെയും നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നവകേരളസദസ്സിൽ അണിചേർന്നു. അന്നൊന്നും നടപടിയേ ഉണ്ടായില്ല.

മലപ്പുറത്ത് പാണക്കാട് കുടുംബത്തിൽ നിന്നടക്കമുള്ള ലീഗിന്റെ നേതാക്കളും ജനപ്രതിനിധികളും കോൺഗ്രസ്സ് നേതാക്കളും ഉൾപ്പെടെ നിരവധി പേരാണ് പ്രഭാത സദസ്സിൽ പങ്കെടുത്തത്. വരും നാളുകളിൽ യുഡിഎഫ് പക്ഷത്തുനിന്നും നിരവധിപേർ നവകേരളത്തിന്റെ കാഹളവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിലേക്ക് ഒഴുകിയെത്തുക തന്നെ ചെയ്യും. അവരെയൊന്നും സസ്‌പെന്റ് ചെയ്തതുകൊണ്ടോ ചാവേർ ആക്രമണം കൊണ്ടോ തടയാനാവില്ലെന്നും എംവി ജയരാജന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ആരാന്റെ കുട്ടിയുടെ പിതൃത്വമേറ്റെടുക്കുന്ന കൂട്ടത്തിലാണ് കേന്ദ്രസർക്കാരെന്ന് വ്യക്തമാക്കുന്നതാണ് ലൈഫിലും ആരോഗ്യത്തിലും ചാപ്പകുത്താനുള്ള നിർദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗീകാരം പിടിച്ചുവാങ്ങേണ്ട ഒന്നല്ല. ജനങ്ങളുടെ ഹൃദയത്തിൽ നിന്നും മനസ്സറിഞ്ഞ് ലഭിക്കേണ്ടതാണ്. ഒമ്പതര വർഷത്തെ ബിജെപി ഭരണം സർവ്വനാശത്തിലേക്ക് രാജ്യത്തെ നയിക്കുകയും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തപ്പോൾ ഏഴരവർഷത്തിനിടയിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളം ദേശീയ അന്തർദ്ദേശീയ പുരസ്‌കാരങ്ങളും അതിലുപരി ജനകീയ അംഗീകാരവും നേടിയാണ് രാജ്യത്തിന് മാതൃകയായത്.
ആഗോളവൽക്കരണത്തിനും വർഗീയതയ്ക്കും ബദലായി നടപ്പാക്കിയ കേരള മോഡൽ വികസനവും ക്ഷേമവും ജനങ്ങൾ തിരിച്ചറിഞ്ഞതും സംസ്ഥാന സർക്കാർ നടത്തിയ പദ്ധതികളിൽ ചാപ്പകുത്തിയിട്ടല്ല. വീടിന്റെയും ആശുപത്രികളുടെയും ചുമരിൽ ചാപ്പകുത്തുന്നത് അവിടെയുള്ള സാധാരണ ജനങ്ങളുടെ മേൽ ചാപ്പകുത്തുന്നതിന് തുല്യമാണ്. കേന്ദ്രസർക്കാർ വീടുകൾക്ക് നൽകുന്നത് ഗ്രാമങ്ങളിൽ കേവലം 72000 രൂപയും നഗരങ്ങളിൽ ഒന്നരലക്ഷം രൂപയും മാത്രമാണ്. അതുകൊണ്ട് വീട് നിർമിക്കാനാവില്ല. ഒരു കക്കൂസ് പോലും പണിയാനാവില്ല.
ആർദ്രം പദ്ധതിയിലൂടെ ആശുപത്രികൾക്ക് കെട്ടിടങ്ങളും ആധുനിക സംവിധാനങ്ങളും സ്‌പെഷ്യാലിറ്റി-സൂപ്പർസ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ഏർപ്പെടുത്തിയത് കേന്ദ്രത്തിന്റെ 'ആയുഷ്മാന'ല്ല, കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. 95 ശതമാനം തുകയും സംസ്ഥാന സർക്കാർ ചെലവഴിക്കുന്ന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ ചാപ്പ കുത്തുന്നതിനെക്കാൾ അഭികാമ്യം ബാക്കിവരുന്ന അഞ്ചുശതമാനം കൂടി സംസ്ഥാനം തന്നെ കണ്ടെത്തുന്നതിനുള്ള മാർഗം നോക്കുകയാണെന്നും എംവി ജയരാജന്‍ കൂട്ടിച്ചേർത്തു.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications