കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കിലെത്തി പിന്നിൽ നിന്ന് ആക്രമണം!! നഗരത്തെ ഭീതിയിലാഴ്ത്തിയ ആ ആക്രമണത്തിനു പിന്നിൽ!!

രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. കണ്ണില്‍ കണ്ടവരെയെല്ലാം ഇലക്ട്രിക് വയറും ചെറിയ പൈപ്പുമുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്കു നേരെ അജ്ഞാത സംഘം ആക്രമണം നടത്തിയത് നഗരത്തെ ഭീതിയിലാഴ്ത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയും ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം അവസാനിക്കുകയാണ്. അക്രമി സംഘത്തിലെ നാലു പേർ പോലീസ് പിടിയിലായിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് പ്രഭാത സവാരിക്കാർക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. സ്ത്രീകൾ ഉൾപ്പെടെ നൂറോളം വരുന്ന പ്രഭാത സവാരിക്കാർക്കാണ് മർദനമേറ്റത്.

<strong>സുധാകരൻ പറഞ്ഞത് സത്യം!!മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമിച്ചു!! സമ്മാനം ബാർ കോഴ!!</strong>സുധാകരൻ പറഞ്ഞത് സത്യം!!മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ശ്രമിച്ചു!! സമ്മാനം ബാർ കോഴ!!

രണ്ടു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. കണ്ണില്‍ കണ്ടവരെയെല്ലാം ഇലക്ട്രിക് വയറും ചെറിയ പൈപ്പുമുപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് നാലംഗ സംഘം പിടിയിലായത്.

arrest

പിടിച്ചുപറി, മോഷണ സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവർ. മുട്ടത്തറ, കിള്ളിപ്പാലം ഭാഗത്തുള്ളവരാണ് ഇവർ. ഫോൺ പടിച്ചു പറിക്കാൻ ശ്രമിച്ച കേസിലാണ് ഇവർ ഇപ്പോൾ അറസ്റ്റിലായത്. ഫോർട്ട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സുരേഷ് പരുത്തിക്കുഴി, ആനന്ദ് അരുവിക്കര, രാഹുൽ മണക്കാട്, വിനീത് എന്നിവരാണ് പിടിയിലായിരിക്കുന്നത്. 19നും 20നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ.

തിങ്കളാഴ്ച രാത്രി പദ്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് വച്ച് പാലുകച്ചവടക്കാരനായ തമിഴ്നാട് സ്വദേശി രമേശിന്റെ മൊബൈൽ ഫോൺ പിടിച്ചു പറിച്ച കടന്നു കളഞ്ഞ കേസിലാണ് ഇവർ അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച മണക്കാടു ഭാഗത്ത് വച്ച് മറ്റൊരു തമിഴ്നാട് സ്വദേശിയുടെ ഫോൺ പിടിച്ചു പറിക്കാൻ ഇവർ ശ്രമിച്ചിരുന്നു. എന്നാൽ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇയാൾ സംഘം സഞ്ചരിച്ച ബൈക്ക് നമ്പർ പോലീസിൽ നൽകി. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

ചോദ്യം ചെയ്യലിനിടെയാണ് പ്രഭാത സവാരിക്കാരെ ആക്രമിച്ച കാര്യവും സംഘം വെളിപ്പെടുത്തിയത്. സംഭവത്തിൽ ആക്രമണത്തിനിരയായ ആരും തന്നെ പരാതി നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്തു. മുമ്പും ഇവർ പ്രഭാത സവാരിക്കാരെ ആക്രമിച്ചിരുന്നു.

English summary
morning walking people attacked in trivandrum four arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X