അശ്ലീല ചിത്രങ്ങൾ ചേർത്ത് മോർഫിങ്; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വനിതാ കമ്മിഷൻ
കോഴിക്കോട്: വടകരയില്‍ വിവാഹ വീഡിയോയിലെ സ്ത്രീകളുടെ വീഡിയോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വനിതാ കമ്മീഷന്‍. സംഭവത്തില്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അന്വേഷണ പുരോഗതി ഒരാഴ്ചക്കകം അറിയിക്കണമെന്നും വനിതാക്കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു.
വടകര സദയം സ്റ്റുഡിയോ ജീവനക്കാരന്‍ കൈവേലി സ്വദേശി ബിബീഷിനെതിരെ ഇതുസംബന്ധിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നു. ഒരു യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു.

സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണ പുരോഗതി സംബന്ധിച്ച് രണ്ടാഴ്ചയക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷൻ ആവശ്യപ്പെട്ടു. അശ്ലീല ചിത്രങ്ങൾ മോർഫ് ചെയ്തുണ്ടാക്കിയും നഗ്നചിത്രങ്ങൾ ചതിയിൽ ചിത്രീകരിച്ചും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളിൽ കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് ജോസഫൈൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications