കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടയടയ്ക്കും മുൻപ് ശബരിമലയിലേക്ക് യുവതികളുടെ വൻ സംഘം! തടയാനൊരുങ്ങി സംഘപരിവാർ,

Google Oneindia Malayalam News

പത്തനംതിട്ട: മണ്ഡല മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കി. ഞായറാഴ്ച നട അടയ്ക്കും മുന്‍പ് ശബരിമലയിലേക്ക് സംഘങ്ങളായി സ്ത്രീകള്‍ എത്തിയേക്കും എന്ന് അഭ്യൂഹം പരക്കുന്നുണ്ട്.

അതിനിടെ ശബരിമലയില്‍ അവസാന ദിവസങ്ങളില്‍ സ്ത്രീ പ്രവേശനം തടയുന്നതിന് വേണ്ടി ആര്‍എസ്എസ് സംഘമെത്തുന്നതായും വാര്‍ത്തകളുണ്ട്. ചലോ ശബരിമല ആഹ്വാനവുമായാണ് ആര്‍എസ്എസ് സംഘം ശബരിമലയിലേക്ക് വരുന്നത്.

ദുരൂഹമായി സർക്കാർ പട്ടിക

ദുരൂഹമായി സർക്കാർ പട്ടിക

സുപ്രീം കോടതി വിധി അനുസരിച്ച് ഇതുവരെ ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ പട്ടികയിലുളള പലര്‍ക്കും 50 വയസ്സിന് മുകളിലാണ് പ്രായമെന്നും പട്ടികയില്‍ പുരുഷനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.. അതിനിടെ ശബരിമലയിലേക്ക് ശനിയാഴ്ച പുതിയ സംഘം സ്ത്രീകളെത്തും എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

യുവതീ സംഘമെത്തുന്നു

യുവതീ സംഘമെത്തുന്നു

കനകദുര്‍ഗയും ബിന്ദുവും അടക്കമുളളവരെ ശബരിമലയിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിച്ച നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും തമിഴ്‌നാട്ടിലെ മനിതി സംഘടനയും ചേര്‍ന്നാണ് സ്ത്രീകളെ എത്തിക്കുന്നതെന്നാണ് വാര്‍ത്ത. ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

തടയാൻ സംഘപരിവാർ

തടയാൻ സംഘപരിവാർ

20ഓളം യുവതികള്‍ ശനിയാഴ്ച മല ചവിട്ടാനെത്തും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ശബരിമലയില്‍ യുവതികള്‍ കയറുന്നത് തടയാന്‍ സംഘപരിവാറും ഒരുങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം രേഷ്മ നിഷാന്ത്, ഷനില എന്നീ യുവതികള്‍ ശ്രമം നടത്തിയെങ്കിലും പ്രതിഷേധം മൂലം മല കയറാന്‍ സാധിച്ചിരുന്നില്ല.

ചലോ ശബരിമല

ചലോ ശബരിമല

അന്യസംസ്ഥാനത്ത് നിന്നുളളവരാണ് യുവതികളെ തടഞ്ഞത്. ഈ തന്ത്രം തന്നെ വരും ദിവസങ്ങളില്‍ ആവര്‍ത്തിക്കാനാണ് സംഘപരിവാര്‍ നീക്കം എന്നാണ് സൂചന. ചലോ ശബരിമല എന്ന ആഹ്വാനവുമായി അന്യസംസ്ഥാനത്ത് നിന്നാണ് യുവതികളെ തടയാന്‍ ആളെ എത്തിക്കുക. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെത്തും.

ആയിരക്കണക്കിന് പേരെത്തും

ആയിരക്കണക്കിന് പേരെത്തും

ആയിരക്കണക്കിന് പേരെ ശബരിമലയില്‍ എത്തിക്കാനാവും എന്നാണ് സംഘപരിവാര്‍ കണക്ക് കൂട്ടുന്നത്. ഇവരെ ഉപയോഗിച്ച് യുവതീപ്രവേശം പ്രതിരോധിക്കാനാവുമെന്നും സംഘപരിവാര്‍ കരുതുന്നുവെന്ന് കേരള കൗമുദി വാര്‍ത്തയില്‍ പറയുന്നു. നിലയ്ക്കല്‍, ആറന്മുള സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുതിര്‍ന്ന നേതാക്കളെ ഇതിനായി നിയോഗിച്ചെന്നും സൂചനയുണ്ട്.

പോലീസ് കുഴങ്ങും

പോലീസ് കുഴങ്ങും

ശബരിമല സമരം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് വേണ്ടി ബിജെപി അടക്കമുളളവര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ട്. അന്യസംസ്ഥാനക്കാരാണ് പ്രതിഷേധം ഉയര്‍ത്തുന്നത് എന്നത് പോലീസിനെ ബലപ്രയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. ഇതാണ് സംഘപരിവാറിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നത്. നട അടയ്ക്കും മുന്‍പ് ശബരിമല വീണ്ടും സംഘര്‍ഷഭൂമിയാകുമോ എന്നാണ് ഇനി കാണേണ്ടത്.

English summary
More women may come to visit Sabarimala, says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X