ടിഎ റസാഖിന് യാത്രാമൊഴി... ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു
കൊണ്ടോട്ടി: കരള്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മൃതദേഹം ഖബറടക്കി. കൊണ്ടോട്ടി തുറക്കല്‍ ജുമാ മസ്ദിജ് ഖബറസ്ഥാനില്‍ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍.
കഴിഞ്ഞ ദിവസം എറണാകുളത്തെ ആശുപത്രിയില്‍ വച്ച് മരിച്ച ടിഎ റസാഖിന്റെ മൃതദേഹം രാത്രി തന്നെ കോഴിക്കോട് പൊതുദര്‍ശനത്തിന് വച്ചിരുന്നു. തുടര്‍ന്ന് ജന്മനാടായ കൊണ്ടോട്ടിയിലേക്ക് കൊണ്ടുവന്നു കൊണ്ടുവന്നു.

ഓഗസ്റ്റ് 16 ന് രാവിലെ ആറ് മണിമുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് എട്ട് മണിയോടെ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലും പൊതുദര്‍ശനത്തിന് വച്ചു. ആയിരക്കണക്കിനാളുകള്‍ റസാഖിന് അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാന്‍ എത്തിയിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം.
സിനിമ രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. സംവിധായകരായ കമല്‍, സിബി മലയില്‍ എന്നിവര്‍ സന്നിഹതിരായിരുന്നു. മഞ്ജുവാര്യര്‍ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് മോഹന്‍ലാലിനെ ആദരിച്ചുകൊണ്ടുള്ള പരിപാടി നടക്കുന്നതിനിടെ ആയിരുന്നു ടിഎ റസാഖിന്റെ മരണ വാര്‍ത്ത എത്തുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള വന്‍ താരനിര തന്നെ അവിടെ ഉണ്ടായിരുന്നു. ഇവര്‍ രാത്രി തന്നെ റസാഖിന് അന്താഞ്ജലി അര്‍പ്പിച്ചിരുന്നു












Click it and Unblock the Notifications