കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വീണ്ടും 'കലാപഭൂമിയാകും' ? മകരവിളക്കിന് മുമ്പ് പുറത്ത് നിന്ന് വീണ്ടും സ്ത്രീകളെത്തും?

Google Oneindia Malayalam News

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നുള്ള മനിതി സംഘം ശബരിമലദര്‍ശനം നടത്താന്‍ ആകാതെ തിരിച്ചുപോയി. അതിന് ശേഷം കേരളത്തില്‍ നിന്ന് രണ്ട് പേര്‍ ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും അവര്‍ക്കും ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്.

'ഭാരതത്തെ തകര്‍ക്കാന്‍ അധോലോക സംഘം, ശബരിമലയില്‍ ആചാരലംഘനത്തിനെത്തുന്നത് ആധോലോക സന്തതികള്‍''ഭാരതത്തെ തകര്‍ക്കാന്‍ അധോലോക സംഘം, ശബരിമലയില്‍ ആചാരലംഘനത്തിനെത്തുന്നത് ആധോലോക സന്തതികള്‍'

കാര്യങ്ങള്‍ ഇത്രയും രൂക്ഷമായി തുടരുമ്പോഴും, മകരവിളക്കിന് മുമ്പായി വീണ്ടും സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിന് എത്തും എന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്ന് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകള്‍ എത്താനിടയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Sabarimala

ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനകളും ശബരിമല വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങുന്നുണ്ട് എന്നാണ് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഈ സംഘടനകള്‍ക്ക് കേരളവുമായ ബന്ധമുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ പുറത്ത് വരുന്നുണ്ട്.

ജനുവരി 19 ന് ശബരിമല നടയ്ക്കുക. അതിന് മുമ്പ് തന്നെ പല സംഘങ്ങളും ശബരിമലയില്‍ എത്തിയേക്കും. ഇപ്പോള്‍ തന്നെ പത്തിലധികം സംഘടനകള്‍ നിരീക്ഷണത്തിലാണ് എന്നാണ് വിവരം. ഇതിനിടയില്‍ രണ്ട് ദിവസം നട അടയ്ക്കുന്നും ഉണ്ട്. എന്തായാലും ശക്തമായ മുന്‍കരുതല്‍ സ്വീകരിക്കണം എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മനിതി സംഘം എത്തിയതോടെ ആണ് ശബരിമലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായത്. സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ ഉത്തരവ് പ്രകാരം ഏത് പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്താം.

English summary
More Women may come to Sabarimala : Intelligence Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X