വടകര ഫോട്ടോ മോർഫിംഗ്; പ്രതിസന്ധിയിലായത് ഫോട്ടോഗ്രാഫര്‍മാര്‍
വടകര : ഫോട്ടോകള്‍ ആഭാസകരമായി മോര്‍ഫ് ചെയ്ത വടകരയിലെ എഡിറ്റിങ്ങ് സ്ഥാപനത്തില്‍റെ ഉടമകളെയും ജോലിക്കാരനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ഉപജീവനമാര്‍ഗമായി സ്വീകരിച്ച കേരളത്തിലെ പതിനായിരക്കണക്കിന് ഫോട്ടോഗ്രാഫര്‍മാരെ വിഷയം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അതുകൊണ്ട് തന്നെ കേസിലെ പ്രതികളെ എത്രയും പെട്ടെന്ന് അറ്സ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും ബന്ധപ്പെട്ട അധികാരികളോട് നേതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ വടകരയില്‍ പ്രതിഷേധ പ്രകടനവും, ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ എകെപിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് വിപി പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജയന്‍ രാഗം, കെവി നിബുദാസ്, കെ ജ്യോതിഷ്‌കുമാര്‍, പി രമേഷ്, ചന്ദ്രന്‍ പാറക്കടവ്, വടകര മേഖല പ്രസിഡന്റ് എന്‍കെ മധു സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ബിന്‍ ഫെയ്മസ്, സൂരജ് മയ്യന്നൂര്‍, മനോജ്, നിയ, ഷീജ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications