സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്യുന്ന ഫോട്ടോഗ്രാഫറെ തേടി പോലീസ്
മൊബൈല്‍ കാമറകളെ പേടിച്ച് സ്ത്രീകള്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എത്ര ശ്രദ്ധിച്ചാലും മൊബൈലിലെ കാമറകള്‍ ഉപയോഗിച്ച് ആര്‍ക്ക് വേണമെങ്കിലും ഏത് പൊതുസ്ഥലത്ത് വെച്ചും ഫോട്ടോ എളുപ്പം പകര്‍ത്താന്‍ ഒക്കും. എന്നാല്‍ കല്യാണ വീട്ടില്‍ പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്നവസ്ഥ വന്നിരിക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന സ്ത്രീകളുടെ ഫോട്ടോകള്‍ തഞ്ചത്തില്‍ മൊബൈലിലും കാമറയിലും പകര്‍ത്തി പിന്നീട് മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റുന്ന ഫോട്ടോഗ്രാഫര്‍ക്കെതിരെ പരാതി പോലീസില്‍ എത്തിയിട്ടുണ്ട്. കോഴിക്കോട് വടകരയിലാണ് സംഭവം. പരാതിയില്‍ ഫോട്ടോ ഗ്രാഫര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വധൂവരന്‍മാരുടെ വിവാഹ ഫോട്ടോ പകര്‍ത്തുന്നതിനിടയില്‍ പന്തലിലും പരിസരത്തുമുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തപം. പിന്നീട് ഇത് പ്രത്യേക ഹാര്‍ഡ് ജിസ്കില്‍ സൂക്ഷിച്ച് വെക്കും. പിന്നീട് ഇത് മോര്‍ഫ് ചെയ്ത് വേണ്ട രീതിയില്‍ മാറ്റിയെടുക്കും. ഇതില്‍ നേരിട്ട് പരിചയമുള്ള സ്ത്രീകളാണെങ്കില്‍ അവരെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. പലരുടേയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരേ കുടുംബത്തിലെ നിരവധി പേര്‍ക്ക് പണി കിട്ടി തുടങ്ങിയതോടെയാണ് പത്ത് സ്ത്രീകള്‍ ചേര്‍ന്ന് വടകര പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വടകരയിലെ ഒരു വീഡിയോ ഷോപ്പിലെ ഫോട്ടോ എഡിറ്ററാണ് ഇതിന് പിന്നില്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. നാല്‍പ്പതിനായിരത്തിലധികം ഫോട്ടോകളുള്ള ഒരു ഹാര്‍ഡ് ഡിസ്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ പോലീസ് തേടിയെത്തിയപ്പോഴേക്കും ഇയാള്‍ മുങ്ങിയതായാണ് വിവരം. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഫോട്ടോകള്‍ ഉപയോഗിച്ച് ഇയാള്‍ ഏതെങ്കിലും സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് അന്വേഷിച്ച് വരികയാണ്.












Click it and Unblock the Notifications